2015, ഓഗസ്റ്റ് 29, ശനിയാഴ്‌ച

വെറുപ്പില്ലാത്ത മനസ്സ് ബാക്കിയാകട്ടെ

🎈വെറുപ്പില്ലാത്ത മനസ്സ് ബാക്കിയാകട്ടെ!
 °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

🍬 മിഠായിപ്പൊതി അരികില്‍ വെച്ച്‌ പത്രം വായിക്കുകയായിരുന്നു ഒരു സ്‌ത്രീ..

🍭 ഇടയ്‌ക്ക്‌ ആ കവറില്‍ നിന്ന്‌ മിഠായി കഴിക്കുന്നു.

👤 അപ്പോഴാണ്‌ മറ്റൊരാള്‍ അവിടെ വന്നിരുന്ന്‌ തന്‍റെ കവറില്‍ നിന്ന്‌ മിഠായി എടുത്തു കഴിക്കുന്നത്‌..!!

♦ സ്‌ത്രീക്ക്‌ അയാളോട്‌ അരിശമായി.

 വെറുപ്പോടെ അയാളെ നോക്കി...

 ➡അയാള്‍ പുഞ്ചിരിക്കുക മാത്രം ചെയ്‌തു. അവസാനത്തെ മിഠായി എടുത്ത്‌ അയാള്‍ അവള്‍ക്കു നേരെ നീട്ടി.

↩അവള്‍ വെറുപ്പോടെ മുഖം തിരിച്ചു.

🍬അയാള്‍ എഴുന്നേറ്റുപോയ ശേഷം നോക്കിയപ്പോഴാണ്‌ അറിയുന്നത്‌, അവളുടെ മിഠായിപ്പൊതി അവിടെ തന്നെയുണ്ട്‌!
🍫അവളിതുവരെ എടുത്ത്‌ കഴിച്ചതു അയാളുടെ കവറിൽ നിന്നായിരുന്നു.

▪ലജ്ജയും സങ്കടവും കൊണ്ട്‌ മുഖം കുനിഞ്ഞെങ്കിലും ആ നിരപരാധിയോട് വെറുപ്പ്‌ തോന്നിയ നിമിഷങ്ങള്‍ തിരുത്താനാവാത്ത തെറ്റായി മുറിപ്പെടുത്തി.

🚫 വെറുപ്പ്‌ മനസ്സിനെ ദുഷിപ്പിക്കും. മറ്റൊരാളെ വെറുക്കും തോറും നമ്മുടെ മനസ്സ്‌ ജീര്‍ണിച്ചുകൊണ്ടിരിക്കും.

🚯ഹൃദയത്തില്‍ ആരോടെങ്കിലും വെറുപ്പ്‌ വരുന്നതോടെ നാം സ്വയം നശിച്ചുതുടങ്ങും.

⛔വെറുപ്പ്‌ ഒരു ജഡമാണ്‌.
നാമെന്തിന്‌ ജഡം സൂക്ഷിക്കുന്നവരാകണമെന്ന്‌ ഖലീല്‍ ജിബ്രാന്‍ ചോദിക്കുന്നുണ്ട്‌..

📝 ‘മുറിവുകൾ’ എന്ന ആത്മകഥയിൽ സൂര്യ കൃഷ്ണമൂർത്തി ഒരു അച്ഛന്‍റെയും മകന്‍റെയും കഥ പറയുന്നുണ്ട്‌.

💞രണ്ടാൾക്കും പരസ്‌പരം വലിയ ഇഷ്‌ടമാണ്‌. പിരിഞ്ഞിരിക്കാനാവാത്തത്ര വലിയ കൂട്ടുകെട്ട്‌. ചങ്ങാതിമാരെപ്പോലെ ഒന്നിച്ച്‌ നടക്കും.

♨പക്ഷേ, അച്ഛനൊരു മുന്‍കോപിയാണ്‌. ദേഷ്യം വന്നാല്‍ മകനോടു ക്രൂരമായി പെരുമാറും.

🚘അങ്ങനെയിരിക്കെ അയാളൊരു പുതിയ കാറു വാങ്ങി. വലിയ വിലയുള്ള സുന്ദരമായ ആ കാര്‍ വീട്ടിലേക്ക്‌ ആദ്യമായി കൊണ്ടുവന്ന ദിവസം അച്ഛനും മകനും കാറില്‍ കയറി യാത്രക്കൊരുങ്ങി.

🔩ആ സമയത്താണ്‌ കൈയില്‍ കിട്ടിയ ഒരു ഇരുമ്പു കമ്പി കൊണ്ട്‌ മകന്‍ പുത്തന്‍കാറില്‍ എന്തോ കുത്തിവരച്ചത്‌.

➰അച്ഛന്‌ കോപം അരിച്ചുകയറി.
 ദേഷ്യം കൊണ്ട്‌ നിലമറന്ന അയാള്‍ കിട്ടിയ മരക്കമ്പെടുത്ത്‌ മകനെ തുരുതുരാ മര്‍ദിച്ചു. കടുത്ത വേദന കൊണ്ട്‌ പുളഞ്ഞ ആ കുഞ്ഞ്‌ അലറി വിളിച്ചു. കലിയടങ്ങുന്നതു വരെ അച്ഛന്‍ മകനെ തല്ലിച്ചതച്ചു.

🚨പിന്നെയാണ്‌ അറിയുന്നത്‌, ആ കടുത്ത മര്‍ദനം കാരണം കുഞ്ഞിന്‍റെ വിരലുകള്‍ ഒടിഞ്ഞുപോയിരിക്കുന്നുവെന്ന്‌!

🏥 ഡോക്‌ടറെ കാണിച്ചിട്ടും ഫലമുണ്ടായില്ല. വലതു കൈയിലെ നാലു വിരലുകള്‍ക്കും ഇനി സ്വാധീനമുണ്ടാവില്ലെന്ന്‌ ഡോക്‌ടര്‍ ഉറപ്പിച്ചുപറഞ്ഞത്‌ ഞെട്ടലോടെയാണ്‌ ആ പിതാവ്‌ കേട്ടത്‌.

🔗ഉറ്റ ചങ്ങാതിയെപ്പോലെ തന്‍റെ കൈപ്പിടിച്ച്‌ നടന്നിരുന്ന കുഞ്ഞിന്‍റെ വിരലുകളോര്‍ത്ത്‌ അയാള്‍ തേങ്ങിക്കരഞ്ഞു. ആരും കാണാതിരിക്കാന്‍ കാറിനുള്ളില്‍ കയറി പൊട്ടിക്കരയുന്നതിനിടെയാണ്‌ ആ കാഴ്‌ച കണ്ടത്‌.

✒ ഇരുമ്പുകൊമ്പി കൊണ്ട്‌ മകന്‍ കാറിയില്‍ എഴുതിവെച്ചത്‌ ഇങ്ങനെയായിരുന്നു:

>>> ‘I love my pappa’ <<<

🎌 അന്യോന്യം മനസ്സിലാക്കുന്നിടത്തു വരുന്ന പോരായ്‌മയുടെ ദുരന്തമാണിത്‌. ഒരു നിമിഷത്തെ തെറ്റിദ്ധാരണ പോലും ഒരായുസ്സിന്‍റെ വേദനയായ നിരവധി സംഭവങ്ങള്‍ നമുക്കോര്‍മയുണ്ട്‌.

⚠ധൃതിയിലെടുക്കുന്ന പല നിലപാടുകളും തീരാത്ത ദുരന്തങ്ങളെ സമ്മാനിച്ചതിനും നിരവധി അനുഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ട്‌.
 പലരെയും തിരിച്ചറിയുന്നിടത്ത്‌ സംഭവിച്ച അബദ്ധങ്ങള്‍ പിന്നെയും നമ്മെ മുറിപ്പെടുത്തിക്കൊണ്ടിരിക്കും.

🔮നമ്മെ സ്‌നേഹിക്കുന്നവരെ തിരിച്ചറിയാതിരിക്കലാണ്‌ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമെന്ന്‌ ഒരിക്കല്‍ നാം തിരിച്ചറിയുക തന്നെ ചെയ്യും.

⌚ ഒരു നിമിഷത്തേക്കു പോലും ഒരാളോടും വെറുപ്പ്‌ തോന്നാതെ കഴിയാന്‍ നമുക്കാവട്ടെ.

✅ആരെയും വെറുക്കാതെ ഉറങ്ങാനും പുലരാനും ജീവിക്കാനുമായാല്‍ അതു തന്നെയാണ്‌ മികച്ച ആരാധന.

✖ വെറുപ്പുകൊണ്ട്‌ ഒന്നും നേടുന്നില്ല.

✔ സ്‌നേഹം കൊണ്ട്‌ പലതും നേടാനും കഴിയും....

2015, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

കുഞ്ഞനുരുമ്പ്

കുഞ്ഞനുരുമ്പ്

ഈ കുഞ്ഞനുറുമ്പ് എന്നും അതിരാവിലെ അവന്‍റെ പണിശാലയിലെത്തി ജോലിതുടങ്ങും. കഠിനാധ്വാനംകൊണ്ട് അവന്‍ ധാരാളം ഉല്‍പ്പാദിപ്പിച്ചുകൊണ്ടിരുന്നു. തന്‍റെ തൊഴിലില്‍ അവന്‍ ഏറെ സന്തുഷ്ടനായിരുന്നുവെന്ന് പറയേണ്ടതില്ലല്ലോ...
ആരുടേയും മേല്‍നോട്ടം കൂടാതെ നമ്മുടെ കുഞ്ഞനുറുമ്പ് ഇത്രയധികം അധ്വാനിക്കുന്നതും ഉല്‍പ്പാദിപ്പിക്കുന്നതും പ്രഭുവായ സിംഹത്തെ ഇരുത്തി ചിന്തിപ്പിച്ചു. ഒരു മേല്‍നോട്ടക്കാരന്‍ കൂടി ഉണ്ടെങ്കില്‍ എന്തായിരിക്കും ഉല്‍പ്പാദനം..! സിംഹം ആലോചിച്ചു. കുഞ്ഞനുറുമ്പിന്‍റെ സൂപ്പര്‍ വൈസറായി സിംഹം ഒരുപാറ്റയെ നിയമിച്ചതങ്ങനെയാണ്..
കൃത്യമായ ഹാജരും സമയവും പാലിക്കാന്‍ ഒരു ഘടികാരം സ്ഥാപിക്കുകയാണ് പാറ്റ ആദ്യം ചെയ്തത്. റിപ്പോര്‍ട്ടുകള്‍ എഴുതാനും ടൈപ്പ്ചെയ്യാനും ഒരു സെക്രട്ടറിവേണമെന്ന് പാറ്റക്ക് മനസ്സിലായി.. അതിനായി അദ്ദേഹം ചിലന്തിയെ നിയമിക്കുകയും ചെയ്തു..
സമയാസമയമുള്ള, പാറ്റസുപ്പര്‍വൈസറുടെ റിപ്പോര്‍ട്ടുകള്‍ വായിച്ച് സിംഹം സന്തുഷ്ടനായി.. ഉല്‍പ്പാദനക്ഷമതയുടേയും, ഉല്‍പ്പാദനത്തിന്‍റേയും ഗ്രാഫ് തയ്യാറാക്കി നല്‍കാന്‍ സിംഹം പാറ്റ സൂപ്പര്‍ വൈസറോട് നിര്‍ദ്ദേശിച്ചു. അതിനുവേണ്ടി ഒരു കമ്പ്യൂട്ടറും ലേസര്‍ പ്രിന്‍ററും വാങ്ങാന്‍ അനുമതിയും നല്‍കി.. ഐ.ടി. വിഭാഗത്തിന്‍റെ മേല്‍നോട്ടത്തിന്, ഒരു ഐടി വിദഗ്ധനായ ഈച്ചയെ  നിയമിക്കുകയാണ് തുടര്‍ന്ന് പാറ്റ ചെയ്തത്...
എപ്പോഴും തൊഴിലില്‍ വ്യാവൃതനായിരുന്ന കുഞ്ഞനുറുമ്പിന്‍റെ സമയം മുഴുവനും പുതിയ പരിഷ്കാരങ്ങളും, എഴുത്തുകുത്തുകളും കാരണം കവര്‍ന്നെടുക്കപ്പെട്ടു... മീറ്റിംഗുകളും റിപ്പോര്‍ട്ടുകളും കുഞ്ഞനുറുമ്പിന്‍റെ അധ്വാനശേഷിയും, ശാന്തതയും നഷ്ടപ്പെടുത്തി..
കുഞ്ഞനുറുമ്പിന്‍റെ തൊഴിലിടത്തിന്‍റെ വ്യാപ്തിയും പ്രാധാന്യവും മനസ്സിലാക്കിയ സി.ഇ.ഒ. സിംഹം അവിടെ ഒരു വകുപ്പുമേധാവിയെക്കൂടി നിയമിച്ചു.. പ്രസിദ്ധനായ മാനേജ്മെന്‍റ് വിദഗ്ധന്‍ ചീവീടാണ് വകുപ്പ് തലവനായി എത്തിയത്... പുതിയ വകുപ്പു മേധാവിക്ക് പ്രത്യേക ഓഫീസും പരവതാനിയും, ഉപകരണങ്ങളും ഒരുക്കാന്‍ അനുമതിവന്നു.. സ്വന്തമായി ഒരു കമ്പ്യൂട്ടര്‍ വാങ്ങുകയും ബജറ്റ് കണ്‍ട്രോള്‍ പദ്ധതികള്‍ തയ്യാറാക്കാനായി ഒരു പേഴ്സണല്‍ അസിസ്റ്റന്‍റിനെ നിയമിക്കുകയും ചെയ്തുകൊണ്ട് ഓഫീസ് പ്രവര്‍ത്തനമാരാംഭിച്ചു..
കുഞ്ഞനുറുമ്പിന്‍റെ പണിശാലയില്‍ ഇപ്പോള്‍ വലിയ പിരിമുറുക്കമാണ്.. ആരും പരസ്പരം വിണ്ടുകയോ, ചിരിക്കുകയോ ചെയ്യാതായി.. ഉല്‍പ്പാദനത്തില്‍ കടുത്ത മാന്ദ്യവും പ്രകടമായി..
വകുപ്പില്‍ പടര്‍ന്നുപിടിച്ചിരിക്കുന്ന അസംതൃപ്തിയും, അനാരോഗ്യകരമായ പിരിമുറുക്കവും എന്തുകൊണ്ടാണെന്ന് കണ്ടെത്താന്‍ ഒരു 'പരിസ്ഥിതി പഠനം' ആവശ്യമാണന്ന് വകുപ്പദ്ധ്യക്ഷന്‍ ചീവിട് സിംഹത്തെ അറിയിച്ചു.. തുടര്‍ന്ന് 'ബോസ്' ഫാക്ടറി സന്ദര്‍ശിച്ചു. കണക്കുകളും, റിപ്പോര്‍ട്ടുകളും, ഗോഡൗണുകളും പരിശോധിച്ചു.. മുമ്പത്തെക്കാള്‍ വളരെ കുറവാണ് ഉല്‍പ്പാദനമെന്നദ്ദേഹം ഞെട്ടലോടെ മനസ്സിലാക്കി..
വ്യവസായത്തിന്‍റെ പ്രശ്നങ്ങളെല്ലാം പഠിച്ചും കണക്കുകള്‍ വിശകലനം ചെയ്തും പ്രതിവിധി നിര്‍ണ്ണയിക്കുന്നതിനായി, ബഹുമാന്യനായ ചാര്‍ട്ടേര്‍ഡ് അക്വൗണ്ടന്‍റും, സാമ്പത്തിക വിദഗ്ധനുമായ മൂങ്ങയെ നിയമിച്ചുകൊണ്ട് സിംഹരാജാവ് ഉത്തരവിട്ടു..
മൂന്നുമാസത്തെ പഠനത്തിനുശേഷം മൂങ്ങയുടെ വിദഗ്ധ റിപ്പോര്‍ട്ട് സിംഹത്തിന് സമര്‍പ്പിക്കപ്പെട്ടു.. വകുപ്പില്‍ ജോലിക്കാരുടെ എണ്ണം വളരെകൂടുതലാണന്നായിരുന്നു മൂങ്ങയുടെ റിപ്പോര്‍ട്ട് കണ്ടെത്തിയ പ്രധാന നിഗമനം..
റിപ്പോര്‍ട്ട് വായിച്ച രാജാവ്, ഉടന്‍തന്നെ, വ്യവസായത്തെരക്ഷിക്കാനുള്ള നിര്‍ണ്ണായക ഉത്തരവിട്ടു.. "ഉല്‍പ്പാദനക്ഷമതകുറഞ്ഞ കുഞ്ഞനുറുമ്പിനെ പിരിച്ചുവിടുക..." "ഉല്‍സാഹശേഷിയും, കാര്യപ്രാപ്തിയുമില്ലാത്ത കുഞ്ഞനുറുമ്പിന്‍റെ കഴിവില്ലായ്മകൊണ്ട് ഫാക്ടറി നശിക്കരുതെന്ന് കമ്പനിയുടമക്ക് നിര്‍ബന്ധമുണ്ടന്ന്" സിംഹത്തിന്‍റെ ഉത്തരവില്‍ എടുത്തുപറഞ്ഞിട്ടുണ്ടായിരുന്നു.!.
ശുഭം..!!!!

2015, ഓഗസ്റ്റ് 18, ചൊവ്വാഴ്ച

പിരിമുറുക്കങ്ങള്‍ പടിക്ക് പുറത്ത്

പുറത്തെ
 പിരിമുറുക്കങ്ങള്‍ പടിക്ക് പുറത്ത് തന്നെ നില്ക്കട്ടെ..
😓😓😓😓😓😓😓😓
അറബിയില്‍,  ആരാണ് പൂച്ചയെ തൊഴിച്ചതെന്ന ഒരു ഒരു പ്രയോഗമുണ്ട്.
💐💐
 അതിന്റെ പിന്നാമ്പുറ കഥ ഇങ്ങനെ വായിക്കാം,
💐💐
 ഓഫീസ് ജീവനക്കാരനായ ഒരാള്‍ രാവിലെ ജോലിക്കായി ഓഫീസിലെത്തുന്നു. തന്റെ ബോസ് വരുന്നതിന് മുമ്പേ ആവശ്യമായ സജ്ജീകരണങ്ങളെല്ലാം പൂര്‍ത്തിയാക്കി അയാള്‍ സീറ്റിലിരുന്നു. നല്ലൊരു പ്രഭാതം ആശംസിച്ച് പുഞ്ചിരിയോടെ വരുന്ന ബോസിനെ അയാള്‍ കാത്തിരുന്നു. പക്ഷേ, അയാള്‍ കടന്നുവന്നത് അല്പം കനത്ത മുഖത്തോടെയായിരുന്നു. ആവശ്യമായതെല്ലാം ചെയ്തിരുന്നെങ്കിലും വിട്ടുപോയ നിസ്സാരമായ എന്തോ ഒന്നിനെചൊല്ലി ബോസ് അയാളെ ശകാരിച്ചു. അയാള്‍ക്ക് ആകെ നിരാശയായി. അന്നത്തെ ദിവസം അയാള്‍ ചെലവഴിച്ചത് വല്ലാത്ത പിരിമുറുക്കത്തോടെയായിരുന്നു. വൈകുന്നേരം വീട്ടിലെത്തി കോളിംഗ് ബെല്ല് അമര്‍ത്തിയതും ഭാര്യ വാതില്‍ തുറന്നുകൊടുത്തു. രാവിലെ പോകുമ്പോള്‍ വാങ്ങാന്‍ പറഞ്ഞിരുന്ന വീട്ടുസാധനം വാങ്ങിയോ എന്ന് തിരക്കി. അയാളുടെ ഓര്‍മ്മയില്‍നിന്ന് അത് വിട്ടുപോയിരുന്നു. ഓഫീസിലെ പിരിമുറുക്കം വിട്ടുമാറിയിട്ടില്ലായിരുന്ന അയാള്‍ ഭാര്യയോട് കയര്‍ത്തു, വരുന്നപാടെ ഇതാണോ ചോദിക്കേണ്ടത്, ക്ഷീണിച്ച് വരുന്നതാണെന്ന യാതൊരു ബോധവുമില്ല, നീ അല്‍പം സമാധാനം തരുമോ..
രാവിലെ പോയി വൈകുന്നേരം തിരിച്ചെത്തുന്ന ഭര്‍ത്താവില്‍നിന്ന് ഒരു പുഞ്ചിരിയും നല്ല വാക്കുകളും പ്രതീക്ഷിച്ചിരുന്ന ഭാര്യ ആകെ നിരാശയായി. വീര്‍ത്ത മുഖത്തോടെ അടുക്കളയിലേക്ക് ചെന്നു. അപ്പോഴാണ് കൊച്ചുമകള്‍ എന്തോ നിസ്സാര സംശയവുമായി ഉമ്മയുടെ അടുത്തെത്തുന്നത്. ഭര്‍ത്താവിന്റെ പെരുമാറ്റത്തിലുള്ള അനിഷ്ടം കൊച്ചുമകളോടാണ് ഉമ്മ പ്രകടിപ്പിച്ചത്, നീയൊന്ന് പോകുമോ, നിന്റെ തീരാത്ത സംശയവുമായി. കുട്ടിക്ക് വല്ലാത്ത സങ്കടം തോന്നി. ഒന്നും ചെയ്യാനാവാതെ അവള്‍ തന്റെ കസേരയില്‍ ചെന്നിരുന്നു. അപ്പോഴാണ്, തന്റെ കൂടെ എപ്പോഴും കളിക്കാറുള്ള കുഞ്ഞിപ്പൂച്ച അവളുടെ അരികിലെത്തി കാലുകള്‍ക്കിടയിലൂടെ നുഴഞ്ഞത്. അവള്‍ തന്റെ സങ്കടം തീര്‍ക്കാനായി ആ പൂച്ചയെ തന്റെ കാല് കൊണ്ട് അല്‍പം ശക്തിയില്‍ ഒന്ന് തൊഴിച്ചു. ഒന്നും അറിയാത്ത പൂച്ച, മ്യാവൂ എന്ന് കരഞ്ഞ് അല്പം ദൂരെ ചെന്നിരുന്നു.
ആരാണ് ഈ പൂച്ചയെ തൊഴിച്ചതെന്നാണ് അറബിയിലെ പ്രയോഗം ഉയര്‍ത്തുന്ന ചോദ്യം. നമ്മുടെ ദൈനംദിന ജീവിതത്തില്‍ പലപ്പോഴും കടന്നുവരുന്നതാണ് ഇത്തരം സന്ദര്‍ഭങ്ങള്‍. ഇതരരുടെ പെരുമാറ്റങ്ങളിലൂടെയോ മറ്റോ അനുഭവിക്കേണ്ടിവരുന്ന മാനസിക സമ്മര്‍ദ്ധവും പിരിമുറുക്കവും നമ്മുടെ വീടകങ്ങളിലേക്ക് കടന്നുവരുന്നതാണ് പലപ്പോഴും കുടുംബബന്ധങ്ങളില്‍ വില്ലനായി മാറുന്നത്. ദേഷ്യം കടിച്ചമര്‍ത്താനാവുന്നവനാണ് ഏറ്റവും വലിയ ശക്തനെന്ന പ്രവാചകവചനത്തിന് ഇവിടെ പ്രസക്തിയേറുകയാണ്. ദേഷ്യം കടിച്ചമര്‍ത്തപ്പെടാതെ ഇതരരിലേക്ക് സംവേദനം ചെയ്യപ്പെടുമ്പോള്‍, അവിടെ കൈമാറ്റം ചെയ്യപ്പെടുന്നത് ഒരു നെഗറ്റീവ് എനര്‍ജിയാണ്. അത് വ്യക്തികളിലും തദ്വാരാ ബന്ധങ്ങളിലുമുണ്ടാക്കുന്ന ഭവിഷ്യത്തുകള്‍ പലപ്പോഴും പ്രവചനാതീതവും അപ്രതീക്ഷിതവുമായിരിക്കാം. അത് കൊണ്ട് തന്നെ, ദേഷ്യത്തെ കടിച്ചമര്‍ത്തുന്നവന്‍ ആ നെഗറ്റീവ് എനര്‍ജിയുടെ പ്രസരണത്തെയാണ് തടയിടുന്നത്, അഥവാ, അതിലൂടെ അവന്‍ രക്ഷിക്കുന്നത് എത്രയോ ബന്ധങ്ങളെയും കുടുംബങ്ങളെയുമാണ്.
ഇത്തരം പിരിമുറുക്കങ്ങളും ബാഹ്യസമ്മര്‍ദ്ധങ്ങളും നമ്മുടെ കുടുംബബന്ധങ്ങളെ തകര്‍ക്കാതിരിക്കട്ടെ….അഥവാ, പുറത്ത് നിന്ന് വീടകങ്ങളിലേക്ക് കടന്നുവരുമ്പോള്‍, വഴിയില്‍ ലഭിച്ച ഇത്തരം പിരിമുറുക്കങ്ങളെ വാതില്‍പടിയില്‍വെച്ചെങ്കിലും ഉപേക്ഷിക്കാന്‍ മനസ്സ് കാണിക്കുക, അവയെ ഒരിക്കലും നമ്മോടൊപ്പം അകത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കാതിരിക്കുക…എങ്കില്‍ ബന്ധങ്ങളെ നമുക്ക് ഊഷ്മളമായി തന്നെ നിലനിര്‍ത്താം, അഥവാ, ഓരോ ദിവസജീവിതവും ആസ്വാദ്യകരമാക്കാം...
 എല്ലാവരും ഇത് ജീവിതത്തിൽ പകർതതുക

2015, ഓഗസ്റ്റ് 16, ഞായറാഴ്‌ച

ബംഗാളികളും ബ്രിട്ടീഷുകാരും പിന്നെ മലയാളിയും

9747709002.z@c ........
ബംഗാളികളും ബ്രിട്ടീഷുകാരും പിന്നെ മലയാളിയും ......
****************************

ഇന്ന് ആഗസ്റ്റ് 15 സ്വാതന്ത്യദിനം ... അവധിയല്ലേ ... മൂടിപ്പുതച്ചു കിടന്നുറങ്ങാം എന്ന് കരുതി പുതപ്പിനടിയിൽ ചുരുണ്ടു കൂടിയതാണ് ..(..  വിവാഹിതർക്ക്‌ എന്തു സ്വാതന്ത്യദിനം ...........!!! ) ...
അപ്പഴേക്കും ഭാര്യ കുലുക്കി വിളിച്ചു.

.. " ദേ ... മനുഷ്യാ .. ഇങ്ങോട്ടെണീറ്റേ ...."

എന്താടി മൃഗമേ ... എന്ന് ചോദിക്കാൻ നാവുയർത്തിയതാണ്.... ചോദിച്ചില്ല ..
 പേടിച്ചിട്ടല്ല ... ഇന്ന് മിക്കവാറും ഹോട്ടലുകൾ അവധിയായിരിക്കും . അപ്പോൾ ഭക്ഷണത്തിന് വീടു തന്നെ ആശ്രയം ... ......
മാത്രമല്ല ചിന്നം വിളിക്കുന്ന ആനയുടെ മുന്നിൽ നിന്ന് വെല്ലുവിളിക്കുന്നത് ധീരതയല്ല ... ഔചിത്യമില്ലായ്മയാണന്ന്  എനിക്കറിയാം .......
.....എന്തായാലും ഉറക്കം പോയി ഇനി എണീറ്റേക്കാം ..... ...
കോട്ടുവായിട്ട് കണ്ണും തിരുമ്മി  സിറ്റ്വട്ടിലെത്തിയ ഞാൻ കാണുന്നത് എനിക്ക് നേരെ പറന്നു വരുന്ന മലയാള പത്രവും സൈക്കിളിൽ പാഞ്ഞു പോകുന്ന ബംഗാളി പയ്യനെയുമാണ് ...
പത്രം ഏജന്റ് പണം വാങ്ങാൻ മാത്രമേ വരാറുള്ളു. .... ഇനി അധികം താമസിക്കാതെ  മലയാളപത്രത്തിന്റെ ഏജൻസിയും ബംഗാളികൾ നേരിട്ട് എടുത്തേക്കും...... എല്ലായിടത്തും ബംഗാളികൾ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു ....  ഹോട്ടലിൽ ഇഢലി ഉണ്ടാക്കുന്നത് ബംഗാളി .......
കുട നന്നാക്കാൻ ചെന്നപ്പോൾ അവിടേം ബംഗാളി ....
കഴിഞ്ഞ ദിവസം പെരുമ്പാവൂരിൽ നിന്ന് കയറിയ പ്രൈവറ്റ് ബസിലെ കിളി ബംഗാളി .......
പാർട്ടി ജാഥകൾക്ക് ബംഗാളി ....
നെഹ്റു ട്രോഫിക്ക് വള്ളം തുഴഞ്ഞത് ബംഗാളി .....
എന്തിനേറെ പറയുന്നു ... കഴിഞ്ഞ ദിവസം എന്റെ സ്കൂളിന്റെ മുന്നിൽ കൂളിംഗ് ഗ്ലാസും വച്ചു നിന്ന 4 പൂവാലൻമാരും ബംഗാളികൾ ....
(.... പ്രണയിക്കാൻ വരെ മലയാളിക്ക്‌ മടിയായിരിക്കുന്നു........ )

ഈ ബംഗാളികളെ കാണുമ്പോൾ എനിക്കോർമ്മ വരുന്നത് ബ്രിട്ടീഷുകാരെയാണ് ........

കച്ചവടത്തിനായി ഇന്ത്യയിലെത്തിയ ബ്രിട്ടീഷുകാർ അവസാനം നാട്ടുകാരായി .. നാട്ടുകാരായ നമ്മുടെ പൂർവികർ അവരുടെ അടിമകളും ...
ബംഗാളികളും അതുപോലെ നമ്മുടെ ജീവിതത്തിലേക്ക് അതിക്രമിച്ചു കയറുന്നില്ലേ...? എന്നൊരു സംശയം ..

ഭാവിയിൽ  ഇലക്ഷന് നല്ല മലയാളി സ്ഥാനാർത്ഥികൾ കിട്ടാതെ വന്നാൽ പല പാർട്ടികളും ബംഗാളികളെ നിർത്തിയേക്കും....... അവസാനം ഭരണവും പോലീസും എല്ലാം ബംഗാളികളായേക്കും ....... !!!.........

...അങ്ങനെ വരുമ്പോൾ കേരളാ സ്വാതന്ത്യ സമരം പൊട്ടിപ്പുറപ്പെടുമായിരിക്കും ....

പോലീസിലെ ഒരു മലയാളി മംഗൾപാണ്ഡെ ആയിരിക്കും അത് തുടങ്ങി വെക്കുക......

ജാലിയൻവാലാബാഗ് പോലെ പെരുമ്പാവൂർ കൂട്ടക്കൊല നടക്കുമായിരിക്കും.....

മറൈൻ ഡ്രെവിൽ ഉപ്പുസത്യാഗ്രഹവും .. ക്വിറ്റ് കേരളാ പ്രസ്ഥാനവും ഉണ്ടാവുമായിരിക്കും ......

.......... ഒടുവിൽ ഒരുപാട് രക്തച്ചൊരിച്ചിലിനും നിരാഹാരത്തിനും ശേഷം ബംഗാളികൾ കേരളം വിടുമായിരിക്കും ....

അന്ന് ... ബ്രിട്ടീഷുകാർ പണ്ട് ഇന്ത്യയെ വിഭജിച്ചതു പോലെ  ബംഗാളികൾ കേരളാ വിഭജനം നടത്തുമായിരിക്കും .... .... മലപ്പുറവും കോഴിക്കോടും ചേർത്ത് വേറെ സംസ്ഥാനം രൂപീകരിക്കുമായിരിക്കും ...
കർത്താവേ .... കാലിക്കറ്റ് യൂണിവേഴ്സിറ്റി അപ്പുറത്താവുമോ ...?
ചിന്തിച്ചിട്ട് തല കറങ്ങുന്നു .......
.................
..................
" ദേ ..... മനുഷ്യാ .... ( ഭാര്യയുടെ ശബ്ദം)
ഇന്ന് അവധിയാണ് .. മുറ്റം മുഴുവൻ കാടുപിടിച്ചു കിടക്കുന്നത് ഒന്ന് ശരിയാക്കി താ ... ഇന്നലെ കൂടി ഒരു മൂർഖനെ കണ്ടതേയുള്ളു . ഭാഗ്യം കൊണ്ടാ രക്ഷപെട്ടത് .........

ആര് ... പാമ്പോ .. ( എന്റെ ചിന്ത )

ഏതായാലും ടൗണിലേക്കിറങ്ങാം, ഏതെങ്കിലും ബംഗാളിയെ കിട്ടിയാൽ മുറ്റം ഒന്നു വെടിപ്പാക്കിക്കാം ...

2015, ഓഗസ്റ്റ് 11, ചൊവ്വാഴ്ച

വ്യഭിചാരം

🔴
വ്യഭിചാരം
🔴

_______________

ലോകം ഇന്നു നേരിടുന്ന ഏറ്റവും വലിയ തിന്മകളിലൊന്ന് വ്യഭിചാരമാണ്. ലൈംഗികവിശുദ്ധി ഒരു കടങ്കഥയായി മാറുന്ന അവസ്ഥയിലേക്കാണ് ലോകം നീങ്ങിക്കൊണ്ടിരിക്കുന്നത്

 വ്യഭിചാരത്തെ, വിവാഹപൂര്‍വ-ദാമ്പത്യേതര ലൈംഗിക ബന്ധത്തെ ശക്തമായി വിലക്കിയിട്ടുണ്ട്.




അതിലേക്ക് നയിക്കുന്ന മുഴുവന്‍ മാര്‍ഗങ്ങളുടെയും കവാടങ്ങള്‍
📱
💬സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ബന്ധങ്ങളും വെറും സൗഹൃദത്തിലാണ് തുടങ്ങുക. പക്ഷേ ഇത്തരം സൗഹൃദങ്ങള്‍ അവസാനിക്കുക അശ്ലീല ബന്ധത്തിലായിരിക്കും.


2011 ലെ മൂന്നിലൊന്ന് വിവാഹമോചനങ്ങള്‍ക്കും വഴിവെച്ചത് ലോകത്തിലെ ഏറ്റവും വലിയ സൗഹൃദ കൂട്ടായ്മയായ ഫേസ്ബുക്കാണെന്ന് ലണ്ടനിലെ നിയമ വ്യവഹാര സ്ഥാപനമായ ഡിവോഴ്‌സ് ഓണ്‍ലൈന്‍ ഈയിടെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.


പഴയ കാലത്തെ അപേക്ഷിച്ച് സ്ത്രീപുരുഷന്മാര്‍ക്കിടയില്‍ വികാരങ്ങള്‍ കൈമാറാനും പങ്കുവെക്കാനും മൊബൈലും ഇന്റര്‍നെറ്റുമാക്കെ കൂടുതല്‍ സാധ്യതകളൊരുക്കുന്നുണ്ട് എന്ന വസ്തുത നിഷേധിച്ചിട്ട് കാര്യമില്


വിശുദ്ധ ഖുര്‍ആന്‍📗 പറയുന്നു:
”നിങ്ങള്‍ വ്യഭുചാരത്തെ സമീപിച്ചുപോകരുത്. തീര്‍ച്ചയായും അത് ഒരു നീചവൃത്തിയും ദുഷിച്ച മാര്‍ഗവുമാകുന്നു”
📗(17:32)📗.


വ്യഭിചാരത്തിലേക്ക് നയിക്കുന്ന
👀
നോട്ടവും 💬സംസാരവുമെല്ലാം ഇസ്ലാം വിലക്കുന്നു.



ഇസ്ലാം നിഷ്കര്‍ശിക്കുന്ന വസ്ത്രധാരണ രീതി ഇവിടെ പ്രത്യേകം സ്മരിക്കേണ്ടതുണ്ട്.👚
👘


അര്‍ധനഗ്നകളായി പുറത്തിറങ്ങുന്ന സ്ത്രീകള്‍
🚺
🚺
പുരുഷന്റെ
🚹
🚹
വികാരത്തെ ഇളക്കിവിടുകയും ഒരുവേള അക്കാരണത്താല്‍ അക്രമത്തി ന് വിധേയമാകുകയും ചെയ്യുന്നു എന്നത് യാഥാര്‍ഥ്യമാണ്.
🚺

📜നബി (സ്വ) പറയുന്നു:

"ആദം സന്തതിയുടെ ഓരോ ശരീരഭാഗത്തിനും വ്യഭിചാരത്തില്‍ പങ്ക് നിര്‍ണയിക്കപ്പെട്ടിട്ടുണ്ട്.
👀
കണ്ണിന്റെ വ്യഭിചാരം നോട്ടവും
👂
കാതിന്റേത് കേള്‍വിയും

കയ്യിന്റേത് പിടുത്തവും 🚶കാലിന്റേത് നടത്തവും
👅
നാവിന്റേത് സംസാരവുമാണ്. 💭മനസ്സ് കൊതിക്കുന്നു; ലൈംഗികാവയവം അതിനെ സാക്ഷീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നു.''

📚 (അബൂദാവൂദ്, ഇബ്നിഹിബ്ബാന്‍ , ശൈഖ് അല്‍ബാനി )📚
_________________________
വിവാഹം
_________________________
▪മനുഷ്യപ്രകൃതിയുടെ ഭാഗമാണ് ലൈംഗികതയും പ്രത്യുത്പാദനവുമൊക്കെ. എന്നാല്‍ അത് മാന്യവും ക്രിയാത്മകവുമായ രീതിയില്‍ തിരിച്ചുവിടുകയാണ് ഇസ്ലാം വിവാഹത്തിലൂടെ ചെയ്യുന്നത്.

▪അല്ലാഹു📗 പറയുന്നു:
➡ "നിങ്ങളിലുള്ള അവിവാഹിതരെയും നിങ്ങളുടെ അടിമകളില്‍നിന്നും അടിമസ്ത്രീകളില്‍നിന്നും നല്ലവരായിട്ടുള്ളവരെയും നിങ്ങള്‍ വിവാഹബന്ധത്തിലേര്‍പ്പെടുത്തുക. അവര്‍ ദരിദ്രരാണെങ്കില്‍ അല്ലാഹു തന്റെ അനുഗ്രഹത്തില്‍നിന്ന് അവര്‍ക്ക് ഐശ്വര്യം നല്‍കുന്നതാണ്. അല്ലാഹു വിപുലമായ കഴിവുള്ളവനും സര്‍വജ്ഞനുമത്രെ.''
📗 (ക്വുര്‍ആന്‍ 24:32)📗

📜നബി (സ്വ) പറഞ്ഞു:
➡"യുവ സമൂഹമെ നിങ്ങളില്‍ വിവാഹത്തിന് സാധിക്കുന്നവര്‍ വിവാഹം ചെയ്യുക,
🔹തീര്‍ച്ചയായും അത് ദൃഷ്ടി നിയന്ത്രിക്കാനും ലൈംഗികാവയവങ്ങളെ കാത്തുസൂക്ഷിക്കാനും സഹായകമാണ്.
🔹അതിന് സാധിക്കാത്തവര്‍ നോമ്പ് അനുഷ്ടിച്ചുകൊള്ളട്ടെ. അത് അയാള്‍ക്ക് സംരക്ഷണമാണ്.'' 📚(ബുഖാരി, മുസ്ലിം)📚
_________________________
വസ്ത്രധാരണ രീതി
_________________________
▪ആകര്‍ഷണീയമായ മധുരപലഹാരങ്ങള്‍🍮🍰 തുറന്ന് വെച്ചാല്‍ ഈച്ചയും 🐝ഉറുമ്പും🐜 പാറ്റയുമൊക്കെ അവയില്‍ വന്നിരിക്കുന്നത് സ്വാഭാവികം മാത്രം.

➡തങ്ങളുടെ നഗ്നതാ പ്രദര്‍ശനത്തിലൂടെ 'സുഖം' അനുഭവിക്കുന്നവരും മറ്റുള്ളവരുടെ നഗ്നതകള്‍ നോക്കി ആസ്വാദനം കണ്ടെത്തുന്നവരും ഒരുതരം മാനസികരോഗികളാണെന്നതാണ് സത്യം.

▪നമ്മെ സൃഷ്ടിച്ച് നമുക്കുവേണ്ട എല്ലാം ഇവിടെ സംവിധാനിച്ച പടച്ചതമ്പുരാന്റെ നിയമശാസനകള്‍ അനുസരിച്ച് ജീവിക്കലാണ് സുരക്ഷയുടെ ഉത്തമമാര്‍ഗം.

▪അല്ലാഹു പറയുന്നു:
🔹 "നബിയേ, നിന്റെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെമേല്‍ താഴ്ത്തിയിടാന്‍ പറയുക.
🔹അവര്‍ തിരിച്ചറിയപ്പെടുവാനും, അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്.
🔹അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.'' 📗(ക്വുര്‍ആന്‍ 33:59)📗

📜നബി (സ്വ) പറയുന്നു:
➡ "വസ്ത്രം ധരിച്ചിട്ടും വിവസ്ത്രകളായ ചില സ്ത്രീകള്‍ ചാഞ്ഞും ചരിഞ്ഞും (അന്യരെ വശീകരിച്ച്) നടക്കുന്നവര്‍. ഒട്ടകത്തിന്റെ 🐪പൂഞ്ഞ പോലെയിരിക്കും അവരുടെ ശിരസ്സുകള്‍. അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. വിദൂരത്തേക്കടിച്ചുവീശുന്ന സ്വര്‍ഗത്തിന്റെ പരിമളം പോലും അവര്‍ക്കാസ്വദിക്കാന്‍ സാധിക്കുകയില്ല.''
📚(മുസ്ലിം, അഹ്മദ്)📚

▪ഇരുലോകത്തും നഷ്ടവും അപകടവും മാത്രമാണ് ഇസ്ലാമിക വസ്ത്രധാരണരീതികളെ അവമതിക്കുന്നവര്‍ക്കുണ്ടാവുക എന്ന് ചുരുക്കം.
__________________________
അന്യ സ്ത്രീ പുരുഷനുമാർ തനിച്ചാവല്‍🚺🚹
__________________________
▪ജോലിയുടെയും സൌഹൃദത്തിന്റെയുമൊക്കെ പേരില്‍ അന്യപുരുഷനും സ്ത്രീയും തനിച്ചാകുന്നത് ഇന്ന് പതിവ് കാഴ്ചകളാണ്.

▪ഇത്തരം 'തനിച്ചാവലു'കള്‍ മറ്റ് പല തിന്മകളിലേക്കും കൊണ്ടെത്തിക്കുമെന്നതിന് എത്രയോ അനുഭവങ്ങളുമുണ്ട്.

▪ എന്നാലും ഇതൊന്നും പാടില്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ വരട്ടുവാദക്കാരും യാഥാസ്ഥിതികരും കാലം തിരിയാത്തവരുമൊക്കെയായിട്ടായിരിക്കും ആധുനിക തലമുറ ചിത്രീകരിക്കുക.

📜എന്നാല്‍ നബി (സ്വ) പറയുന്നത് കാണുക:
➡"ഒരു പുരുഷനും അന്യ സ്ത്രീയുമായി തനിച്ചാകരുത്'' 📚(ബുഖാരി)📚.

▪അത്തരം സാഹചര്യങ്ങളില്‍i മൂന്നാമനായി പിശാചുണ്ടാകുമെന്നും😈
നബി (സ്വ) ഉണര്‍ത്തി
📚 (അഹ്മദ്, തിര്‍മിദി) 📚

2015, ഓഗസ്റ്റ് 9, ഞായറാഴ്‌ച

"ഞാൻ വീണു" ..

ടൌണിലെ പള്ളിയിൽ
 പുതുതായി ചാർജെടുത്ത
 വികാരിയച്ചാണ് ഒരു
 കാര്യം മനസിലായി .....
തന്റെ ഇടവകയിലെ ആളുകള്
 കുംബസരിക്കാൻ വരുന്നത്
 പ്രദാനമായും ഒരു കാര്യം പറയാൻ
 ആണ്... തങ്ങളുടെ അവിഹിത
 ബന്ദം ആണ്
 എല്ലാവരുടെയും കുമ്പസാര
 വിഷയം....
ഇത് കേട്ട് മടുത്ത അച്ഛൻ
 പറഞ്ഞു .. ആരും ഇനി മുതൽ
 ഇപ്പോൾ പറയുന്നത്
 പോലെ വിശദമായി പറയണ്ട...
 "ഞാൻ വീണു" എന്ന് പറഞ്ഞാൽ
 മതി എനിക്ക് മനസിലാകും...
അച്ഛന്റെ കോഡ് ഭാഷ
 എല്ലാര്ക്കും ഇഷ്ടമായി .. അതിനു
 ശേഷം എല്ലാവരും "ഞാൻ
 വീണു" .."ഞാൻ വീണു" .. എന്ന്
 പറഞ്ഞു കുംബസരികാൻ തുടങ്ങി......
 .
 .
 .
കാലം കടന്നു പോയി ഈ അച്ഛൻ
 മരിച്ചു പുതിയ അച്ഛൻ വന്നു..
 .
 . കാലം മാറി .അച്ഛൻ മാറി..
എങ്കിലും നാട്ടുകാരുടെ കോഡ്
 മാത്രം മാറിയില്ല .
കുമ്പസാരിക്കാൻ വരുന്നവര പുതിയ
 അച്ഛന്റെ അടുത്തും "ഞാൻ
 വീണു" .. "ഞാൻ വീണു" എന്ന്
 പറയാൻ തുടങ്ങി ..
പാവം അച്ഛൻ .. അച്ഛൻ
 വിചാരിച്ചു ഇവര വരുന്ന
 വഴി വീണു എന്നാണ്
 പറയുന്നതെന്ന്... പല തവണ
 ഇതാവര്തിച്ചപോൾ അച്ഛൻ ഒരു
 തിരുമാനം എടുത്തു.. അച്ഛൻ അന്ന്
 തന്നെ ടൌണിലെ മേയർ
 നെ കണ്ടു... അച്ഛൻ മേയെറോട്
 പറഞ്ഞു... പള്ളിയിലേക്കുള്ള
 റോഡ്
 എല്ലാം മോശമായി പള്ളിയിലേക്ക്
 വരുന്നവരെല്ലാം "ഞാൻ
 വീണു".."ഞാൻ വീണു" എന്ന്
 എന്നോട് പരാതി പറയുന്നു....
 .
 . അച്ഛന് കോഡ് ഭാഷ
 അറിയാത്തത് കൊണ്ടാണ് അച്ഛൻ
 ഇങ്ങനെ പറയുന്നത് എന്ന്
 മനസിലായ മേയർ പൊട്ടിചിരിച്ചു
 പോയി... അത് കണ്ടു ദേഷ്യം വന്ന
 അച്ഛൻ പറഞ്ഞു...
 .
 .
 . താൻ ചിരിച്ചോ തന്റെ ഭാര്യ
 കഴിഞ്ഞ ആഴ്ച ആറു
 തവണയാ വീണത്....
ഹ ഹ ഹ ഹ ഹ ....
😝😝😂😂😂

2015, ഓഗസ്റ്റ് 1, ശനിയാഴ്‌ച

എങ്ങോട്ടാണീ ധൃതി ? ߒ


💠💠💠💠💠💠💠💠💠
      എങ്ങോട്ടാണീ ധൃതി?
💠💠💠💠💠💠💠💠💠

?നിങ്ങളൊരു കച്ചവടക്കാരനാണോ? ആണെങ്കില്‍, നിങ്ങളുടെ കടയില്‍ നിന്നൊരാള്‍ സാധനങ്ങള്‍ വാങ്ങിയശേഷം ``പണം പിന്നെ തരാം'' എന്ന്‌ പറയുന്നത്‌ നിങ്ങള്‍ ഒട്ടും ഇഷ്‌ടപ്പെടില്ലല്ലോ?

💠ഇല്ല. പണം അതിന്റെ സമയത്ത്‌ ലഭിക്കുന്നതാണ്‌ നമുക്കിഷ്‌ടം. നീട്ടിവെച്ചാല്‍ അതൊരു ബാധ്യതയായിത്തീരും.

💠അങ്ങനെയെങ്കില്‍ ഒന്നാലോചിച്ചുനോക്കൂ;

💠അല്ലാഹുവിന്‌ നല്‍കേണ്ട എത്രയെത്ര കാര്യങ്ങളാണ്‌ `നാളെയാക്കാം', `പിന്നെയാക്കാം' എന്ന്‌ പറഞ്ഞ്‌ നാം നീട്ടിവെച്ചത്‌!

💠അവനോടുള്ള എത്രയെത്ര കടമകളാണ്‌ നാം നിര്‍വഹിച്ചുതീര്‍ക്കാതെ നീട്ടിവലിച്ചത്‌!

💠ഈ ലോകത്തിന്റെ കാര്യങ്ങളൊന്നും നമ്മള്‍ നീട്ടിവെക്കാറില്ല.

💠കടം വാങ്ങിയിട്ടെങ്കിലും എല്ലാം വേഗം ചെയ്‌തുതീര്‍ക്കും.

💠അപ്പോഴും അല്ലാഹുവിന്റെ കാര്യങ്ങള്‍ ബാക്കിയാക്കും.

💠ഒരു കാര്യം നാം ഓര്‍ത്തുവെക്കുക; ദുനിയാവിന്റെ കാര്യങ്ങള്‍ ബാക്കിയാക്കി നാം മരിച്ചുപോയാലും അതെല്ലാം ആരെങ്കിലും ഭംഗിയായി നിര്‍വഹിക്കും.

💠പക്ഷേ, അല്ലാഹുവുമായി ചെയ്‌തുതീര്‍ക്കേണ്ട ബാധ്യതകള്‍ ബാക്കിയാക്കിയാല്‍ നിര്‍വഹിക്കപ്പെടാതെ അത്‌ പിന്നെയും നീണ്ടുകിടക്കും. അതുകൊണ്ടാണ്‌ അല്ലാഹു ഇങ്ങനെ ഉണര്‍ത്തിയത്‌:

📖``നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും, ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതികാണിക്കുക.'' (3:133)📖

📜ഇമാം ഗസ്സാലി വിവരിക്കുന്നത്‌ കേള്‍ക്കാം: ``മരിച്ചുകഴിഞ്ഞവര്‍ക്ക്‌ ഏറ്റവും വലിയ ആഗ്രഹമെന്തായിരിക്കും? ഒരു ദിവസമെങ്കിലും ഭൂമിലോകത്തേക്കൊന്ന്‌ തിരിച്ചുവരണമെന്ന്‌ അവര്‍ കൊതിക്കുന്നുണ്ടാവും. എങ്കില്‍, ഒരു ദിവസം കൂടി ജീവിക്കാന്‍ ഒരാള്‍ക്ക്‌ അല്ലാഹു ആയുസ്സ്‌ നല്‍കിയാല്‍ അയാള്‍ ആ ദിവസം മുഴുവനും എന്താണ്‌ ചെയ്യുക? സംശയമില്ല, അയാള്‍ അമലുസ്സ്വാലിഹാത്തുകള്‍ ചെയ്യും. കാരണം, മരിച്ചുകഴിഞ്ഞപ്പോള്‍ അയാള്‍ക്ക്‌ മനസ്സിലായി അമലുസ്സ്വാലിഹാതുകള്‍ കൊണ്ടേ കാര്യമുള്ളൂ എന്ന്‌!'' (ഇഹ്‌യാഉലൂമിദ്ദീന്‍ 2:301)📜

💠നമ്മളും നമ്മുടെ കര്‍മങ്ങളും മാത്രം ബാക്കിയാകുന്ന നിമിഷമാണ്‌ മരണം. അതോളമുള്ളതെല്ലാം അതോടെ വേര്‍പെടും.

🔹സമ്പത്ത്‌,
🔹സ്ഥാനമാനങ്ങള്‍,
🔹സ്‌നേഹജനങ്ങള്‍...
എല്ലാം വിട്ടൊഴിഞ്ഞ്‌ ചെയ്‌തുകൂട്ടിയ കര്‍മങ്ങളും കൂട്ടിപ്പിടിച്ച്‌ നാം ഓരോരുത്തരും തനിച്ചാകുന്ന ആ നിമിഷത്തെക്കുറിച്ചൊന്ന്‌ ആലോചിച്ചുനോക്കൂ.

📜തിരുനബി(സ)യും സ്വഹാബികളും നടന്നുപോകുമ്പോള്‍ അവിടെയൊരു ആള്‍ക്കൂട്ടം. അതെന്താണെന്ന്‌ തിരുനബി അന്വേഷിച്ചപ്പോള്‍, ``അവിടെ ഖബ്‌ര്‍ കുഴിക്കുകയാണ്‌'' എന്ന്‌ ആരോ പറഞ്ഞു. അതോടെ ആ തിരുമുഖം വിവര്‍ണമായി.
റസൂല്‍(സ) പേടിച്ചുവിറയ്‌ക്കാന്‍ തുടങ്ങി. ഓടിച്ചെന്ന്‌ ഖബ്‌റിന്നരികില്‍ മുട്ടുകുത്തിയിരുന്നു. താഴെയുള്ള മണ്ണ്‌ നനയുവോളം അവിടുന്ന്‌ കരഞ്ഞു.
എന്നിട്ടിങ്ങനെ പറഞ്ഞു: കൂട്ടുകാരേ, ഇതുപോലൊരു ദിവസത്തിനു മുമ്പ്‌ ഒരുക്കങ്ങള്‍ നടത്തിക്കോളൂ.'' (ഇബ്‌നുമാജ സുനന്‍ 4195)📜

📜``ജനങ്ങളില്‍ കൂടുതല്‍ ബുദ്ധിയും വിവേകവുമുള്ളവര്‍ ആരാണ്‌ റസൂലേ?'' തിരുനബി പറഞ്ഞു: ``മരണത്തെ കൂടുതല്‍ ഓര്‍ക്കുകയും അതിന്നുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയും ചെയ്യുന്നവരാണ്‌ ഏറ്റവും ബുദ്ധിമാന്മാര്‍. ദുന്‍യാവില്‍ അവര്‍ക്ക്‌ മാന്യത ലഭിക്കും. പരലോകത്ത്‌ ശ്രേഷ്‌ഠതയും ലഭിക്കും.'' (ഹൈഥമി, മജ്‌മൂഉസ്സവാഇദ്‌ 10:308)📜

💠സാധാരണ ജനങ്ങള്‍ക്കുണ്ടാവുന്ന ദൗര്‍ബല്യങ്ങളും ആര്‍ത്തിയും ഇല്ലാത്തവരോട്‌ എല്ലാവര്‍ക്കും ആദരവുണ്ടാകുന്നു.
അതോടെ അല്ലാഹുവിന്റെ കാരുണ്യവും അവരുടെ മേല്‍ ചൊരിയുന്നു. ഇരുലോകത്തും അവര്‍ വിജയിക്കുന്നു.

മരണത്തെക്കുറിച്ച ഓര്‍മ ജീവിതത്തെക്കുറിച്ച ആര്‍ത്തിയില്‍ നിന്ന്‌ നമ്മെ രക്ഷിക്കുന്നു. ഇവിടെയുള്ളതൊന്നും വലുതല്ല എന്ന്‌ മരണം നമ്മെ ഓര്‍മപ്പെടുത്തുന്നുണ്ട്‌. നമ്മള്‍ തന്നെ എത്ര ചെറിയവരാണെന്ന്‌ മരണം തെളിയിക്കുന്നു.

💠ഈ ഓട്ടവും ധൃതിയും മത്സരങ്ങളും ആഘോഷങ്ങളുമെല്ലാം അവസാനിക്കും. ഒരൊറ്റ തീരുമാനം കൊണ്ട്‌ അല്ലാഹു എല്ലാം തീര്‍ക്കും. നാം ആര്‍ക്കു വേണ്ടിയാണോ ജീവിച്ചത്‌ അവരെല്ലാം നമ്മെ വേര്‍പിരിയുന്നു. മരണമെത്തുന്നതോടെ നമ്മുടെ പേരുപോലും ഇല്ലാതാവുന്നു. പ്രിയമുള്ളവര്‍ പോലും `മയ്യിത്ത്‌' എന്ന്‌ വിളിക്കുന്നു. മണ്ണിട്ടു മൂടി അവസാനത്തെ മണ്‍തരിയും കൈയില്‍ നിന്ന്‌ തട്ടിക്കളഞ്ഞ്‌ അവരെല്ലാം നമ്മുടെ ഖബ്‌റിന്നരികില്‍ നിന്ന്‌ നടന്നുനീങ്ങുന്നു. പതുക്കെപ്പതുക്കെ നമ്മെ മറക്കുന്നു! കര്‍മങ്ങള്‍ മാത്രം നമ്മോടൊപ്പം ബാക്കിയാവുന്നു.

💠നോക്കൂ, നമ്മെ വേര്‍പിരിയാനിരിക്കുന്ന ഈ കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും പണത്തിനും വേണ്ടിയാണല്ലോ, വേര്‍പിരിയാത്ത കര്‍മങ്ങളെ നാം നഷ്‌ടപ്പെടുത്തുന്നത്‌.

📜തിരുനബി(സ) ഉണര്‍ത്തുന്നു: ``സുഖങ്ങളെയെല്ലാം തകര്‍ക്കുന്ന മരണത്തെ നിങ്ങള്‍ ധാരാളമായി ഓര്‍ക്കുക. പ്രയാസമുണ്ടാവുമ്പോള്‍ മരണത്തെ ഓര്‍ത്താല്‍ സമാധാനം കൈവരും. സുഖങ്ങളില്‍ മരണത്തെ ഓര്‍ത്താല്‍ അശാന്തിയും കടന്നുവരും.'' (ഇബ്‌നു അബ്‌ദ്ദുന്‍യാ, കിതാബുല്‍ മൗത്ത്‌ 104)📜

📜``മരണത്തെ നിങ്ങള്‍ ധാരാളമായി ഓര്‍ക്കുക. അപ്പോള്‍ അല്ലാഹു നിങ്ങളുടെ ഹൃദയത്തെ ഉണര്‍ത്തുകയും മരണത്തെ എളുപ്പമുള്ളതാക്കുകയും ചെയ്യും.'' (ദൈലമി, മുസ്‌നദുല്‍ ഫിര്‍ദൗസ്‌ 41)📜

?ഹൃദയകാഠിന്യത്തെക്കുറിച്ച്‌ പരാതി പറഞ്ഞ സ്‌ത്രീയോട്‌ ആഇശ(റ) ഉപദേശിക്കുന്നു:

📜``മരണത്തെ ഓര്‍ക്കുക. ഹൃദയം ലോലമാകും'' ഈ ഉപദേശം അനുസരിച്ച ആ സ്‌ത്രീ പിന്നീട്‌ ആഇശ(റ)യുടെ അടുക്കല്‍ വന്ന്‌ നന്ദി പറഞ്ഞു.📜

💠മരണശേഷം വരാനിരിക്കുന്ന കാര്യങ്ങള്‍ എന്തെല്ലാമാണെന്ന്‌ മനുഷ്യന്‍ അറിഞ്ഞാല്‍ അവന്‍ ഭക്ഷണവും വെള്ളവും ഒഴിവാക്കി മാറത്തടിച്ച്‌ കരയുമായിരുന്നുവെന്നു പോലും തിരുനബി(സ) പറഞ്ഞിട്ടുണ്ട്‌.📜

💠ഒരു കാര്യം പറയുമ്പോഴും പ്രവര്‍ത്തിക്കുമ്പോഴും നമ്മള്‍ ആലോചിക്കുക; ഈ നിമിഷം ഞാന്‍ മരണപ്പെട്ടാല്‍ ഈ കാര്യത്തെക്കുറിച്ചുള്ള അല്ലാഹുവിന്റെ ചോദ്യമെന്തായിരിക്കും? ഞാന്‍ കുറ്റക്കാരനാകുമോ?

💠ജനങ്ങളും കുടുംബവും എന്ത്‌ പറഞ്ഞാലും അല്ലാഹുവിന്റെ ചോദ്യങ്ങളെ നാം ഭയന്നാല്‍ ജീവിതം ശരിയായ ദിശയിലാകും.

💠തിരുനബിയുടെ ഈ ഉപദേശം കൂടി കേള്‍ക്കാം:

📜``നീ ഖബ്‌റുകള്‍ സന്ദര്‍ശിക്കുക. അത്‌ പരലോകത്തെ ഓര്‍മിപ്പിക്കും. മരണപ്പെട്ടവരെ കുളിപ്പിക്കുക. അതൊരു താക്കീതാണ്‌. ജനാസ നമസ്‌കരിക്കുക. അത്‌ നിന്നെ സങ്കടപ്പെടുത്തും.'' (ഹാകിം 4:330)📜
💠💠💠💠💠💠💠💠💠
🎒[ഇത്‌ ഷെയർ ചെയ്‌ത്‌ നമ്മുടെ സുഹൃത്തുക്കളില്‍ എത്തിക്കാന്‍ ശ്രമിക്കുക] 《ഒരു നന്‍മ ഒരാളെ ചെയ്യാന്‍ പ്രേരിപിച്‌ അദ്ധേഹം അത്‌ ചെയ്‌താല്‍ അവർക്ക്‌ ലഭിക്കുന്നത്‌ പോലെയുള്ള പ്രതിഫലം നമുക്കും ലഭിക്കുന്നതാണ്........ അള്ളാഹു നമ്മുടെ പാപങ്ങളെല്ലാം പൊറുത്തു അവന്റ ജന്നാത്തുനഹീമില്‍ ഒരുമിച്‌ ക്കൂട്ടി അനുഗ്രഹിക്കുമാറാവട്ടെ..
ആമീൻ...