കുഞ്ഞനുരുമ്പ്
ഈ കുഞ്ഞനുറുമ്പ് എന്നും അതിരാവിലെ അവന്‍റെ പണിശാലയിലെത്തി ജോലിതുടങ്ങും. കഠിനാധ്വാനംകൊണ്ട് അവന്‍ ധാരാളം ഉല്‍പ്പാദിപ്പിച്ചുകൊണ്ടിരുന്നു. തന്‍റെ തൊഴിലില്‍ അവന്‍ ഏറെ സന്തുഷ്ടനായിരുന്നുവെന്ന് പറയേണ്ടതില്ലല്ലോ...
ആരുടേയും മേല്‍നോട്ടം കൂടാതെ നമ്മുടെ കുഞ്ഞനുറുമ്പ് ഇത്രയധികം അധ്വാനിക്കുന്നതും ഉല്‍പ്പാദിപ്പിക്കുന്നതും പ്രഭുവായ സിംഹത്തെ ഇരുത്തി ചിന്തിപ്പിച്ചു. ഒരു മേല്‍നോട്ടക്കാരന്‍ കൂടി ഉണ്ടെങ്കില്‍ എന്തായിരിക്കും ഉല്‍പ്പാദനം..! സിംഹം ആലോചിച്ചു. കുഞ്ഞനുറുമ്പിന്‍റെ സൂപ്പര്‍ വൈസറായി സിംഹം ഒരുപാറ്റയെ നിയമിച്ചതങ്ങനെയാണ്..
കൃത്യമായ ഹാജരും സമയവും പാലിക്കാന്‍ ഒരു ഘടികാരം സ്ഥാപിക്കുകയാണ് പാറ്റ ആദ്യം ചെയ്തത്. റിപ്പോര്‍ട്ടുകള്‍ എഴുതാനും ടൈപ്പ്ചെയ്യാനും ഒരു സെക്രട്ടറിവേണമെന്ന് പാറ്റക്ക് മനസ്സിലായി.. അതിനായി അദ്ദേഹം ചിലന്തിയെ നിയമിക്കുകയും ചെയ്തു..
സമയാസമയമുള്ള, പാറ്റസുപ്പര്‍വൈസറുടെ റിപ്പോര്‍ട്ടുകള്‍ വായിച്ച് സിംഹം സന്തുഷ്ടനായി.. ഉല്‍പ്പാദനക്ഷമതയുടേയും, ഉല്‍പ്പാദനത്തിന്‍റേയും ഗ്രാഫ് തയ്യാറാക്കി നല്‍കാന്‍ സിംഹം പാറ്റ സൂപ്പര്‍ വൈസറോട് നിര്‍ദ്ദേശിച്ചു. അതിനുവേണ്ടി ഒരു കമ്പ്യൂട്ടറും ലേസര്‍ പ്രിന്‍ററും വാങ്ങാന്‍ അനുമതിയും നല്‍കി.. ഐ.ടി. വിഭാഗത്തിന്‍റെ മേല്‍നോട്ടത്തിന്, ഒരു ഐടി വിദഗ്ധനായ ഈച്ചയെ നിയമിക്കുകയാണ് തുടര്‍ന്ന് പാറ്റ ചെയ്തത്...
എപ്പോഴും തൊഴിലില്‍ വ്യാവൃതനായിരുന്ന കുഞ്ഞനുറുമ്പിന്‍റെ സമയം മുഴുവനും പുതിയ പരിഷ്കാരങ്ങളും, എഴുത്തുകുത്തുകളും കാരണം കവര്‍ന്നെടുക്കപ്പെട്ടു... മീറ്റിംഗുകളും റിപ്പോര്‍ട്ടുകളും കുഞ്ഞനുറുമ്പിന്‍റെ അധ്വാനശേഷിയും, ശാന്തതയും നഷ്ടപ്പെടുത്തി..
കുഞ്ഞനുറുമ്പിന്‍റെ തൊഴിലിടത്തിന്‍റെ വ്യാപ്തിയും പ്രാധാന്യവും മനസ്സിലാക്കിയ സി.ഇ.ഒ. സിംഹം അവിടെ ഒരു വകുപ്പുമേധാവിയെക്കൂടി നിയമിച്ചു.. പ്രസിദ്ധനായ മാനേജ്മെന്‍റ് വിദഗ്ധന്‍ ചീവീടാണ് വകുപ്പ് തലവനായി എത്തിയത്... പുതിയ വകുപ്പു മേധാവിക്ക് പ്രത്യേക ഓഫീസും പരവതാനിയും, ഉപകരണങ്ങളും ഒരുക്കാന്‍ അനുമതിവന്നു.. സ്വന്തമായി ഒരു കമ്പ്യൂട്ടര്‍ വാങ്ങുകയും ബജറ്റ് കണ്‍ട്രോള്‍ പദ്ധതികള്‍ തയ്യാറാക്കാനായി ഒരു പേഴ്സണല്‍ അസിസ്റ്റന്‍റിനെ നിയമിക്കുകയും ചെയ്തുകൊണ്ട് ഓഫീസ് പ്രവര്‍ത്തനമാരാംഭിച്ചു..
കുഞ്ഞനുറുമ്പിന്‍റെ പണിശാലയില്‍ ഇപ്പോള്‍ വലിയ പിരിമുറുക്കമാണ്.. ആരും പരസ്പരം വിണ്ടുകയോ, ചിരിക്കുകയോ ചെയ്യാതായി.. ഉല്‍പ്പാദനത്തില്‍ കടുത്ത മാന്ദ്യവും പ്രകടമായി..
വകുപ്പില്‍ പടര്‍ന്നുപിടിച്ചിരിക്കുന്ന അസംതൃപ്തിയും, അനാരോഗ്യകരമായ പിരിമുറുക്കവും എന്തുകൊണ്ടാണെന്ന് കണ്ടെത്താന്‍ ഒരു 'പരിസ്ഥിതി പഠനം' ആവശ്യമാണന്ന് വകുപ്പദ്ധ്യക്ഷന്‍ ചീവിട് സിംഹത്തെ അറിയിച്ചു.. തുടര്‍ന്ന് 'ബോസ്' ഫാക്ടറി സന്ദര്‍ശിച്ചു. കണക്കുകളും, റിപ്പോര്‍ട്ടുകളും, ഗോഡൗണുകളും പരിശോധിച്ചു.. മുമ്പത്തെക്കാള്‍ വളരെ കുറവാണ് ഉല്‍പ്പാദനമെന്നദ്ദേഹം ഞെട്ടലോടെ മനസ്സിലാക്കി..
വ്യവസായത്തിന്‍റെ പ്രശ്നങ്ങളെല്ലാം പഠിച്ചും കണക്കുകള്‍ വിശകലനം ചെയ്തും പ്രതിവിധി നിര്‍ണ്ണയിക്കുന്നതിനായി, ബഹുമാന്യനായ ചാര്‍ട്ടേര്‍ഡ് അക്വൗണ്ടന്‍റും, സാമ്പത്തിക വിദഗ്ധനുമായ മൂങ്ങയെ നിയമിച്ചുകൊണ്ട് സിംഹരാജാവ് ഉത്തരവിട്ടു..
മൂന്നുമാസത്തെ പഠനത്തിനുശേഷം മൂങ്ങയുടെ വിദഗ്ധ റിപ്പോര്‍ട്ട് സിംഹത്തിന് സമര്‍പ്പിക്കപ്പെട്ടു.. വകുപ്പില്‍ ജോലിക്കാരുടെ എണ്ണം വളരെകൂടുതലാണന്നായിരുന്നു മൂങ്ങയുടെ റിപ്പോര്‍ട്ട് കണ്ടെത്തിയ പ്രധാന നിഗമനം..
റിപ്പോര്‍ട്ട് വായിച്ച രാജാവ്, ഉടന്‍തന്നെ, വ്യവസായത്തെരക്ഷിക്കാനുള്ള നിര്‍ണ്ണായക ഉത്തരവിട്ടു.. "ഉല്‍പ്പാദനക്ഷമതകുറഞ്ഞ കുഞ്ഞനുറുമ്പിനെ പിരിച്ചുവിടുക..." "ഉല്‍സാഹശേഷിയും, കാര്യപ്രാപ്തിയുമില്ലാത്ത കുഞ്ഞനുറുമ്പിന്‍റെ കഴിവില്ലായ്മകൊണ്ട് ഫാക്ടറി നശിക്കരുതെന്ന് കമ്പനിയുടമക്ക് നിര്‍ബന്ധമുണ്ടന്ന്" സിംഹത്തിന്‍റെ ഉത്തരവില്‍ എടുത്തുപറഞ്ഞിട്ടുണ്ടായിരുന്നു.!.
ശുഭം..!!!!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ