◼◼◼ പള്ളികളിൽ അധികം വിരിച്ച പായകൾ മടക്കി വെച്ചു;
വീണ്ടും തൊപ്പിയിൽ നിന്ന് കുപ്പിയിലേക്ക് ;
ഖുർ ആനിലേക്ക് മുഖം കുനിച്ചവർ,
വാട്ട് സാപ്പിൽ മുഖം കുനിക്കുന്നു;
പള്ളികളിൽ സ്വഫ്ഫ് നിറച്ചവർ,
തിയ്യറ്ററുകളിൽ സീറ്റ് നിറക്കുന്നു;
തസ്ബീഹുകളുടെ എണ്ണം കൂട്ടാൻ ശ്രമിച്ചവർ, "ലൈക്കു"കളുടെ എണ്ണം കൂട്ടാൻ ശ്രമിക്കുന്നു;
പള്ളികളിൽ ആളെ കാത്ത് വാതിൽ തുറന്ന് കിടക്കുമ്പോൾ,
തിയ്യറ്ററുകളിൽ ആളുകളെ കൊണ്ട് വാതിലടച്ചു;
എന്നാൽ,നരകത്തിന്റെ വാതിൽ തുറന്നതും
സ്വർ ഗത്തിന്റെ വാതിൽ അർഹർക്കൊഴികെ അടച്ചിടുന്നതും ആരും അറിയുന്നില്ല................
കാലം കര്‍ക്കിടകത്തിലൂടെ അറിയുകയാണ്. തോരാത്ത മഴയാണിവിടെ. വിശുദ്ധ റമളാനിന്‍റെ വേര്‍പാടില്‍ ആകാശ ലോകം കരയുന്നത് പോലെ.... റമളാന്‍ പോയതില്‍ ഭൂമിയിലുള്ളവര്‍ കരയാത്തത് കൊണ്ടാവാം വാനലോകം വിങ്ങുന്നത്...!!☔☔☔☔
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ