....Zac കിഴക്കേതില്‍
📝📝📝 തക്കാളിയിലെ അല്ലാഹു എന്ന എഴുത്തിനു മാശാഅല്ലാഹ്, ഭാര്യയുടെ പേരിനൊപ്പം ഭർത്താവിന്റെ പേർ ചേർത്താൽ ഹറാം, പോസ്റ്റ് ഷെയർ ചെയ്താൽ പുണ്യം, ഡിലീറ്റ് ചെയ്താൽ അപകടം, അറബി മാസങ്ങൾ ആദ്യം അറിയിച്ചാൽ സ്വർഗം, ഗെയിം കളിച്ചാൽ നരകം..... തുടങ്ങിയ ഫേസ്ബുക്ക് മുഫ്തിമാരുടെ കിറുക്കൻ ഫത്വകൾ ദയവു ചെയ്തു പ്രചരിപ്പിക്കരുത്. അത്രയെളുപ്പം നേടാനാവുന്നതല്ല സ്വർഗ്ഗം, ഒരു പോസ്റ്റ് ഡിലീറ്റ് ചെയ്താൽ നഷ്ടമാവുന്നതല്ല ഈമാൻ, തക്കാളിക്കുള്ളിൽ പേരെഴുതി മാശാഅല്ലാഹ് പറയിക്കലല്ല അല്ലാഹുവിന്റെ ജോലി.
അവന്റെ സൃഷ്ടികൾ ഓരോന്നും അത്ഭുതമാണ്. അത് നോക്കി മാശാഅല്ലാഹ് പറഞ്ഞോളൂ. നിരന്തര ആരാധനയിലൂടെയും പുണ്യപ്രവർത്തനങ്ങളിലൂടെയും സ്വർഗ്ഗം കരസ്ഥമാക്കൂ. തിന്മയിൽ നിന്നും വിട്ടുനിന്ന് നരകമോചനം സാധ്യമാക്കൂ. ....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ