2015, മാർച്ച് 16, തിങ്കളാഴ്‌ച

ഏഴ് അത്ഭുതങ്ങള്‍



1. മരണം ഒരു  യാഥാര്ത്യമാണെന്നറിഞ്ഞിട്ടും ചിരിച്ച് പുളച്ച് നടക്കുന്നവന്റെ  കാര്യത്തിലത്ഭുതം! .
2. ദുനിയാവ് ശാശ്വതമല്ലെന്നറിഞ്ഞിട്ടും അതില്‍ ആഗ്രഹങ്ങള്‍ വെച്ച് പുലര്ത്തു ന്നവന്റെ കാര്യത്തിലത്ഭുതം! .
3. ദൈവ വിചാരണയെ നേരിടേണ്ടി വാരുമെന്നറിഞ്ഞിട്ടും ധനം വാരികൂട്ടുന്നവന്റെി കാര്യത്തിലത്ഭുതം! .
4. നരക ശിക്ഷ യാഥാര്ത്യെമാണെന്നറിഞ്ഞിട്ടും പാപം ചെയ്യുന്നവന്റെവ കാര്യത്തിലത്ഭുതം! .
5. കാര്യങ്ങളെല്ലാം ദൈവ നിശ്ചയമാണെന്നറിഞ്ഞിട്ടും നഷ്ടങ്ങളുടെ പേരില്‍ ഖേധിക്കുന്നവന്റെണ കാര്യത്തിലത്ഭുതം! .
6. സ്വര്ഗംങ യാഥാര്ത്യ്മാണെന്നറിഞ്ഞിട്ടും ദുനിയാവില്‍ സുഖം തേടുന്നവന്റെ കാര്യതിലാണല്ദുതം
7. പിശാച് ശത്രുവാണെന്നറിഞ്ഞിട്ടും അവനെ ചങ്ങാതിയാക്കുന്നവന്റെ‍ കാര്യത്തിലത്ഭുതം!


. .💥🔥✨🌟💫💥💢...Zac കിഴക്കേതില്‍

ബീഫ്‌ കള്ളക്കടത്ത്‌


.....അടുത്ത്‌ തന്നെ പ്രതീക്ഷിക്കാവുന്ന ഒരു പത്രവാർത്ത



"ബീഫ്‌ കള്ളക്കടത്ത്‌ മലയാളിയെ  മുംബൈയിൽ അറസ്റ്റ്‌ ചെയ്തു .

കോഴിക്കോട്‌ നിന്നും മുംബൈ വഴി കണക്ഷൻ ഫ്ലൈറ്റിൽ ദുബായിക്ക്‌  പോകാൻ വന്നിറങ്ങിയ പോക്കർ എന്ന യുവായിനെയാണു മുംബൈ എയർ പോർട്ടിൽ അറസ്റ്റ്‌ ചെയ്തത്‌ .

സംശയം തോന്നി വിശദമായി സ്കാനിങ്ങിനു വിധേയനാക്കിയപ്പോഴാണു വയറിനുള്ളിൽ വിദക്തമായി ഒളിപ്പിച്ച രീതിയിൽ അരക്കിലോയോളം ബീഫ്‌ കസ്റ്റംസ്‌ ഡിപ്പാർട്ട്‌ മെന്റിന്റെ ശ്രദ്ധയിൽ പെട്ടത്‌ .

പിടിക്കപ്പെട്ട യുവായിനെ തൊണ്ടിമുതൽ പുറത്തെടുക്കാനായി ഡോക്റ്റർ മാരുടെ കർശ്ശന നിരീക്ഷണത്തിൽ എയർ പോർട്ട്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണൂ .

കുറ്റം തെളിഞ്ഞാൽ പ്രതിക്ക്‌ 5 വർഷം തടവാണു ശിക്ഷയായി ലഭിക്കാൻ പോകുന്നത്‌ .


അതേസമയം , ഗൾഫിലേക്ക്‌ ആദ്യമായി പോകുന്ന തനിക്ക്‌ ഉമ്മ ഉണ്ടാക്കിതന്ന ബീഫ്‌ ബിരിയാണിയാണു തന്നെ കുടുക്കിയതെന്നും , താൻ നിരപരാധിയാണെന്നും പോക്കർ അറിയിച്ചു.

നിരപരാധിയായ പോക്കറിനെ രക്ഷിക്കാൻ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണം എന്നും പോക്കറിന്റെ കുടുംബം ആവശ്യപ്പെട്ടു

അതേസമയം " പോക്കർ " മഹാരാഷ്ട്രയിലേക്ക്‌ ബീഫ്‌ കള്ളക്കടുത്തു നടത്തുന്ന ലോബിയിൽ പെട്ട ആളാണെന്നും , അതിന്റെ രേഖകൾ തന്റെ കൈവശമുണ്ടെന്നും ബി ജെ പി നേതാവു പത്രസമ്മേളനത്തിൽ അവകാശപ്പെട്ടു

മലയാളി നാട്ടിൽ പോകുന്നു.......


 😄മലയാളി നാട്ടിൽ പോകുന്നു😄
     *****   *****   *****
✈✈✈✈✈✈✈
പറഞ്ഞ സമയത്ത്
മലയാളി എത്തിച്ചേരുന്ന  ഏക സ്ഥലമാണ്
എയർപോർട്ട് എന്ന് തോന്നുന്നു. എയർപോർട്ടിൽ കൊടുന്നു വിട്ട
സുഹൃത്തിനോട് തിരിച്ചു പോവല്ലേ ലഗേജ് പോയിട്ട് ഞാൻ വിളിക്കാം. എന്നിട്ടേ നീ പോകാവൂ എന്ന് പറയും.

പോകുന്നതിന്റെ തലേന്ന് പോയി വാങ്ങിയ ഫാന്റും ഷർട്ടും ഷൂസും പുത്തനായി വടിപോലെ നിക്കുന്നുണ്ടാകും.

കടലാസ് പെട്ടിയിൽ സാധനങ്ങൾ നാട്ടിൽ
കൊണ്ട് പോകുന്നതും ലോകത്ത് നമ്മൾ
മാത്രമായിരിക്കും.

പെട്ടി നമുക്ക് മനസ്സിലാവാൻ
മാത്രമാണ് അതിനു മുകളിൽ പേരെഴുതുന്നത്
എന്നറിയാത്തതു
കൊണ്ടാവാം പലരും ഉപ്പാപ്പാന്റെ പേര്
വരെ പെട്ടിയിൽ എഴുതി വെക്കും.

30 കിലോ ആണ് അനുവദനീയമായ
തൂക്കമെങ്കിൽ നമ്മുടെ പെട്ടി 32 കിലോ ആയിരിക്കും.

കൂടുതൽ വന്ന രണ്ടു കിലോ കാശ് കൊടുക്കാതെ കൊണ്ട് പോവാൻ കൌണ്ടറിൽ ഇരിക്കുന്ന സ്റ്റാഫിന്റെ മുന്നിൽ ഉമ്മൻ ചാണ്ടിയാവാൻ നമുക്കൊരു മടിയുമില്ല.

അധിക തൂക്കത്തിന് കാശ് കൊടുക്കണം എന്ന് വാശി പിടിച്ചാൽ
ഏതെങ്കിലും ഒരു മൂലയിൽ പോയിരുന്ന് പെട്ടി തുറന്നു രണ്ടോ മൂന്നോ കിലോ ഈത്തപഴം എടുത്തു
പുറത്തു കളയും.

ഏഴു കിലോ മാത്രം കൊണ്ട് പോവാൻ
അനുവാദമുള്ള ഹാൻഡ് ബാഗിൽ പത്തു കിലോ കൊള്ളിച്ച് അത് മൂന്നു
കിലോ മാത്രമേ ഉള്ളൂ എന്ന് തോന്നിപ്പികുന്ന രീതിയിൽ കൊണ്ട്
നടക്കാൻ നമുക്കൊരു പ്രത്യേക കഴിവുണ്ട്.

സെക്യുരിറ്റി ചെക്ക് പോസ്റ്റിൽ വാച്ചും ബെൽട്ടും ഊരി വെക്കാൻ പോലീസുകാരൻ പറഞ്ഞതിന് ശേഷം മാത്രമേ നമ്മൾ അത് ചെയ്യൂ.

ഡ്യുട്ടി ഫ്രീയിൽ കയറി ഒരു കിലോ 'നിഡോ' മിൽക്ക് പൌഡർ
എങ്കിലും വാങ്ങൽ
പലർക്കും നിർബന്ധമാണ്. ആ കാശിനു എത്രയോ ലിറ്റർ ഫ്രഷ്-മിൽക്ക് നാട്ടിൽ കിട്ടും എന്നതാരും ചിന്തിക്കാറില്ല.

എയർ പോർട്ടിലെ ബാത്ത് റൂമിൽ കയറി കാറി തുപ്പുന്നത് കണ്ടാൽ തോന്നും ജോലി ചെയ്തിരുന്ന
രാജ്യത്തോടുള്ള ദേഷ്യമാണ് ആ
തുപ്പി കളയുന്നതെന്ന്.

വിമാനത്തിൽ കയറുന്നത് സിനിമക്ക്
കയറുന്ന പോലെയാണ്. ആദ്യമെത്തിയാൽ
ഇഷ്ട്ടമുള്ള സീറ്റ് കിട്ടുമെന്ന് തോന്നും ആ
തിരക്ക് കണ്ടാൽ.

സീറ്റ് ബെൽട്ട് ഇടാനും മൊബൈൽ ഓഫ്
ചെയ്യാനും എയർ ഹോസ്റ്റെസ് വന്നു പറയണം.

എയർ ഹൊസ്റ്റസൊ അല്ലെങ്കിൽ ടിവി സ്ക്രീനോ സുരക്ഷാ നിർദേശങ്ങൾ നൽകുമ്പോൾ ജുമഅക്ക് ഖുതുബ കേൾക്കുന്ന മുഖഭാവം ആയിരിക്കും എല്ലാവർക്കും. ഏതെങ്കിലും ഒരു യാത്രയിലെങ്കിലുo ആ കാര്യങ്ങളെല്ലാം ഒന്ന്
മനസ്സിലാക്കി വെക്കില്ല.

വിമാനം നാട്ടിലെ എയർ പോർട്ടിൽ
ടച്ച് ചെയതാലപ്പോൾ തന്നെ ബെൽറ്റ് ഊരിയിടണം. രണ്ടു വർഷം കാത്തിരുന്നവർക്ക് ഒരു പത്തു മിനുട്ട് കൂടി കാത്തിരിക്കാൻ
ക്ഷമയുണ്ടാവാറില്ല.

വിമാനം നിറുത്തിയ
ഉടനെ തന്നെ ചാടി എണീറ്റ് ഹാൻഡ് ബാഗും പിടിച്ച് തിക്കി തിരക്കും.....

ചിലപ്പോൾ എല്ലാ രാജ്യക്കാരും ഇങ്ങനെ തന്നെ ആയിരിക്കാം. ഞാൻ മലയാളികളെ മാത്രല്ലേ കണ്ടിട്ടുള്ളൂ.

ഒരു സ്വയം വിമർശന പൊസ്റ്റായി കണ്ടാൽ
മതീ.

പ്രവാസികൾ ആയവര്ക്ക് കമന്റ് ചെയ്യാൻ വിട്ടു തരുന്നു.

2015, മാർച്ച് 5, വ്യാഴാഴ്‌ച

ഉപ്പാന്‍റെ വിയർപ്പും അദ്ധ്വാനവുമാണ് നമ്മുടെ ജീവിതം...


ഉപ്പാന്‍റെ വിയർപ്പും അദ്ധ്വാനവുമാണ് നമ്മുടെ ജീവിതം...
《》《》《》《》《》《》《》《》

"ഉമ്മാ...
ഞാൻ  ഇറങ്ങുന്നു ഫ്രെണ്ട് പുറത്തു വെയിറ്റ് ചെയ്യുന്നുണ്ട്..."

"മോനേ...
ഉപ്പാനോട് യാത്ര പറഞ്ഞ്‌ ഇറങ്ങെടാ..."

"ഹും...
എന്തിന്...?
എത്ര നാളായി ഒരു ബൈക്ക് വാങ്ങി തരാൻ പറയുന്നു,
നല്ലൊരു മൊബൈൽ വാങ്ങി തരാൻ പറയുന്നു,
ഫ്രെണ്ട്സുകളുടെ ഇടയിൽ ഞാൻ മാത്രമേ ഇങ്ങനെയുളളൂ,
അല്ലെങ്കിൽ ആ പഴയ ലൂണ ഒഴിവാക്കി പുതിയ വേറൊരെണ്ണം വാങ്ങിക്കൂടെ,  ഇന്നത്തെ കാലത്ത് ഇതൊക്കെ നാണക്കേടാ..."

"അങ്ങനെയൊന്നും പറയല്ലെടാ മോനെ,
ഉപ്പാക്ക് വിഷമമാകും..."

"ഓ...
സാരല്യാ..."

അവന്‍റെ  ഉപ്പാന്‍റെ പ്രിയപ്പെട്ടതായിരുന്നു ആ പഴയ ലൂണ സ്കൂട്ടർ,
അത് പിതാവ് അദ്ദേഹത്തിന് സമ്മാനിച്ചതായിരുന്നു...



അവൻ പുറത്തേക്ക് ഓടി ഇറങ്ങി,
ഷഹബാസ് എന്നാണു പേര് ഇപ്പോൾ എൻട്രൻസ് എക്സാം കഴിഞ്ഞു റിസൾട്ട് കാത്തിരിക്കുകയാണ്,

ഉപ്പ ഒരു പഴയ ഗൾഫ് കാരനാണ്...

ഇപ്പോൾ ഒരു പലചരക്ക് കടയുണ്ട്,

അതാണ്‌ ഏക വരുമാനം,

ഉമ്മ വീട്ടിലെ വിളക്കും,

ഏതൊരു എക്സ് പ്രവാസിയേപ്പോലെ തന്നെ കഷ്ടതയും കടവും കൂടെയുണ്ട്...!!!

മകൻ പോയപ്പോൾ ഉപ്പ ചോദിച്ചു...

"അവൻ എങ്ങോട്ടാടീ പോയത്...?

"അറില്യാ എങ്ങോട്ടാണെന്ന്,
നിങ്ങളോട് പറയാൻ പറഞ്ഞപ്പോൾ അവൻ പഴയ പല്ലവി തന്നെ ബൈക്കും മൊബൈലും..."

ഉപ്പ പുറത്തേക്ക് പോയി,

അങ്ങാടിയും കഴിഞ്ഞു യാത്ര ചെയ്തു ഒരു സുഹൃത്തിന്‍റെ അടുക്കലേക്ക് തന്‍റെ ലൂണയുമായി,

പോകുംവഴി അതാ സമ്പന്ന കുടുംബത്തിലെ മക്കളോടൊപ്പം ഷഹബാസ്  മോൻ നില്ക്കുന്നു,

ഉപ്പ അവരുടെ അടുത്തേക്ക് ചെന്നു...

ഇതുകണ്ട് നിന്ന ഷഹബാസിന് ഒരു മടി,
മുണ്ടും പഴയ ഷർട്ടും ഇട്ട ഇവരെ എന്‍റെ  ഉപ്പ ആണെന്ന് കൂട്ടുകാരോട് പറയാൻ...

"മോനെ...
ഇവരൊക്കെ നിന്‍റെ കൂട്ടുകാരാണോ...?"

"ഹ്ഊം"

"ഹൂ ഈസ്‌ ദിസ്‌  ഷഹബാസ്..."

കൂട്ടത്തിൽ ഒരുത്തൻ ചോദിച്ചു...

അവനൊന്നും മിണ്ടിയില്ല,

അവൻ പോകാൻ അവരോടു തിടുക്കം കൂട്ടി,

മുഴുവൻ യോ, യോ മൊഞ്ചന്മാർ...

ബൈക്കിനോടുളള അവന്‍റെ കമ്പം ഒരു അമർഷത്തോടെ മുഖത്ത് വെളിവായതായി  ഉപ്പാക്ക് തോന്നി...

മറുപടിയൊന്നും പറയാതെ നീങ്ങി,

അതിനിടയിൽ  ഷഹബാസ് പറയുന്നത്  ഉപ്പ കേട്ടു...

"ഇത് ഞങ്ങടെ വീടിനടുത്തുളള ആളാ..."

"ഹ്ഊം...


പൊട്ടാറായ ഹവായി വലിച്ചു കൊണ്ട് ഉപ്പ ലൂണയിൽ മടങ്ങി...

മനസ്സിൽ വേദനയും പേറി മൗനത്തോടെ...

എക്സാമിൽ മാർക്ക് ലഭിച്ചു,

എൻജിനീയറിംഗ് തിരഞ്ഞെടുത്തു,

അവനെ ഉന്നത പഠനത്തിന് ബാംഗ്ളൂരിലേക്ക് അയച്ചു,

പല വിഷമങ്ങൾ പേറിയിട്ടും അവനുളള കാശൊക്കെ മുടങ്ങാതെ അയച്ചു കൊടുത്തു,

വീട്ടിലേക്കു വിളിക്കുമ്പോൾ ഉമ്മയോടെ സംസാരിക്കുകയുളളൂ,

ഉപ്പാനോട്  ഒരുതരം നീരസം...

പഠന കാലത്തിന്‍റെ അവസാന ദിനങ്ങളും കഴിഞ്ഞു,

വർഷങ്ങൾ നിമിഷങ്ങൾ പോലെ കടന്ന് പോയി,

തനിക്ക് നല്ലൊരു സ്മാർട്ട് മൊബൈൽ പോലും നൽകാതിരുന്ന  ഉപ്പാനോടുളള ദേഷ്യം ഷഹബാസിന്‍റെ മനസ്സില്‍ ഇടയ്ക്കിടെ തല പൊക്കിക്കൊണ്ടിരുന്നു,

കോളേജിൽ സഹപാഠികളുടെ കൈകളിൽ കണ്ടിരുന്ന വിവിധ തരത്തിലുളള മൊബൈലുകളും ബൈക്കുകളും തന്നെ നോക്കി പല്ലിളിച്ചു കാണിക്കുന്ന പോലെ അവന് തോന്നി...

കോളേജിൽ ഉപ്പ തന്നെ കാണാൻ വരുമ്പോഴൊക്കെ സുഹൃത്തുക്കളുടെ മുന്നിൽ വെച്ചു സംസാരിക്കാറില്ലായിരുന്നു,
   
അവൻ ന്യൂ ജനറേഷൻ ആയത് തന്നെ കാരണം,

ഉപ്പ  ഫാഷൻ അല്ലല്ലോ... !!!

അറു പഴഞ്ചൻ... !!!

നാല് മാസത്തെ ലീവിന് നാട്ടിലേക്ക് വരുന്ന വഴി,

ട്രെയിനിലായിരുന്നു യാത്ര...

സമയം അർദ്ധ രാത്രി...

അതിൽ തന്‍റെ അതേ പ്രായമുളള ഒരു പയ്യൻ തന്‍റെ നേരെ മുന്നിലുളള സീറ്റിൽ ഇരിക്കുന്നത് കണ്ടു,

അവൻ കരയുന്നുണ്ടായിരുന്നു,

മൊബൈൽ എടുത്ത് നിരന്തരം കോൾ ചെയ്യുന്നു,

നിഷ്കളങ്കമായ അവന്‍റെ മുഖത്തുളള വിഷമം അവനേയും തളർത്തി കളഞ്ഞു...

 ഷഹബാസ്  അവസാനം അവനോട് ചോദിച്ചു...

"ഞാൻ കുറേ നേരമായി നിന്നെ ശ്രദ്ധിക്കുന്നു,

നീ എന്തിനാ ഇങ്ങനെ കരയുന്നത്,

എന്താ കാരണം...?

അവൻ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു...

"എന്നെ പിക്ക് ചെയ്യാൻ എല്ലായ്പ്പോഴും. അച്ഛനാണ് വരാറുളളത്...
ഞാൻ വരുന്നുണ്ട് എന്ന് അറിഞ്ഞു എന്‍റെ അച്ഛൻ വീട്ടില്‍ നിന്നും റെയിൽവേ സ്റ്റേഷനിലേക്ക് യാത്ര തിരിച്ചതാ,
വരുന്ന വഴി ഒരു ലോറിയുമായി തട്ടി അപകടത്തിൽ പെട്ടു എന്ന് അറിഞ്ഞു..."

അവൻ പൊട്ടി കരഞ്ഞു...

"എന്‍റെ അച്ഛൻ എനിക്ക് ജീവനാണ്,
ഒരുപാട് കഷ്ടപ്പെട്ടാണ് എന്നെ പഠിപ്പിക്കുന്നത്,
എന്‍റെ പഠനം അവസാനിക്കാൻ ആയത് കൊണ്ട് അച്ഛൻ എനിക്ക് പുതിയൊരു ബൈക്ക് വാങ്ങി തരാമെന്നു പറഞ്ഞു,
സുഹൃത്തുക്കളുടെ ഫോണില്‍ നിന്നാണ് അധികവും വീട്ടിലേക്ക് വിളിക്കാറ്,
അത് കൊണ്ട് നിനക്ക് നല്ലൊരു മൊബൈൽ ഈ അച്ഛൻ വാങ്ങിത്തരുന്നത് വരെ നീ ഈ ആച്ഛനോട് ക്ഷമിക്ക് എന്നൊക്കെ പറഞ്ഞു എന്നെ എന്നും സമാധാനിപ്പിക്കുമായിരുന്നു,
അതൊന്നും ഞാൻ ആവശ്യപ്പെട്ടിരുന്നില്ല,
കാരണം ഞങ്ങളുടെ അവസ്ഥ എനിക്ക് അറിയാം,
അച്ഛന്‍റെ കഷ്ടപ്പാടൊക്കെ എനിക്കറിയാം,
എന്നെ പൊന്നു പോലെ സ്നേഹിക്കുന്ന എന്‍റെ അച്ഛൻ,
ആഹ്...
എനിക്ക് സഹിക്കാൻ പറ്റണില്ല..."

അവൻ വിതുമ്പി...

ഇത് കേട്ടപ്പോൾ അവന്‍റെ മനസ്സൊന്നു പിടഞ്ഞു...

"അളളാ...
 ഞാൻ എന്‍റെ  ഉപ്പാന്‍റെ അവസ്ഥ മനസ്സിലാക്കിയില്ലല്ലോ,
ഞാൻ പലപ്പോഴും കുറ്റപ്പെടുത്തി ഒഴിവാക്കിയില്ലേ,
ഇങ്ങനൊരു മനസ്സ് എനിക്കെന്തേ ഇല്ലാതെ പോയത്,
സുഹൃത്തുക്കളുടെ മുന്നിൽ പോലും ഈ ഞാൻ എന്‍റെ  ഉപ്പാനെ...... !!!

ഒരിക്കൽ പോലും ബൈക്കിന്‍റേയും മൊബൈലിന്‍റേയും പേരിൽ ഞാനെന്‍റെ  ഉപ്പാന്‍റെ അവസ്ഥ ഓർത്തില്ലല്ലോ... !!

അവൻ വീട്ടിലേക്ക് വിളിച്ചു,

അവൻ ഒറ്റയ്ക്ക് തന്നെയാണ് ട്രെയിൻ ഇറങ്ങി വീട്ടിലേക്ക് പോകാറ്, ആരും വരണ്ടാന്നു എപ്പോഴും പറയുമായിരുന്നു...

"ഹലോ ഉമ്മാ...
ഞാനാ ഷഹബാസ്,
ഉപ്പ എവിടെ...?"

"ഉപ്പ പുറത്ത് പോയിട്ട് കുറേ നേരമായല്ലോ,
വിളിച്ചിട്ട് കിട്ടണില്ല്യാ..."

അവൻ ഫോണ്‍ കട്ട്‌ ചെയ്ത്  ഉപ്പാക്ക് വിളിച്ചു...

കിട്ടുന്നില്ല,

ഒരു മണിക്കൂർ നേരത്തോളം നിരന്തരം ട്രൈ ചെയ്തു കിട്ടുന്നില്ല,

അവന്‍റെ ഉളെളാന്ന് പിടച്ചു,

അവൻ നേരെ ഇരിക്കുന്ന സഹയാത്രികനെ ഒന്നു നോക്കി,

കരഞ്ഞു തളര്‍ന്ന ആ കണ്ണിൽ ഷഹബാസ് അവന്‍റെ  ഉപ്പാന്‍റെ മുഖം കണ്ടു...

ഹൃദയം ഭയത്തോടെ തുടിച്ചു...

എഴുന്നേറ്റ് വാതിലിന്‍റെ അരികിൽ കുറേ നേരം  ഇരുന്നു...

ഒടുവിൽ സ്റ്റേഷന്‍ എത്തി...

വേഗം ഇറങ്ങി നടന്നു...

അവിടെ അധികം ആളൊന്നുമില്ല...

പുലർച്ച ആയിരുന്നു...

ഒന്ന് കൂടി  ഉപ്പാന്‍റെ ഫോണിലേക്ക് വിളിച്ചു,

പക്ഷേ, പതിവ് നിരാശ തന്നെ...

ഉമ്മാക്ക് വിളിച്ചു പക്ഷേ അവിടേയും എത്തിയിട്ടില്ല,

അവന് വല്ലാണ്ട് സങ്കടം വന്നു,

ബാഗുമായി നടന്നു...

അപ്പോളതാ ആ പൊട്ടാറായ ചെരുപ്പിൽ കയറി നിൽക്കുന്ന വിണ്ടു കീറിയ ആ പാദങ്ങൾ തൊട്ടു മുന്നില്‍... !!!

പ്ളാറ്റ്ഫോമിൽ നിന്ന് പുറത്ത് കടക്കുന്ന ഗെയ്റ്റിൽ അവനേയും കാത്ത് കോട്ടുവാ ഇട്ട് നിൽക്കുന്നു അവന്‍റെ പൊന്ന് ഉപ്പാ... !!!

അവൻ ഓടി അരികിലെത്തി എന്നിട്ട് ചോദിച്ചു...

"ഉപ്പ എവിടെയായിരുന്നു,
എത്ര നേരമായി ഞാൻ വിളിക്കുന്നു,
ഫോണ്‍ കിട്ടുന്നുമില്ല..."

"ഓ അതോ,
മോനെ ഇത് കേടായി നന്നാക്കാൻ കൊടുത്തതാ,
ബാറ്ററി ഇല്ല,
ഉമ്മേം കുറേ വിളിച്ചു കാണും അല്ലേ...?"

"ഉപ്പ സാധാരണ ഇവിടെ വരാറില്ലല്ലോ, പിന്നെന്താ ഇന്നിങ്ങനെ..."

"വാ പറയാം മോനേ..."

ഉപ്പ അവനേയും കൊണ്ട് പുറത്തേക്ക് പോയി...

പുറത്ത് നിർത്തിയിട്ടിരുന്ന പുതിയ ബൈക്കിൽ അവനെ ഇരുത്തി,

എന്നിട്ട് പറഞ്ഞു...

"ദാ മോനെ...
നീ ആശിച്ച പോലെ ഒരു ബൈക്ക്,
നിനക്കുളളതല്ലേ എല്ലാം,
ഈ ഉപ്പ  നിനക്ക് വേണ്ടിയല്ലേടാ ജീവിക്കുന്നേ,
നീ വിഷമിക്കുമ്പോഴും ദേഷ്യപ്പെടുമ്പോഴും നിന്‍റെ കുട്ടിക്കാലം തന്നെയാ എനിക്ക് എപ്പോഴും നിന്നിൽ കാണാൻ കഴിയുക...
ഇനി മോൻ വിഷമിക്കണ്ടാട്ടോ...!!!"

അവർ യാത്രയായി, ഉപ്പയായിരുന്നു വണ്ടി ഓടിച്ചിരുന്നത്, പിറകിൽ ഷഹബാസ് തന്‍റെ കഴിഞ്ഞ നിമിഷത്തിൽ അനുഭവിച്ച ഭയത്തേയും സങ്കടത്തേയും അളന്നു നോക്കിയപ്പോൾ അവന് മനസ്സിലായി തന്‍റെ സ്വർഗ്ഗത്തിന്‍റെ വാതിലുകൾ എവിടെയാണുളളതെന്ന്...

അവൻ ഉപ്പാന്‍റെ പിറകിൽ ചാരിയിരുന്നു,

പൊടുന്നനെ അവന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി... !!!



മാതാ പിതാക്കളുടെ അവസ്ഥ മനസ്സിലാക്കി അവരോടു പെരുമാറുകയും, ഉളളതിൽ തൃപ്തി നേടി സന്തോഷത്തോടെ ജീവിക്കുകയും ചെയ്യുക എന്ന നന്മയുടെ സന്ദേശം എല്ലാവർക്കും വേണ്ടി സമർപ്പിക്കുന്നു...

ഇത് പോലെ പിതാവിന്‍റെ വിയർപ്പിന്‍റെ വിലയറിയാതെ,
ന്യൂ മൊഞ്ചന്മാരും മൊഞ്ചത്തിമാരും ആയി അഴിഞ്ഞാടുമ്പോൾ അൽപ്പമെങ്കിലും ഓർക്കുക...

ഇത് അവർക്കും കൂടി സമർപ്പിക്കുന്നു...

"ഉപ്പാന്‍റെ വിയർപ്പും അദ്ധ്വാനവുമാണ് നമ്മുടെ ജീവിതം...

2015, മാർച്ച് 4, ബുധനാഴ്‌ച

ഉമ്മ


                             ....Zac കിഴക്കേതില്‍
ഉമ്മ പോകുമ്പോള്‍

ഉണങ്ങിയ കെട്ടിടമാകും വീട്

ഉറക്കം പാതിയില്‍ മുറിയും

ഉണര്‍ന്നിരുന്ന് ഓര്‍മകള്‍ കരയും

ഉമ്മ നട്ടതും നനച്ചതും

നൂലില്‍ കോര്‍ത്തതും

ഓതി അടയാളമിട്ടതും കണ്ട്

ഉള്ളിലൊരു മഴ തുടങ്ങുന്നത്

അവള്‍ മാത്രം തൊട്ടറിയും

അവളും ഉമ്മയാണല്ലോ.

ഉമ്മയുടെ വേര്‍പാടില്‍ വെന്തുണങ്ങിയ നാളുകളില്‍, വീടിന്റെ അകവും പുറവും ആ തലോടലില്ലാതെ അനാഥമായപ്പോള്‍ മനസ്സെഴുതിയ വരികളാണിത്. ഉമ്മയെ നഷ്ടപ്പെടുമ്പോള്‍ തകരുന്നത് സ്‌നേഹത്തിന്റെ ഒരു രാജ്യമാണെന്ന് ഉമ്മയെ നഷ്ടപ്പെട്ടവര്‍ക്കെല്ലാം അറിയാം. ഉപ്പയും ഉമ്മയും ജീവിച്ചിരിക്കുന്ന കാലമാണ് ജീവിതത്തിലെ മനോഹരമായ കാലം. അവരുള്ളിടത്തോളം കാലം നമ്മള്‍ കുട്ടികളാണല്ലോ. അവരിലൊരാള്‍ പോകുമ്പോള്‍ ചിറകറ്റ കുഞ്ഞുകുരുവിയെ പോലെ നൊന്തുപോകും. ഇന്ന് കാത്തിരിക്കാനും ഇഷ്ടപ്പെടാനും കുറെപേര്‍ നമുക്ക് ചുറ്റുമുണ്ട്. അവരൊക്കെ നമ്മെ സ്‌നേഹിക്കാന്‍ തുടങ്ങിയത് നാം ആരൊക്കെയോ ആയതിനു ശേഷമാണ്. ഒന്നുമല്ലാതിരുന്ന കാലത്ത്, ഒരു രൂപം പോലുമാകാതിരുന്ന കാലത്ത്, ഈ ലോകത്തേക്ക് വരുന്നതിനും മുമ്പ് നമ്മെ സ്‌നേഹിക്കുകയും കാത്തിരിക്കുകയും ചെയ്തവരാണ് അവര്‍ രണ്ടാളും...... വൈക്കം മുഹമ്മദ് ബഷീറിനോട്, ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ അനുഭവമേതാണെന്ന് ചോദിച്ചപ്പോള്‍ പറഞ്ഞതിങ്ങനെ: ''എന്റെ മകന്‍ അനീസ് കുഞ്ഞായിരിക്കുമ്പോള്‍ കടുത്ത പനി ബാധിച്ച് ബോധക്ഷയനായി. പരിഭ്രാന്തിയോടെ കുഞ്ഞിനെയുമെടുത്ത് ഞാന്‍ ആശുപത്രിയിലേക്കോടി. കുഞ്ഞ് മരിച്ചെന്നുതന്നെയായിരുന്നു ഞാന്‍ കരുതിയത്. ഹൃദയത്തില്‍ വേദന തളംകെട്ടിനിന്നു. ഓടുന്നതിനിടയ്ക്ക്, ഒരു കല്ലില്‍തട്ടി ഞാന്‍ വീഴാന്‍ പോയി. ആ സമയത്ത് അവന്‍ ഒന്നു കരഞ്ഞു! ഞാന്‍ സന്തോഷംകൊണ്ട് പുളകിതനായി. ആ നിമിഷമാണ് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ സന്ദര്‍ഭമായി ഞാനിന്നും കരുതുന്നത്'' (യാ ഇലാഹി). പുരസ്‌കാരങ്ങള്‍ നിരവധി വന്നുചേരുകയും നേട്ടങ്ങളുടെയും പ്രശസ്തിയുടെയും നടുവില്‍ കഴിയുകയും ചെയ്ത ബഷീര്‍ പക്ഷേ, ഏറ്റം ഹൃദ്യമായ ആനന്ദമായി ഓര്‍മിച്ചെടുത്തത് എന്താണെന്ന് നോക്കൂ. അതാണു പിതാവ്...... ഉമ്മയ്ക്ക് അറിയുന്ന പോലെ മറ്റൊരാള്‍ക്ക് നമ്മെയറിയില്ല. ഇഷ്ടവും അനിഷ്ടവും അനക്കവും ഇണക്കവുമെല്ലാം ഉമ്മയ്ക്കറിയാം. മറ്റാരേക്കാളും ഉമ്മ നമ്മുടെ കൂടെയുണ്ട്. ഉള്ളു നൊന്ത പ്രാര്‍ഥനയായും ഉള്ളറിഞ്ഞ ശ്രദ്ധയായും ശിക്ഷണമായും ആ കരുതല്‍ ഒപ്പമുണ്ട്. ഉമ്മയെ നഷ്ടമാകുമ്പോള്‍ അതെല്ലാമാണ് നഷ്ടമാകുന്നത്. വേദനയുടെ നീര്‍ച്ചുഴികളിലൂടെ പത്തുമാസത്തെ ഗര്‍ഭധാരണം, അസഹ്യാനുഭവങ്ങള്‍ക്കൊടുവില്‍ പ്രസവം, ബദ്ധശ്രദ്ധമായ പരിചരണം, കുഞ്ഞിന്റെ മലമൂത്രങ്ങളോടൊപ്പം സ്‌നേഹപൂര്‍വമായ കൂട്ടിരിക്കല്‍, ഒരു ചെറിയ നിമിഷം പോലും പിരിഞ്ഞിരിക്കാനാവാത്ത അടുപ്പം. ജീവിതകാലം മുഴുവന്‍ മക്കളെ ഓര്‍ത്തുകൊണ്ടുള്ള നെടുവീര്‍പ്പുകള്‍. പട്ടിണിയുടെ വേദനയിലാകുമ്പോഴും കുഞ്ഞിന്റെ കരച്ചില്‍ സഹിക്കാനാവാത്ത ദുര്‍ബലമനസ്സ്, ആ ഉമ്മയോളം വരില്ല മറ്റൊന്നും...... ഉമ്മ തൊടുമ്പോള്‍


പ്രമുഖ മനശ്ശാസ്ത്ര ഗ്രന്ഥത്തില്‍ ഒരു സംഭവം വിശദീകരിക്കുന്നു: മെഡിക്കല്‍ കോളേജില്‍, മാസം തികയുന്നതിനു മുമ്പ് ഒരു കുഞ്ഞ് പിറന്നു. ആശുപത്രിയില്‍ ഇങ്ക്യുബേറ്റര്‍ കേടായിപ്പോയതിനാല്‍ കുഞ്ഞിനു വേണ്ടത്ര പരിചരണം കിട്ടുന്നില്ലെന്ന് മനസ്സിലാക്കിയ ബന്ധുക്കള്‍ അമ്മയെയും കുഞ്ഞിനെയും ഒരു നഴ്‌സിംഗ് ഹോമിലേക്ക് മാറ്റി. പക്ഷേ അവിടെയും ഇങ്ക്യുബേറ്റര്‍ ഉണ്ടായിരുന്നില്ല. കുഞ്ഞിനെ കഴിയും വിധം രോഗാണുക്കളില്‍ നിന്ന് രക്ഷിക്കാനായി ഒരു നഴ്‌സ് കുഞ്ഞിനെ സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ലാത്ത മുറിയില്‍ കമ്പിളിയില്‍ പുതപ്പിച്ചുകിടത്തി. അതോടെ പിറ്റേ ദിവസമായപ്പോഴേക്ക് കുഞ്ഞിനു കലശലായ പനി വന്നു. എല്ലാ വഴികളും അടഞ്ഞപ്പോള്‍ അവിടത്തെ ഒരു സീനിയര്‍ നഴ്‌സ് മറ്റൊരു മാര്‍ഗം പരീക്ഷിച്ചു. കുഞ്ഞിനെ അമ്മയുടെ കൈയില്‍ കൊടുത്ത് സദാ സമയവും സ്‌നേഹപൂര്‍വം തലോടാനും ലാളിക്കാനും നിര്‍ദേശിച്ചു. അമ്മയാകട്ടെ സന്തോഷത്തോടെ ആ ജോലി ഏറ്റെടുത്തു..... രണ്ടു ദിവസത്തിനകം കുഞ്ഞിന്റെ പനി മാറി. ഇപ്പോള്‍ ആ കുഞ്ഞിനു രണ്ടു വയസ്സ്. അവള്‍ നല്ല ആരോഗ്യവതിയായി കഴിയുന്നു. മരുന്നിനും ഭക്ഷണത്തോടുമൊപ്പം അമ്മയുടെ സ്പര്‍ശത്തിനും പരിലാളനക്കും കുഞ്ഞിന്റെ ആരോഗ്യത്തില്‍ വലിയ സ്ഥാനമുണ്ടെന്ന് പുസ്തകം ഉറപ്പിച്ചു പറയുന്നു. അമ്മയോടൊപ്പമല്ലാതെ കഴിയുന്ന കുഞ്ഞുങ്ങളില്‍ സ്‌നേഹം, അനുകമ്പ, കാരുണ്യം തുടങ്ങിയ സദ്ഗുണങ്ങള്‍ കുറയുമെന്ന് പഠനങ്ങളുടെ വെളിച്ചത്തില്‍ ഗ്രന്ഥകാരന്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. കല്‍പനകളും നിര്‍ദേശങ്ങളും സ്‌നേഹപ്രകടനങ്ങളും മാത്രം പോരാ, തൊട്ടും തലോടിയും കെട്ടിപ്പിടിച്ചും ഉമ്മവെച്ചും അന്യോന്യം സ്പര്‍ശിക്കുമ്പോള്‍ മാത്രമേ ഉള്ളില്‍ കിനിയുന്ന സ്‌നേഹം അമ്മയില്‍ നിന്ന് മക്കളിലേക്ക് പകരുകയുള്ളൂവെന്നര്‍ഥം. എല്ലാ നല്ല ബന്ധങ്ങളിലും സ്പര്‍ശത്തിനു വലിയ പ്രാധാന്യമുണ്ട്. എങ്കില്‍ ഓര്‍ത്തുനോക്കൂ, ഉമ്മയെ ഒന്നുമ്മ വെച്ചിട്ടെത്ര കാലമായി? ഉപ്പയെ ഒന്ന് ചേര്‍ത്തുപിടിച്ചിട്ട് എത്ര നാളായി? പെങ്ങളെ, അനിയനെ, മക്കളെ ഒന്നു തൊട്ടിട്ട് എത്ര ദിവസങ്ങളായി?  വല്ല്യുമ്മയും വല്ല്യുപ്പയുമുള്ള വീട്


ഒരു അധ്യാപക സുഹൃത്ത് പറഞ്ഞതാണ്; വീട്ടിലാരൊക്കെയുണ്ട് എന്ന ചോദ്യത്തിനു കുട്ടി മറുപടി പറഞ്ഞു, ഉമ്മയും ഉപ്പയും ഇക്കയും അനിയത്തിയും.’വല്ല്യുപ്പയും വല്ല്യുമ്മയുമൊന്നും ഇല്ലേ എന്ന് ചോദിച്ചപ്പോള്‍ ഒന്നാലോചിച്ചിങ്ങനെ പറഞ്ഞുവത്രെ;‘ആഹ്.. ഉമ്മൂമ്മയുണ്ട്! വീട്ടിലെ സവിശേഷമായ ഒരംഗമായി ഉമ്മൂമ്മയെ മാതാപിതാക്കള്‍ പരിഗണിച്ചിരുന്നെങ്കില്‍ കുട്ടി ആദ്യം എണ്ണിപ്പറയുന്നത് ഉമ്മൂമ്മയെ ആയിരിക്കുമെന്ന് തീര്‍ച്ച.


വീട്ടില്‍ പരീക്ഷിച്ച ഒരു കാര്യം പറയട്ടെ, ഉറങ്ങാനൊരുങ്ങും മുമ്പ് ഉമ്മക്കും ഉപ്പക്കും സലാം കൊടുത്ത് ഒരു മുത്തം നല്‍കാന്‍ മോനോട് പറയും. കുറച്ച് ദിവസമേ അങ്ങനെ പറഞ്ഞുകൊടുക്കേണ്ടി വന്നുള്ളൂ, പിന്നെയവന്‍ അതൊരു ശീലമാക്കി. ഉമ്മയും ഉപ്പയും ആ‘പൊന്നുമ്മ കാത്തിരിക്കും.


വര്‍ണിക്കാനാവാത്ത സന്തോഷം തോന്നും ആ രംഗം കാണുമ്പോള്‍. അനുഭവിക്കുന്ന ആശ്വാസത്തിന്റെ സന്തോഷം അവരിലും കാണാം. അവര്‍ കൂടെയുള്ള ദിവസങ്ങളാണ് ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളെന്ന് അവര്‍ കൂടെയുള്ളപ്പോള്‍ തന്നെ തിരിച്ചറിയണമല്ലോ. നമുക്ക് വെള്ളവും വളവുമായിത്തീര്‍ന്ന വിത്തും വേരുമല്ലേ ആ രണ്ടുപേര്‍.


മഹാപണ്ഡിതന്‍ ഇമാം റാസിയുടെ ഒരു സംഭവമുണ്ട്;


പിതാവിന്റെ സ്വത്ത് വീതിക്കുമ്പോള്‍ ഓരോരുത്തരും അവര്‍ക്കിഷ്ടമുള്ളത് വേണമെന്ന് തര്‍ക്കിച്ചു. തനിക്കിഷ്ടമുള്ളത് ഇമാം പറഞ്ഞതിങ്ങനെ: ''എനിക്ക് ഉമ്മയെ മതി, ദയവ് ചെയ്ത് നിങ്ങളെനിക്ക് ഉമ്മയെ തരണം. ബാക്കിയെല്ലാം നിങ്ങളെടുത്തോളൂ..''


കുടുംബമൊന്നിച്ച് വിദേശത്ത് പാര്‍ക്കുന്ന ഒരു സുഹൃത്തിന്റെ സംഭവം വായിച്ചു. കുഞ്ഞിനെയും കൂട്ടി ഷോപ്പിംഗ് മാളില്‍ പോയതായിരുന്നു അദ്ദേഹം. അവിടെ വെച്ച് ഒരു നിമിഷം കൊണ്ട് കുഞ്ഞിനെ കാണാതായി. കൈവിട്ട് എങ്ങോ ഓടിപ്പോയ കുട്ടിയെ കാണാതെ ആ ഉപ്പ വിതുമ്പിക്കരഞ്ഞു. ഒരുപാട് അന്വേഷിച്ചലഞ്ഞ് രണ്ടര മണിക്കൂര്‍ കഴിഞ്ഞാണ് കുട്ടിയെ കണ്ടെത്തിയത്. നിറയെ ചുംബനങ്ങള്‍ സമ്മാനിച്ച് ആ പിതാവ് നേരെ പോയത് നാട്ടിലേക്ക് ടിക്കറ്റെടുക്കാനായിരുന്നു. പെട്ടെന്ന് നാട്ടിലേക്ക് പോകുന്നതിന്റെ കാരണമന്വേഷിച്ച ഭാര്യക്ക് നല്‍കിയ മറുപടി ഇതായിരുന്നു: ''രണ്ടര മണിക്കൂര്‍ എന്റെ കുഞ്ഞിനെ കാണാതായപ്പോള്‍ ഞാനനുഭവിച്ച വേദന എനിക്കേ അറിയൂ. രണ്ട് വര്‍ഷമായി സ്വന്തം കുഞ്ഞിനെ കാണാതെ കഴിയുന്ന എന്റെ ഉമ്മയെ എനിക്ക് വേഗം കാണണം. ആ ദുഃഖത്തിന്റെ ആഴം എനിക്കിപ്പോള്‍ മനസ്സിലാകുന്നുണ്ട്.....! പല വീടുകളിലും ഇന്ന് അനാഥരായി കിടക്കുകയാണ് ഉമ്മമാരും ഉപ്പമാരും. മക്കളുടെയും കുഞ്ഞുമക്കളുടെയും സഹവാസമില്ലാതെ, ഒന്നു തളരുമ്പോളും ക്ഷീണിക്കുമ്പോളും കൈ പിടിക്കാന്‍ ആളില്ലാതെ പാവം രണ്ടുപേര്‍ പരസ്പരം നോക്കിയിരുന്ന് വലിയ വീടുകളില്‍ ഒറ്റക്കാവുന്നു. അവരുടെ യൗവ്വനം മക്കള്‍ക്ക് വേണ്ടിയായിരുന്നു. പക്ഷേ മക്കളുടെ യൗവ്വനം സ്വന്തം നേട്ടങ്ങള്‍ക്കുള്ളതായി മാത്രം ചുരുങ്ങുന്നു.


നമുക്ക് ജന്മം നല്‍കിയവര്‍, നമുക്ക് പേരിട്ടവര്‍, നമ്മെ പോറ്റിവളര്‍ത്തിയവര്‍, നാം വളരുന്നതിലും ഉയരുന്നതിലും പ്രശസ്തരാകുന്നതിലും നമ്മെക്കാളും ആനന്ദിച്ചവര്‍, നമ്മുടെ വേദനകളില്‍ ഏറ്റവുമധികം ദുഃഖിച്ചവര്‍, കരാറുകളില്ലാതെ നമ്മോട് ബന്ധം പുലര്‍ത്തിയവര്‍. അവരാണ് ഉമ്മയും ഉപ്പയും. അവരുടെ തണലിനും തലോടലിനുമൊപ്പം നില്‍ക്കേണ്ടവരാണ് മക്കള്‍. വല്ല്യുമ്മയുടെ കഥകള്‍ കേട്ടും വല്ല്യുപ്പയുടെ സ്‌നേഹലാളനകള്‍ നുകര്‍ന്നും നമ്മുടെ കുഞ്ഞുങ്ങള്‍ വളരട്ടെ.....!!    😌😌😒😒....Zac കിഴക്കേതില്‍
 👆Ethu Ningalku Vaayichaal Time  Neshttam Aavila

2015, മാർച്ച് 3, ചൊവ്വാഴ്ച

ഖബര്‍ സിയാറത്തും ഖബര്‍ പൂജയും


                                 
ഖബര്‍ സിയാറത്തും ഖബര്‍ പൂജയും

പകലന്തിയോളം ജനനിബിഡമായിരുന്നു ആ മഖ്‌ബറ. ആണും പെണ്ണും അത്യധികമായ ഭയക്തി ബഹുമാനത്തോടെ മഖാമിന്റെ പരിസരത്ത്‌ പ്രാര്‍ഥനയിലും ഖുര്‍ആന്‍ പാരായണത്തിലും നിരതരായിരുന്നു. മഖാമിനകത്തെ ഇടുങ്ങിയ മുറിയില്‍ ഖബറിനെ വലംവെക്കാനും ഖബറിന്‌ മുന്നില്‍ സുജൂദില്‍ വീഴാനും ഖബറിന്‌ മേല്‍ പച്ചപ്പട്ട്‌ വിരിക്കാനും നേര്‍ച്ചപ്പൂവ്‌ വിതറാനും ആളുകള്‍ തിക്കും തിരക്കും കൂട്ടുന്നു. സ്‌ത്രീകള്‍ ഹിജാബിന്റെ നിയമങ്ങളെല്ലാം ലംഘിച്ച്‌ മഖാമിന്റെ മതിലിനോട്‌ ചേര്‍ന്നിരുന്ന്‌ നിലവിളിക്കുന്നു, പ്രാര്‍ഥിക്കുന്നു, ഖുര്‍ആന്‍ ഓതുന്നു, നെഞ്ചത്തടിക്കുന്നു, മതിലില്‍ മുഖമമര്‍ത്തിക്കരയുന്നു, മതിലിനെ പൊത്തിപ്പിടിച്ച്‌ പ്രാര്‍ഥിക്കുന്നു, സുജൂദ്‌ ചെയ്യുന്നു, മഖാമിന്‌ നേരെ തിരിഞ്ഞ്‌ നമസ്‌കരിക്കുന്നു. അവരിലധികവും യുവതികള്‍! ആരും അവരെ വിലക്കുകയോ തടയുകയോ ചെയ്യുന്നില്ല. ആണും പെണ്ണുമായി, പണ്ഡിതരും പാമരരുമായി, പുരോഹിതരും പൂജാരികളുമായി നൂറുകണക്കിനാളുകള്‍ അവിടെയുള്ള രണ്ട്‌ മഖ്‌ബറകളെ ചുറ്റിപ്പറ്റി അപ്പോഴവിടെയുണ്ടായിരുന്നു.

അല്ലാഹുവിന്‌ ഏറ്റവും വെറുപ്പുള്ള ശിര്‍ക്ക്‌ നഗ്നതാണ്ഡവം നടത്തുന്ന ഈ മഖാം പരിസരത്ത്‌ അധികസമയം നില്‍ക്കാന്‍ തോന്നിയില്ല. അല്ലാഹുവിന്റെ ശിക്ഷയിറങ്ങുമോ എന്ന ഭയം നിമിത്തം വേഗം പുറത്തുകടന്നു. ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും പേരില്‍ നടക്കുന്ന ബഹുദൈവത്വ ജീര്‍ണത നേരില്‍ കാണാനുള്ള ഭാഗ്യമോ നിര്‍ഭാഗ്യമോ ഓര്‍ത്ത്‌, സമുദായത്തിന്റെ ഗതിയോര്‍ത്ത്‌ ലജ്ജിച്ച്‌ അവിടെ നിന്നും പുറത്തുകടന്നു.

ഡല്‍ഹിയിലെ നിസാമുദ്ദീന്‍ ഔലിയയുടെ മഖ്‌ബറയില്‍ നിന്നുള്ള അനുഭവമാണിത്‌. ഉത്സവങ്ങളും ഉറൂസുകളും നടത്തി പരിപാലിക്കപ്പെടുകയും പരിപോഷിപ്പിക്കപ്പെടുകയും ഖബര്‍ സിയാറത്താണെന്നും മഖ്‌ബറകളില്‍ മറമാടപ്പെട്ട മഹാന്മാരെ മുന്‍ നിര്‍ത്തി അല്ലാഹുവിനോട്‌ `തവസ്സുല്‍' ചെയ്‌തു പ്രാര്‍ഥിക്കുകയാണെന്നും അതില്‍ തെറ്റൊന്നുമില്ലെന്നുമാണ്‌ യാഥാസ്ഥിതിക പണ്ഡിതന്മാരുടെ പക്ഷം.

എന്നാല്‍ പ്രവാചകന്റെ(സ) കാലത്ത്‌ മക്കയിലെ ബഹുദൈവാരാധകര്‍ ഇബ്‌റാഹീം, ഇസ്‌മാഈല്‍(അ) തുടങ്ങിയ നബിമാരുടെയും ലാത്ത, ഉസ്സ തുടങ്ങിയ മഹാന്മാരുടെയും പ്രതിമകളുണ്ടാക്കി അവരോട്‌ പ്രാര്‍ഥിക്കുകയും അവരിലേക്ക്‌ നേര്‍ച്ച നേരുകയും ചെയ്‌തതിനെപ്പറ്റി അവരുടെ വാദഗതികള്‍ എന്തായിരുന്നുവെന്ന്‌ വിശുദ്ധ ഖുര്‍ആന്‍ പറയുന്നത്‌ നോക്കുക: ``അല്ലാഹുവിന്‌ പുറമെ അവര്‍ക്ക്‌ ഉപകാരമോ ഉപദ്രവമോ ചെയ്യാത്തവയെയാണ്‌ അവര്‍ ആരാധിക്കുന്നത്‌. ഇവര്‍ അല്ലാഹുവിങ്കല്‍ ഞങ്ങളുടെ ശുപാര്‍ശകരാണ്‌ എന്നവര്‍ പറയുകയും ചെയ്യുന്നു. (നബിയേ) പറയുക: ആകാശങ്ങളിലും ഭൂമിയിലും അല്ലാഹുവിനറിയാത്തത്‌ നിങ്ങളവനെ അറിയിക്കുകയാണോ? അവനത്രെ പരിശുദ്ധന്‍. അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു ഉന്നതനായിരിക്കുന്നു.'' (യൂനുസ്‌ 18)

``അല്ലാഹുവിന്‌ പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര്‍ (പറഞ്ഞിരുന്നത്‌) ഇവര്‍ അല്ലാഹുവിലേക്ക്‌ ഞങ്ങളെ അടുപ്പിക്കുവാന്‍ വേണ്ടി മാത്രമാണ്‌ ഇവരെ ഞങ്ങള്‍ ആരാധിച്ചിരുന്നത്‌ എന്നാണ്‌.'' (സുമര്‍ 3)

മഹാന്മാരായ അമ്പിയാക്കളുടെയും ഔലിയാക്കളുടെയും ബിംബങ്ങളുണ്ടാക്കി പൂജിച്ചപ്പോള്‍ മക്കയിലെ ബഹുദൈവ വിശ്വാസികള്‍ പറഞ്ഞ ഇതേ മറുപടി തന്നെയാണ്‌ ജാറങ്ങളില്‍ ആഗ്രഹസഫലീകരണത്തിന്‌ പോകുന്നവര്‍ക്കും പറയാനുള്ളത്‌. മരണ സ്‌മരണയുണര്‍ത്താനും പരലോക ചിന്തയുണ്ടാക്കാനുമാണ്‌ ഖബര്‍ സിയാറത്ത്‌ നബി(സ) സുന്നത്താക്കിയത്‌. ഇക്കാര്യം സ്വഹീഹായ ഹദീസുകളില്‍ സ്ഥിരപ്പെട്ടതാണ്‌. ഖബര്‍ സിയാറത്തിനെ ആരും എതിര്‍ത്തിട്ടില്ല, എതിര്‍ക്കുന്നുമില്ല. എന്നാല്‍ നിസാമുദ്ദീന്‍ ഔലിയയുടെ ദര്‍ഗയിലും മറ്റും നടക്കുന്നത്‌ ഖബര്‍ സിയാറത്തല്ല, ഖബര്‍പൂജയാണ്‌. ഓരോ ദിവസവും ആയിരക്കണക്കിന്‌ പച്ചത്തുണികളാണ്‌ നേര്‍ച്ചയായി ആ മഖ്‌ബറയില്‍ സമര്‍പ്പിക്കപ്പെടുന്നത്‌. കഅ്‌ബയുടെ പരിസരത്ത്‌ പോലും കാണാത്ത അതിരുവിട്ട ഭക്തി പാരവശ്യമാണ്‌ ദര്‍ഗകളില്‍ കാണുന്നത്‌. ഇവരെ സേവിക്കാന്‍ കുറെ മുസ്‌ലിം `പൂജാരി'മാരുമുണ്ട്‌.

പ്രവാചകന്റെ(സ) അന്തിമ വസിയ്യത്തിനെ കാറ്റില്‍ പറത്തി ഇത്തരം മഖ്‌ബറകള്‍ പൂജാകേന്ദ്രങ്ങളാകുകയാണ്‌! ഇതിനെ ന്യായീകരിക്കാന്‍ കുറെ പുരോഹിതന്മാരും. മുസ്‌ലിംകള്‍ അധസ്ഥിതരും നിന്ദിതരുമാകാന്‍ വേറെ കാരണം തെരയുന്നതെന്തിന്‌? ദൈവിക കാരുണ്യത്തില്‍ നിന്ന്‌ മുസ്‌ലിംകള്‍ അകറ്റപ്പെടാനും ദൈവകോപത്തിന്റെ കാഹളം മുഴങ്ങാനും ഇതില്‍പരം കാരണം വേറെയന്തിന്‌? സമുദായത്തിന്റെ അസ്‌തിത്വം നിലനിര്‍ത്താന്‍ ഇസ്‌ലാമിനോട്‌ സ്‌നേഹമുള്ള, പരലോകബോധമുള്ള മുസ്‌ലിംകളെല്ലാം ഈ കടുത്ത തിന്മക്കെതിരെ ഒറ്റക്കെട്ടായി പ്രതികരിക്കേണ്ടിവരും. ഇതിനോട്‌ മൗനം പാലിക്കുകയോ ഇതിനെ ന്യായീകരിക്കുകയോ ചെയ്യുന്ന പുരോഹിതന്മാരുടെ താല്‌പര്യം ഇസ്‌ലാമിനു പുറത്താണ്‌. ഇത്തരം ദുരാചാരകേന്ദ്രങ്ങളുടെ പാര്‍ശ്വവര്‍ത്തികളായി ജീവിക്കുകയും ഇതിലൂടെ വരുന്ന അവിഹിത വരുമാനത്തിന്റെ വിഹിതം പങ്കിട്ടെടുത്ത്‌ ജീവിതം തള്ളിനീക്കുകയും ചെയ്യുന്നവരാണിവരിലധിക പേരും. പരലോകത്തെക്കാള്‍ ഇഹലോകത്തിന്‌ മുന്‍ഗണന കൊടുക്കുന്ന ഇത്തരം പണ്ഡിത പുരോഹിതന്മാരില്‍ നിന്ന്‌ ഒരു ഗുണവും ഇസ്‌ലാമിക സമൂഹത്തിനുണ്ടാകില്ലെന്നുറപ്പാണ്‌.

സുന്നത്തായ ഖബര്‍ സിയാറത്തും ശിര്‍ക്കിലേക്ക്‌ നയിക്കുന്ന ഖബര്‍ പൂജയും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കിത്തരുന്ന ഏതാനും പ്രമാണ വാക്യങ്ങള്‍ താഴെ:

``നബി(സ) പറഞ്ഞു: ഞാന്‍ നിങ്ങളോട്‌ ഖബര്‍ സിയാറത്ത്‌ നിരോധിച്ചിരിക്കുന്നു. ഇനി നിങ്ങള്‍ ഖബ്‌റുകള്‍ സന്ദര്‍ശിച്ചുകൊള്ളുവിന്‍. അത്‌ നിങ്ങളെ മരണത്തെ ഓര്‍മിപ്പിക്കുന്നതാണ്‌.'' (തിര്‍മുദി, മുസ്‌ലിം)

``ജാബിര്‍(റ) പറയുന്നു: ഖബ്‌റുകള്‍ കുമ്മായമിടുക, അതിന്മേല്‍ വല്ലതും നിര്‍മിക്കുക എന്നിവ നബി(സ) നിരോധിച്ചിരിക്കുന്നു.'' (മുസ്‌ലിം)

``നബി(സ) പറഞ്ഞു: അവര്‍ (ജൂത, ക്രിസ്‌ത്യാനികള്‍) അവരുടെ പ്രവാചകന്മാരുടെയും സജ്ജനങ്ങളുടെയും ഖബ്‌റുകള്‍ പ്രാര്‍ഥനാ മന്ദിരങ്ങളാക്കി. എന്നാല്‍ നിങ്ങള്‍ ഖബ്‌റുകളെ പ്രാര്‍ഥനാ മന്ദിരങ്ങളാക്കരുത്‌. ഞാന്‍ അതിനെ നിങ്ങളോട്‌ നിരോധിക്കുന്നു.'' (മുസ്‌ലിം)

``നബി(സ) പ്രഖ്യാപിച്ചു: മൂന്ന്‌ പള്ളികളിലേക്കല്ലാതെ പുണ്യ തീര്‍ഥാടനം പാടില്ല. മസ്‌ജിദുല്‍ ഹറാം, എന്റെ ഈ പള്ളി (മസ്‌ജിദുന്നബവി), മസ്‌ജിദുല്‍ അഖ്‌സ എന്നിവയാണത്‌.'' (ബുഖാരി, മുസ്‌ലിം)

മക്കയിലെ ബഹുദൈവാരാധകര്‍ മഹാന്മാരുടെ ബിംബങ്ങളുണ്ടാക്കി അവയെ വന്ദിക്കുകയും ആരാധിക്കുകയും ചെയ്‌ത സംഭവം വിവരിച്ച ശേഷം ഇമാം റാസി(റ) പറയുന്നു: മഹാത്മാക്കളുടെ ഖബ്‌റുകളെ വന്ദിച്ചാല്‍ അവര്‍ തങ്ങള്‍ക്ക്‌ അല്ലാഹുവിന്റെ അടുക്കല്‍ ശുപാര്‍ശക്കാരാകുമെന്ന വിശ്വാസത്തില്‍ അവരുടെ ഖബ്‌റുകളെ വന്ദിക്കുന്നതില്‍ അനേകമാളുകള്‍ ഇക്കാലത്ത്‌ വ്യാപൃതമായിരിക്കുന്നത്‌ ഇതിന്‌ തുല്യമായത്‌ തന്നെയാണ്‌'' (തഫ്‌സീറുല്‍ കബീര്‍)

ഇതുപോലുള്ള നിരവധി വാക്യങ്ങളില്‍ നിന്ന്‌ വ്യക്തമാകുന്നത്‌ മരണസ്‌മരണയും പരലോക ബോധവുമുണ്ടാക്കാന്‍ വേണ്ടി മുസ്‌ലിംകള്‍ മഖ്‌ബറകള്‍ സന്ദര്‍ശിക്കല്‍ സുന്നത്താണെന്നും ഖബ്‌റാളികള്‍ക്ക്‌ വേണ്ടി പ്രാര്‍ഥിക്കണമെന്നും മഹാന്മാരുടെ ഖബ്‌റുകള്‍ പ്രത്യേകം അടയാളപ്പെടുത്തി കെട്ടിപ്പൊക്കി അവരോട്‌ പ്രാര്‍ഥിക്കാന്‍ അവിടേക്ക്‌ പോകുന്നത്‌ കുറ്റമാണെന്നും ദൈവിക കോപത്തിന്‌ ഇടയാക്കുന്ന സംഗതിയാണതെന്നുമാണ്‌. പക്ഷെ, ഇക്കാര്യം സമൂഹത്തെ ബോധ്യപ്പെടുത്തിക്കൊടുക്കേണ്ട പണ്ഡിതന്മാരില്‍ വലിയൊരു വിഭാഗം ഈ കടുത്ത തിന്മയെ ന്യായീകരിക്കുന്നതാണ്‌ നാം കാണുന്നത്
....Zac കിഴക്കേതില്‍ ‌

2015, മാർച്ച് 2, തിങ്കളാഴ്‌ച

പ്രവാസം മതിയാക്കി നാട്ടിലേക്ക്......


പ്രവാസം മതിയാക്കി നാട്ടിലേക്ക് പോകാനൊരുങ്ങുന്ന ഓരോ വ്യക്തിയും തിരിച്ചറിയേണ്ട ചില കാര്യങ്ങളുണ്ട്

1) സ്വന്തം നാട്ടില്‍ നിന്ന് പറിച്ചു നടപ്പെട്ട ഒരാൾക്ക്‌ മറ്റൊരു രാജ്യത്തു വേര് പിടിക്കാനുള്ള സാധ്യത ഏറെയാണ്‌. പ്രവാസ ലോകത്ത് കഴിയുന്ന ഭൂരിഭാഗം പേരും അങ്ങനെ വേര് പിടിച്ചവരാണ്. എന്നാൽ ദീര്‍ഘ കാലം മറ്റൊരു രാജ്യത്ത് കഴിഞ്ഞ ഒരാളെ സംബന്ധിച്ചിടത്തോളം നാട്ടിലേക്കു തിരിച്ചു പോയി അവിടെ വേര് പിടിക്കാൻ ഇത്തിരി പ്രയാസം ആണ് .
മാത്രമല്ല നാടിന്റെ സ്പന്ദനങ്ങളോ ചലനങ്ങളോ വെട്ടിപ്പോ തട്ടിപ്പോ ഒന്നും പെട്ടെന്ന് മനസ്സിലാക്കാൻ 'ഒരു സാധാരണ പ്രവാസിക്ക് 'പൊതുവേ സാധിക്കുകയും ഇല്ല

2) ഗള്‍ഫിലെ ബിസിനസ്സും നാട്ടിലെ ബിസിനസ്സും തമ്മില്‍ വലിയ അന്തരമുണ്ട് . നാട്ടിലെ എക്സിപീരിയൻസ് പലപ്പോഴും മറു നാട്ടിൽ ഉപകാരപ്പെടും . പക്ഷേ ഗള്‍ഫിലെ എക്സ്പീരിയൻസ് നാട്ടിൽ അത്ര ഗുണപ്രദ മാവില്ല

3) പ്രവാസി ആകുന്നതോടെ , അവന്റെ ഉള്ളിന്റെ ഉള്ളില്‍ കുടിയേറുന്ന ഒരു തരം ഭീതി , ആധി , വെപ്രാളം ഇതൊന്നും നാട്ടിലെ ഒരു പദ്ധതിക്കും പറ്റില്ല . ധൈര്യത്തോടെ ഇറങ്ങാൻ കഴിഞ്ഞാലെ നാട്ടിൽ ഏതു പദ്ധതിയും വിജയിപ്പിക്കാൻ പറ്റൂ . ശാരീരികമായും മാനസികമായും തളര്‍ന്ന ഒരു പ്രവാസിക്ക് ഒരിക്കലും നാട്ടില്‍ ക്ലച്ച് പിടിക്കാൻ കഴിയാതെ പോകുന്നത് അത് കൊണ്ടാണ് .

4) സ്നേഹബന്ധങ്ങളൊക്കെ കാര്യ ലാഭം ഉണ്ടെങ്കിൽ മാത്രമേ ഉണ്ടാവൂ . അത് സൌഹൃദം ആയാലും കുടുംബ ബന്ധം ആയാലും . നമുക്ക് ക്ഷേമം ഉണ്ടെങ്കിലേ നമ്മെ ആര്‍ക്കും
ആവശ്യമുള്ളൂ .

5) കുടുംബത്തെ സഹായിക്കുക തന്നെ വേണം . ബാധ്യതകൾ നിറവേറ്റുകയും വേണം . പക്ഷേ അതൊന്നും സ്വയം മറന്നാവരുത് . നമുക്ക് വേണ്ടി അല്പസ്വല്‍പം എന്തെങ്കിലും കരുതി വെച്ചേ മതിയാവൂ .

6) വിഷമ ഘട്ടങ്ങളിൽ ആരും സഹായിക്കാനുണ്ടാവണം എന്നില്ല . നാം സഹായിച്ചവരിൽ നിന്നാവും ഒരു പക്ഷേ നമുക്ക് വേദനാജനകമായ തിരിച്ചടി കിട്ടുക

7) കയ്യില്‍ എത്ര കാശ് ഉണ്ടായാലും അത് തീരാൻ ഒരു പണിയും ഇല്ല . വരവില്ലാതെ ചെലവ് മാത്രമാകുമ്പോൾ സുറുമ ക്കുപ്പിയിലെ കോല് പോലെ ആവും നമ്മൾ . വളരെ കുറച്ചേ എടുക്കൂ . പക്ഷേ മെല്ലെ മെല്ലെ കുപ്പി കാലിയാകും . ഒടുവില്‍ കുപ്പിയും കോലും മാത്രം അവശേഷിക്കും

8) നിലവിലുള്ള എതൊന്നു നാം കൈവിട്ടാലും പിന്നെ അത് തിരിച്ചു കിട്ടാൻ വലിയ പ്രയാസം ആയിരിക്കും . അത് കൊണ്ട് കയ്യിലുള്ളത് കൈവിടും മുമ്പ് നൂറു വട്ടം ആലോചിക്കുക

9 ) കാലിയായ പോക്കറ്റ് നമ്മെ നിന്ദ്യനും കൊള്ളരുതാത്തവനും ആക്കും . ഭാര്യക്കും മക്കള്‍ക്കും പോലും നമ്മെ പറ്റില്ല . പിന്നെ . വെറും ഒരു 'മൊടക്കാ ചെരക്ക് ' അല്ലെങ്കിൽ ഒരു ശല്യക്കാരൻ , അതുമല്ലെങ്കിൽ ഒരു അന്തവും കുന്തവും ഇല്ലാത്ത മുന്‍ പ്രവാസി ഇതൊക്കെയാവും നമ്മെ കുറിച്ചുള്ള അഭിപ്രായങ്ങൾ

10) എക്സിറ്റിൽ നാട്ടിലേക്ക് പോയ തൊണ്ണൂറ് ശതമാനം ആളുകളും തിരിച്ചു പോരാൻ വല്ല വഴിയും ഉണ്ടോ എന്ന് ചിന്തിക്കുന്നവരാണ്. കാരണം നാട്ടില്‍ അവര്‍ക്ക് ഒരു സീറ്റും ഇല്ല , സുഹൃത്തുക്കളില്ല , കയ്യില്‍ കാശ് വരാത്ത ആളായത് കൊണ്ട് ആശ്രിതര്‍ക്ക്പോ ലും ഒരു അധികപ്പറ്റായി മാറാനുള്ള സാധ്യത ഏറെയാണ്‌

അത് കൊണ്ട് നിര്‍ത്തി പോയിക്കോളൂ . വല്ല വരുമാനവും അവിടെ ഉണ്ടെങ്കിൽ . അതുമല്ലെങ്കിൽ വല്ലതും ചെയ്യാൻ മനക്കരുത്തും ഇച്ഛാ ശക്തിയും ഉണ്ടെങ്കിൽ .

പോകാനാണ് ഉദ്ദേശ്യം എങ്കിൽ നാല്പതു വയസ്സിനു മുൻപേ പോവുക
'ഒന്നിന്നും കഴിയാത്ത' അവസ്ഥയില്‍ അങ്ങോട്ട്‌ ചെന്ന് എല്ലാവരുടെയും അനിഷ്ട കഥാപാത്രം ആയി ജീവിക്കുന്നതിനേക്കാൾ നല്ലത് ഏറെ കാലമായി ഇവിടെ ഉണ്ടാക്കിയെടുത്ത സൌഹൃദവും നാലു കാലുള്ള കട്ടിലും ഒരിത്തിരി ഇടവും തന്നെ ആയിരിക്കും .

പിന്‍ മൊഴി :

ഇത് നിര്‍ത്തി പോകുന്നവരെ നിരുത്സാഹ പ്പെടുത്തുന്ന ല്ല
ചില മുന്നറിയിപ്പുകളാണ് . പറയുമ്പോഴും കേള്‍ക്കുമ്പോഴും വായിക്കുമ്പോഴും കയ്പ്പ് തോന്നും എങ്കിലും യാഥാര്‍ത്ഥ്യം ഒരു പരിധി വരെ ഇതൊക്കെയാണ്................................... ....Zac കിഴക്കേതില്‍