2015, ഫെബ്രുവരി 25, ബുധനാഴ്‌ച

ഒരു മഹാസമ്മേളന നഗരി


അസ്സലാമുഅലൈക്കും ,

ഇതൊന്നു വായിച്ചു ചിന്തിക്കാന്‍ സമയം കണ്ടെത്തണം .

ഒരു മഹാസമ്മേളന നഗരിയിലെക്കുള്ള തയ്യാറെടുപ്പിലാണ് നമ്മള്‍ .ലോകത്ത് ഇതുവരെ ഒരു സംഘടനയും സംഘടിപ്പിച്ചിട്ടില്ലാത്തയത്രയും വലിയ സമ്മേളനം . നീളവും വീതിയും കണക്ക് കൂട്ടാന്‍ കഴിയാത്തത്ര വലിയ മഹ്ഷറയെന്ന മൈദാനത്തിലേക്ക് ലോകത്തെ സര്‍വ ചരാചരങ്ങളും ഓടിയെത്തും. . കാരണം അത് സംഘടിപ്പിക്കുന്നത് ഏതെങ്കിലും ഒരു മത-രാഷ്ട്രീയ സംഘടനയല്ല . നമ്മെ സൃഷ്ട്ടിച്ച അല്ലാഹുവാണ് . അവിടെ ചെല്ലാതെയിരിക്കാന്‍ ഒരാള്‍ക്കും കഴിയില്ല .

അവിടെ മുദ്രാവാക്യങ്ങള്‍ ഉണ്ടാവില്ല .പരസ്പ്പരം കുറ്റം പറച്ചിലുകള്‍ ഇല്ല .കൂടുതല്‍ ആളെ പങ്കെടുപ്പിചെന്ന മേനി പറച്ചിലില്ല . കൊടിയും തോരണവും ബാനറും പ്ലക്ക് കാര്‍ഡുകളുമൊന്നും കയ്യിലെന്താന്‍ ഉണ്ടാവില്ല . നിലത്ത് വിരിക്കാനോ ചൂടില്‍ നിന്ന് ഒരാശ്വാസമായി ന്യൂസ്പേപ്പറുകളോ മാഗസിനോ ഉണ്ടാവില്ല . നാണം മറക്കാന്‍ ഒരു തുണ്ട് തുണി പോലുമില്ലാതെ പൂര്‍ണ നഗനരായിയാവും എല്ലാവരും അവിടെ എത്തിച്ചേരുക . ജനിച്ച അതെ കോലത്തില്‍ .

ഒളിഞ്ഞും തെളിഞ്ഞും മറ്റുള്ളവരുടെ നഗനതയിലേക്ക് നോക്കിയവര്‍ക്ക് അന്ന്‍ മറ്റൊരാളുടെ നഗനതിയിലേക്ക് നോക്കാന്‍ കഴിയില്ല . ഇഷ്ട്ട നടീ നടന്മാരെ കാണാന്‍ വെമ്പല്‍ കൊണ്ടവന്റെ മുന്നില്‍ അവരുമുണ്ടാകും , സച്ചിനും സല്‍മാന്‍ ഖാനും ഐശ്വര്യാ റായിയും അങ്ങനെ ലോകത്തിലെ നമ്മുടെ ഇഷ്ട്ടക്കാര്‍ എല്ലാവരും തൊട്ടടുതുണ്ടായാലും ആരും അവരെ ഒന്ന് നോക്കുക പോലും ചെയ്യില്ല . ജന്മം തന്ന മാതാപിതാക്കള്‍ പ്രിയപ്പെട്ട ഭാര്യ ,വാത്സല്യ നിധികളായ മക്കള്‍ .ആര്‍ക്കു വേണ്ടിയാണോ ദുനിയാവ് നാം സമര്‍പ്പിച്ചത് അവരെല്ലാം ഉണ്ടാകും . അവരാരും നമ്മെ നോക്കില്ല . നമുക്കവരെയും നോക്കാന്‍ കഴിയില്ല . കാരണം എല്ലാവരും കത്തിയാളുന്ന സൂര്യന്നു താഴെ ചുട്ടു പൊള്ളുന്ന ചെമ്പ്‌ പാകിയ ഭൂമിക്ക്‌ മുകളില്‍ യാ നഫ്സീ യാ നഫ്സീ എന്നുരുവിട്ട് അല്ലാഹുവിന്‍റെ വിചാരണ കാത്ത് നില്‍ക്കുകയാണ് .

ഇനിയൊന്നു ചിന്തിക്കൂ .

കോടാനുകോടി അകലങ്ങളില്‍ കത്തി ജ്വലിക്കുന്ന സൂര്യന്റെ താപമേറ്റ് ഇന്നീ ഭൂമിയില്‍ പലരും മരിച്ചു വീഴുന്നു . മരങ്ങള്‍ കരിഞ്ഞുനങ്ങുന്നു . വെള്ളം വറ്റിവരണ്ടുപോകുന്നു . ആ സൂര്യന്‍ നാളെ നമ്മുടെ തലയ്ക്കുഒരു ചാണ്‍ ഉയരത്തില്‍ നിന്ന് കത്തി ജ്വലിക്കും . ആ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ . നല്ല വെയിലുള്ള സമയത്ത് രണ്ടു മണിക്കൂര്‍ നമുക്ക് നഗ്നപാദനായി മുറ്റത്തിറങ്ങി നില്‍ക്കാന്‍ കഴിയുമോ ? അപ്പോള്‍ ചുട്ടു പൊള്ളുന്ന ചെമ്പിന്നു മുന്നില്‍ അന്‍പതിനായിരം വര്‍ഷ ധൈര്‍ഗ്യമുള്ള ഓരോ ദിവസവും നമുക്കവിടെ കഴിച്ചു കൂട്ടാന്‍ കഴിയുമോ ? ചിന്തിക്കുക . അല്ലാഹു നമുക്ക്‌ അര്ഷിന്റെ തണല്‍ നല്‍കട്ടെ .ആമീന്‍

വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ കഴിയുന്നതല്ല മഹ്ഷരയുടെ ഭയാനകത . ഇന്ന് നമുക്കിതെല്ലാം കേള്‍ക്കുമ്പോള്‍ വെറുമൊരു പുച്ഛമാണ് . നമ്മുടെ ഹൃധയങ്ങളിലേക്ക് ഒന്നും ചെന്ന് പതിക്കുന്നില്ല . കാരണം നാം ദുനിയാവിന്റെ സുഖത്തിലാണ് . നമ്മെ നയിക്കുന്നത് പിശാജും ??

ദുനിയാവിലെ ചൂട് നമ്മുടെ തൊലിയില്‍ തട്ടുമ്പോള്‍ നാം ഓര്‍ക്കേണ്ടത് നാളെ മഹ്ഷരയിലെ സൂര്യന്റെ ചൂടാണ് . നരകത്തിലെ തീയാണ്.

യാ അല്ലാഹ് , മഹ്ഷരയുടെ അധാബില്‍ നിന്ന്‍ നീ ഞങ്ങളെ കാത്തു രക്ഷിക്കണേ . നരകത്തിന്റെ അധാബില്‍ നിന്നും നീ ഞങ്ങളെ കാക്കണേ . അല്ലാഹ് നിന്‍റെ അര്ഷിന്റെ തണല്‍ നല്‍കുന്ന കൂട്ടരില്‍ ഞങ്ങളെയും ഉള്‍പെടുത്തണെ .. ആമീന്‍

അര്ഷിന്റെ തണല്‍ ലഭിക്കുന്ന ഏഴു വിഭാഗം
1, നീതിമാനായ ഭരണാധികാരി,
2, അള്ളാഹുവിന്റെ ആരാധനയിലായി ജീവിതം ക്രമീകരിച്ച യുവാവ്,
3, പള്ളിയുമായി മനസ്സിണക്കപ്പെട്ട പുരുഷൻ
4, അള്ളാഹുവിനു വേണ്ടി പരസ്പരം സ്നേഹിച്ച രണ്ട് സ്നേഹിതന്മാർ
5, വലം കൈ കൊടുത്തത് ഇടത് കൈ അറിയാതെ ധർമ്മം ചെയ്ത ധർമ്മിഷ്ഠൻ
6, സുന്ദരിയും കുലീനയുമായ ഒരു സ്ത്രീ അനാശാസ്യത്തിനു ക്ഷണിച്ചപ്പോൾ ഞാൻ അള്ളാഹുവിനെ ഭയപ്പെടുന്നു എന്ന് പറഞ്ഞ് ആ ക്ഷണം നിരസിച്ചവൻ
7, ഒറ്റക്കിരുന്ന് നാഥനെ ഓർത്ത് കരഞ്ഞ മനുഷ്യൻ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ