2014, സെപ്റ്റംബർ 28, ഞായറാഴ്‌ച

എന്താണ് മരണം..?



Zac കിഴക്കേതില്‍ Zac™
║▌│█║▌║│█║║▌█ ║▌

👤👤👤എന്താണ് മരണം..?
 സയന്‍സിനു ഇന്നേ വരെ
വ്യക്തമായ ഉത്തരമില്ല.

പണ്ട് ജൂത പണ്ഡിതന്മാര്‍ നബിയോട് ചോദിച്ചു

''നബിയെ എന്താണ് ആത്മാവ്..?''

നബി ﷺ പറഞ്ഞു ''എനിക്കറിയില്ല..''

പിന്നീട് ഖുര്‍ ആന്‍ അവതരിച്ചു

'' നിന്നോടവര്‍ ആത്മാവിനെപ്പറ്റി ചോദിക്കുന്നു. പറയുക: ആത്മാവ്‌ എന്‍റെ രക്ഷിതാവിന്‍റെ കാര്യത്തില്‍ പെട്ടതാകുന്നു. അതിനെ പറ്റിയുള്ള അറിവ് അല്‍പമല്ലാതെ മനുഷ്യര്‍ക്ക്‌ നല്‍കപ്പെട്ടിട്ടില്ല.''

(Qur-an 17/85)

അതായതു ആത്മാവ് എന്നത് അല്ലാഹുവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്ന് സാരം..

ആദ്യ മനുഷ്യന്‍ ആദമിലേക്കു '' അള്ളാഹു തന്നില്‍ നിന്നുള്ള ആത്മാവ് ഊതി'' എന്ന് ഖുര്‍ ആന്‍ പറയുന്നു...

''ഊതുക'' എന്നത് ശ്വാസവുമായി ബന്ധപ്പെട്ടിരിക്കുന്നുവല്ലോ..
അത് കൊണ്ടാണ് ശ്വാസം
അധിക നേരം പിടിച്ചു നില്‍ക്കാന്‍ ആര്‍ക്കും സാധിക്കാത്തത്..

ശ്വാസം നിലച്ചുള്ള മരണം വളരെ വേഗം സംഭവിക്കുന്ന ഒന്നാകുന്നതിന്‍റെ പിന്നിലെ രഹസ്യവും അത് തന്നെ..

ഉറക്കം എന്നത് താല്‍ക്കാലിക മരണമാണെന്ന്
ഖുര്‍ ആന്‍ പറയുന്നു..
ഉറക്കത്തില്‍ മരണപ്പെടുന്നതിനെ പറ്റിയും വ്യക്തമാക്കുന്നു..

 ''ആത്മാവുകളെ അവയുടെ മരണവേളയില്‍ അല്ലാഹു പൂര്‍ണ്ണമായി ഏറ്റെടുക്കുന്നു..
മരണപ്പെടാത്തവയെ അവയുടെ ഉറക്കത്തിലും.
എന്നിട്ട്‌ ഏതൊക്കെ ആത്മാവിന്‌ അവന്‍ മരണം
വിധിച്ചിരിക്കുന്നുവോ അവയെ അവന്‍ പിടിച്ചു വെയ്ക്കുന്നു.
മറ്റുള്ളവയെ നിശ്ചിതമായ ഒരു അവധിവരെ അവന്‍ വിട്ടയക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും ഇതില്‍
ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ ദൃഷ്ടാന്തങ്ങളുണ്ട്‌.''
(Qur-an 39/42)

എല്ലാ മരണവും നാം മറക്കുകയാണ്.. എത്ര പേര്‍
നമ്മുടെ കുടും ബത്തില്‍ , സുഹൃത്തുക്കളില്‍ ,തന്നെ മരിച്ചു..? അവര്‍ ഇപ്പൊ മരണം എന്തെന്ന്
അറിഞ്ഞു.. ദൈവം എന്തെന്ന് അറിഞ്ഞു..
നാളെ നമ്മളും അറിയും... ആഘോഷങ്ങള്‍ നിറഞ്ഞ
ഭൂമിയെ നാം കാണുന്നുള്ളൂ.. മണ്ണിനടിയില്‍
കിടക്കുന്ന വരെ നാം ഓര്‍ക്കുന്നില്ല...

നബി ഒരിക്കല്‍ ബാലനായ അനസിനോട് പറഞ്ഞു

'' മകനെ, നീ അല്ലാഹുവിനെ സൂക്ഷിക്കുക,
എങ്കില്‍ ഒരു വഴികാട്ടിയായി അവന്‍ നിനക്ക് മുന്നിലുണ്ടാകും... രാവിലെയായാല്‍ നീ രാത്രി പ്രതീക്ഷിക്കരുത്... രാത്രിയായാല്‍ പകലും..
നിന്‍റെ ഈ ജീവിതത്തില്‍ നീ പരലോകത്തിന്
വേണ്ടി കരുതിവെക്കുക..''

മരണം കഠിനമായ വേദനയാണ്.. പണ്ഡിതന്മാര്‍
പറയുന്നത് പ്രസവ വേദന മരണ വേദനയുടെ
നാല്‍പ്പതില്‍ ഒരംശം മാത്രമാണെന്നാണ്..

മരണമടുത്ത മനുഷ്യന് മരണത്തിന്‍റെ മാലാഖ
വരുന്നത് കാണുമ്പോള്‍ ''ഇതെന്തു കാഴ്ച''
എന്നാണു ആദ്യം അമ്പരക്കുക..

ആ അമ്പരപ്പ് തീരും മുന്‍പേ ആത്മാവ് ശരീരത്തില്‍
നിന്നും വലിച്ചെടുക്കപ്പെടും...
കണ്ണുകള്‍ ആത്മാവിനെ പിന്തുടരും..

അതോടെ നിന്‍റെ അവസരം കഴിഞ്ഞു..

നിന്‍റെ വീര വാദം , നിന്‍റെ കൊലവിളികള്‍, നിന്‍റെ അഹങ്കാരം.. നിന്‍റെ സുന്ദരിപ്പട്ടം..

എല്ലാം തീര്‍ന്നു... നീ വെറും ശവം...നാറുന്ന ശവം
മാത്രം

ഇനി നിന്നെ രക്ഷിക്കാന്‍ നിന്‍റെ നല്ല
കര്‍മ്മങ്ങള്‍ക്ക് മാത്രമേ കഴിയൂ...

അതിനു നിനക്ക് നല്ല കര്‍മ്മങ്ങള്‍ എവിടെ?

നിന്‍റെ പകുതി ജീവിതം ചാറ്റ് റൂമില്‍ തീര്‍ന്നു..
പിന്നെ കുറെ നേരം നീ സുന്ദരന്‍/ .-,/സുന്ദരി
ചമഞ്ഞു തീര്‍ത്തു..

പിന്നെ കുറെ പൊങ്ങച്ചം, പരദൂഷണം,
അവിഹിത ബന്ധം, വഞ്ചന..
ഇതിനിടയ്ക്ക് നിനക്ക് മരണത്തെ ഓര്‍ക്കാന്‍ സമയമുണ്ടായിരുന്നോ?
മരണം വന്നപ്പോള്‍ നീ അന്ധാളിക്കുകയും ചെയ്തു..

ഏതു രാജാവ് മരിച്ചാലും പിന്നെയത് ശവം/മയ്യിത്ത് ആണ്..
ശവം ദഹിപ്പിച്ചോ, മയ്യിത്ത്‌ അടക്കിയോ എന്നൊക്കെയേ നമ്മള്‍ ചോദിക്കൂ..

ആറടി മണ്ണ് പോലും സ്വന്തമായി ഇല്ലാത്ത
നമ്മള്‍ പിന്നെന്തിനാണ്
അന്യന്‍റെ ധനം പിടിച്ചടക്കാനും ,
കോടികളുടെ മണി മാളികകള്‍ കെട്ടിപ്പൊക്കാനും മത്സരിക്കുന്നത്?

ഞാനും മരിക്കും, നിങ്ങളും മരിക്കും
നമ്മുടെ കര്‍മ്മ ഫലങ്ങള്‍ മാത്രം ബാക്കി നില്‍ക്കും
എല്ലാവർക്കും മരണം വരെ അവധിയുണ്ട്.

ഖുര്‍ ആന്‍ പറയുന്നു..

'' എല്ലാം നശിക്കുന്നതാണ്... നിന്‍റെ നാഥന്‍
മാത്രം ബാക്കിയാകും''

അതെ അവന്‍ മാത്രം ബാക്കിയാകും.. ആകാശ
ഭൂമികള്‍ സൃഷ്ടിച്ചവന്‍..
എന്നിട്ടും നമ്മള്‍ പറയുന്നു.... നമുക്കാണ്
കഴിവുള്ളതെന്ന്..
ദൈവമില്ല എന്നുള്ള നമ്മുടെ സകല
അഹങ്കാരവും തീരുന്നത് മരണം
എന്ന സത്യത്തിനു മുന്നിലാണ്..

''നാളെ താന്‍ എന്താണ്‌ പ്രവര്‍ത്തിക്കുക എന്ന്‌
ഒരാളും അറിയുകയില്ല.
താന്‍ ഏത്‌ നാട്ടില്‍ വെച്ചാണ്‌ മരിക്കുക എന്നും
ഒരാളും അറിയുകയില്ല. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു...''
( ഖുര്‍ ആന്‍ 31/34)

''(മനുഷ്യരെ) മരണമടുത്ത ഒരുവന്‍റെ ജീവന്‍
അവന്‍റെ തൊണ്ടക്കുഴിയോളമെത്തുകയും ,
അവന്‍ മരിക്കുന്നത് നിങ്ങള്‍ നോക്കിക്കൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍,

അവനില്‍ നിന്നും പോകുന്ന ജീവനെ
 കൊണ്ട് തിരികെ വരുത്താന്‍ ആകുന്നില്ല..
നിങ്ങള്‍ അത്ര കഴിവുള്ളവരാണെങ്കില്‍.....,..

അന്നേരം അവനുമായി ഏറ്റവും അടുത്തവന്‍ നാം ആകുന്നു..
നിങ്ങള്‍ക്കത് കാണുന്നില്ലെന്ന് മാത്രം..''

( Qur-an 56/83-87)

പനിയെ നമുക്കിഷ്ടപ്പെടാം


പനിയെ നമുക്കിഷ്ടപ്പെടാം
-----------------------------------------

      നാം ഭയത്തോടെ സമീപിക്കുന്ന രോഗമാണ് പനി. പനി അത്യന്തം അപകടകരമാണെന്നാണ് ആധുനിക വൈദ്യശാസ്ത്രം പറയുന്നത്. പനി വൈറസ് ബാധയാണെന്നും വൈദ്യശാസ്ത്രം പറയുന്നു. ഒരേ ലക്ഷണങ്ങളോടെ പലതരം പേരുകളില്‍ വിവിധ തരം പനികള്‍ ഓരോ കാലഘട്ടത്തിലും അവതരിപ്പിക്കപ്പെടുന്നു. വൈറല്‍ പനി, മലേറിയ, ചികുന്‍ ഗുനിയ, ഡെങ്കിപ്പനി, പക്ഷിപ്പനി തുടങ്ങിയവയാണ് അവയില്‍ പലതും. ഇനിയും എത്രയോ പേരുകള്‍ നാം കാണാനിരിക്കുന്നു. ഓരോ കാലഘട്ടത്തിലും പുതിയ തരം പേരുകളില്‍ വാര്‍ത്താമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്ന പനികളില്‍ പലതും വന്‍കിട മരുന്നുകമ്പനികളുടെ സഹായത്താലാണെന്ന് കണ്ടെത്തിക്കൊണ്ടിരിക്കുന്നു. മരുന്ന് കമ്പനികളുടെ കെട്ടികിടക്കുന്ന മരുന്നുകള്‍ ഈ കാലഘട്ടത്തില്‍ വിറ്റഴിക്കപ്പെടുന്നു. പുതിയ ഇനം പനിക്ക് മരുന്നുകള്‍ കണ്ടെത്തിയിട്ടില്ല എന്ന് പറയുമ്പോഴും സുലഭമായി മരുന്നുകൊടുത്ത് ചികിത്സിച്ചുകൊണ്ടിരിക്കുന്നു.
ഈ സന്ദര്‍ഭത്തിലാണ് പനിക്ക് പ്രവാചകനില്‍ എന്തെങ്കിലും മാതൃകയുണ്ടോ എന്നന്വേഷിക്കേണ്ടത്. പനിക്ക് പ്രവാചകന്‍ പച്ചവെള്ളമാണ് പരിഹാരം പറഞ്ഞത്. ഈ ലോകത്തെ സകല പ്രശ്‌നങ്ങള്‍ക്കും പരിഹാരം ഖുര്‍ആനും പ്രവാചകനുമാണെന്ന് നാഴികക്ക് നാല്‍പ്പത് വട്ടം പറയുന്ന നാം പനി വന്നാല്‍ പാരസെറ്റമോള്‍ തേടി പോകുന്നതിന്റെ യുക്തി എന്താണ്. പ്രവാചകന്‍ പറഞ്ഞു, പനി നരകത്തിലെ തീയാണ്. അത് എത്ര കടുത്തതായാലും പച്ചവെള്ളം കൊണ്ട് തണുപ്പിക്കുക. (ബുഖാരി) പ്രവാചകന്റെ വഫാത്തിന്റെ സമയം പനിയും വേദനയും ക്ഷീണവും അനുഭവപ്പെട്ടപ്പോള്‍ മുമ്പിലിരുന്ന പാത്രത്തിലെ വെള്ളമെടുത്ത് മുഖം തടവിയതായി ഹദീസില്‍ കാണാം. പ്രവാചകന്റെ സദസ്സില്‍ പനിയെക്കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ സഹാബികളില്‍ ഒരാള്‍ പനിയെ ശപിച്ചു. ഇതുകേട്ട പ്രവാചകന്‍ പനിയെ ശപിക്കുന്നത് തടഞ്ഞു. ശേഷം പറഞ്ഞു: ''പനി ഇരുമ്പില്‍ നിന്നും തുരുമ്പിനെ ഏത് വിധേന ശുദ്ധീകരിക്കുന്നോ അതുപോലെ പനി വഴി പാപങ്ങള്‍ ശുദ്ധീകരിക്കപ്പെടും. (തിബ്ബുന്നബവി)
പനി പിടിപെട്ട ആളോട് പ്രവാചകന്‍ പറഞ്ഞു. ''വെളളം കൊണ്ട് തണുപ്പിക്കുക. സൂര്യോദയത്തിനുമുമ്പ് നദിയുടെ ഒഴിക്കിനഭിമുഖമായിരിക്കുക ദൈവനാമത്തില്‍ പ്രാര്‍ത്ഥിക്കുക. ശേഷം മൂന്ന് ദിവസം തലയില്‍ വെള്ളമൊഴിക്കുക. മാറിയില്ലെങ്കില്‍ അഞ്ച് ദിവസം, മാറ്റമില്ലെങ്കില്‍ ഏഴ് ദിവസം. ഭേദപ്പെട്ടില്ലെങ്കില്‍ ഒന്‍പതു ദിവസം. ഇന്‍ഷാഅല്ലാ ഒമ്പതു ദിവസങ്ങള്‍ക്കപ്പുറം ഒരു പനിയുമില്ല. (തിര്‍മിദി)
ടൈഫോയ്ഡ് പിടിപ്പെട്ട് ഒരു സ്ത്രീ എന്റെ ആശുപത്രിയില്‍ വന്നിരുന്നു. ശക്തമായ പനിയും തലവേദനയും. ഞാന്‍ അവരോട് ഈ ഹദീസ് വിശദീകരിച്ചു പറഞ്ഞു. ഒന്‍പതു ദിവസവും തുടര്‍ച്ചയായി പനിയുണ്ടായിരുന്നു. പ്രവാചകന്‍ പറഞ്ഞത് എത്ര സത്യം. ഒന്‍പതു ദിവസം കഴിഞ്ഞപ്പോള്‍ പനിയും തലവേദനയും അപ്രത്യക്ഷമായി. ഈ ദിവസങ്ങളില്‍ ഹദീസില്‍ പറഞ്ഞതുപോലെ തന്നെ ചെയ്തുകൊണ്ടിരുന്നു. പനിയെ കുറിച്ച് അബുഹൂറൈറ പറഞ്ഞത് പനിയേക്കാള്‍ ഇഷ്ടപ്പെട്ട മറ്റൊന്നും എനിക്കില്ല. അത് ശരീരത്തിന്റെ എല്ലാ അംശങ്ങളിലും പ്രവേശിക്കുന്നു. അതുവഴി ദൈവാനുഗ്രഹം ലഭിക്കുന്നു. (തിബ്ബുന്നബവി). അതെ, പനി അനുഗ്രഹമാണ്. അത് ഇരുമ്പില്‍ നിന്നും തുരുമ്പിനെ ശുദ്ധീകരിക്കുന്നതുപോലെ നാം ശരീരത്തിനോട് നിരന്തരമായി ചെയ്തുകൊണ്ടിരിക്കുന്ന പാപങ്ങളെ അത് കരിച്ചുകളയുന്നു. അതുകൊണ്ടാണ് അബുഹൂറൈറ പറഞ്ഞത് ഞാന്‍ പനിയെ ഇഷ്ടപ്പെടുന്നുവെന്ന്. നമുക്കും പനിയെ ഇഷ്ടപ്പെടാം. പനി അപകടകരമല്ല. അനുഗ്രഹമാണ്. പനിമൂലം നമ്മുടെ ശരീരത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള മുഴുവന്‍ അസുഖങ്ങളും മാറ്റപ്പെടും. പക്ഷേ നാം പ്രവാചകന്‍ പറഞ്ഞതുപ്രകാരം പനിയെ ചികിത്സിക്കണമെന്നുമാത്രം.


പനിയെക്കുറിച്ച്
      പനിയുടെ ലക്ഷണങ്ങളില്‍ ഒന്ന് വായ് കയ്പ്പാണ്. വേദനയുണ്ടെങ്കില്‍ നന്നായി വിശ്രമിക്കണം. ഈ സന്ദര്‍ഭത്തില്‍ വിശപ്പില്ലെങ്കില്‍ ഒന്നും കഴിക്കണ്ട വിശപ്പ് വരുന്നതുവരെ അത് ചിലപ്പോള്‍ ഒന്‍പത് ദിവസം കഴിഞ്ഞിട്ടെങ്കില്‍ അതുവരെ കഴിക്കണ്ട. ദാഹമുണ്ടെങ്കില്‍ നല്ല ശുദ്ധമായ പച്ചവെള്ളം കുടിക്കുക. കേരളത്തിലാണെങ്കില്‍ ഇളനീര്‍ ആവശ്യംപോലെ കുടിക്കാവുന്നതാണ്. 100 ഡിഗ്രിയില്‍ കൂടുതല്‍ പനികൂടാന്‍ അനുവദിക്കരുത്. അത് കുട്ടികളാണെങ്കിലും മുതിര്‍ന്നവരാണെങ്കിലും 100 ഡിഗ്രിയില്‍ താഴെയാണെങ്കില്‍ പരമാവധി വിശ്രമം തന്നെ വേണം. മറ്റൊന്നും ചെയ്യേണ്ടതില്ല. മതിവരോളം ഉറങ്ങുക. ആരും ശല്യം ചെയ്യേണ്ടതില്ല. 100 ഡിഗ്രിയില്‍ മുകളിലാണെങ്കില്‍ തല പച്ചവെള്ളം കൊണ്ട് കഴുകുക. ദേഹം മുഴുവനും ചെറുചൂടുവെള്ളം കൊണ്ട് നനച്ചു തുടയ്ക്കുക. എന്നിട്ടും പനിക്ക് ശമനമില്ലെങ്കില്‍ ആദ്യം ഒരു കോട്ടണ്‍ തുണി നനച്ചുപിഴിഞ്ഞ് ദേഹം മുഴുവന്‍ മൂടത്തക്കവിധം പൊതിയുക. അതിനുമുകളില്‍ കമ്പിളികൊണ്ട് പൊതിയുക. ഒരു മണിക്കൂറിനുശേഷം അത് എടുക്കാവുന്നതാണ്. അപ്പോള്‍ പനി നോര്‍മലിലേക്ക് വന്നുകൊണ്ടിരിക്കും. ശക്തമായ പനിയാണെങ്കില്‍ ഏഴ് പ്രാവശ്യത്തില്‍ കൂടുതല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അപ്പോഴെല്ലാം ഇങ്ങനെ തന്നെ ചെയ്യുക. എനിമയെടുക്കുന്നതും പനികുറയാന്‍ സഹായിക്കും. നല്ല കാറ്റും വായുവും കിട്ടുന്ന സ്ഥലത്ത് ഔറത്ത് മാത്രം മറയത്തക്ക രീതിയില്‍ കട്ടിലില്‍ കിടത്തുന്നതും പനികുറയാന്‍ സഹായകമാണ്. ഇതില്‍ ഏത് മാര്‍ഗ്ഗവും സ്വീകരിക്കാവുന്നതാണ്. ഈ രീതി ഏത് പനിയായിരുന്നാലും സ്വീകരിക്കാവുന്നതാണ്. ഒരു കുഴപ്പവുമില്ല മെച്ചമേ ഉണ്ടാകൂ. ഇനി പനിയിലൂടെയാണ് അല്ലാഹു മരണം വിധിച്ചിരിക്കുന്നതെങ്കില്‍ ആ വിധിയെ ലോകത്ത് ഒരു വൈദ്യശാസ്ത്രത്തിനും മാറ്റാനും കഴിയില്ല. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലാണ് പനിയിലൂടെ കൂടുതല്‍ മരണം സംഭവിക്കുന്നത്.


പനിയിലൂടെ സംഭവിക്കുന്നത്
      കഴിക്കുന്ന ഭക്ഷണത്തിലൂടെയും കുടിക്കുന്ന വെള്ളത്തിലൂടെയും ശ്വസിക്കുന്ന വായുവിലൂടെയും തെറ്റായ ജീവിതരീതിയിലൂടെയും ശരീരത്തില്‍ വിഷസങ്കലനം നടക്കുന്നു. ഈ വിഷസങ്കലനം വിവിധ രീതിയിലൂടെ പുറത്തുകളയാന്‍ ശരീരം ശ്രമിക്കുന്നു. അത്തരം ലക്ഷണങ്ങളെയാണ് നാം രോഗമായി കരുതുന്നത്. ഒരു പറമ്പില്‍ പാഴ്‌വസ്തുക്കള്‍ വല്ലാതെ കൂടുമ്പോള്‍ നാം കത്തിച്ചു ചാരമാക്കുന്നതുപോലെ ശരീരത്തില്‍ അടിഞ്ഞുകൂടിയ പാഴ്‌വസ്തുക്കളെ ശരീരം കത്തിച്ചു ചാരമാക്കുന്നു. ഇതാണ് പനി. ഈ പനി നമ്മുടെ ശരീര ശുദ്ധീകരണത്തിന് അത്യന്താപേക്ഷിതമാണ്. ആരോഗ്യമുള്ള ശരീരം വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം പനിക്കണം. ആ പനി പ്രവാചക ചികിത്സയിലൂടെ മാറ്റിയെടുത്താല്‍ സകല വിധ മാരരോഗങ്ങളില്‍ നിന്നും നമുക്ക് അകന്നുനില്‍ക്കാവുന്നതാണ്.


പനികൊണ്ടുള്ള ഗുണങ്ങള്‍
      ഒന്‍പത് ദിവസം തുടര്‍ച്ചയായി പനിച്ചാല്‍ ഹാര്‍ട്ട് ബ്ലോക്ക്, ആമവാതം മറ്റ് വാതരോഗങ്ങള്‍ പൂര്‍ണ്ണമായും മാറുന്നു. ശരീരത്തിലെ നീര്‍ക്കെട്ട്, അമിതവണ്ണം, ആസ്ത്മ വിട്ടുമാറാത്ത തലവേദന, കാഴ്ച തകരാറുകള്‍, കേള്‍വി തകരാറുകള്‍, ത്വക്ക് രോഗങ്ങള്‍, കിഡ്‌നി തകരാറുകള്‍, കരള്‍ രോഗങ്ങള്‍, മൂത്രത്തിലെ കല്ല്, മൂത്ര പഴുപ്പ്, മഞ്ഞപ്പിത്തം, എന്നുവേണ്ട സകല രോഗങ്ങള്‍ക്കും സിദ്ധൗഷധമാണ്.
....Zac കിഴക്കേതില്‍

2014, സെപ്റ്റംബർ 24, ബുധനാഴ്‌ച

ചെറുപ്പക്കാരായ ഒരാണും പെണ്ണും വിവാഹിതരായി

   ചെറുപ്പക്കാരായ ഒരാണും പെണ്ണും വിവാഹിതരായി. വലിയ ആഘോഷമായിത്തന്നെ. അവരുടെ സുഹൃത്തുക്കളും ബന്ധുക്കളും എല്ലാം ആ ചടങ്ങിനു സാക്ഷിയാവാനും അവരെ ആശംസകള്‍ അറിയിക്കാന്‍ എത്തുകയും ചെയ്തു. വിവാഹം മംഗളകരമായി കഴിഞ്ഞു.മാസങ്ങള്‍ കടന്നു പോയി. അവള്‍ ഭര്‍ത്താവിന്റെ അടുക്കല്‍ ഒരു ആവശ്യവുമായി എത്തി : “കുറച്ചു നാള്‍ മുന്പ് ഞാനൊരു മാഗസിന്‍ വായിച്ചു, അതില്‍ വിവാഹ ബന്ധത്തെ സുദൃഡമാക്കാനുള്ള ചില വഴികളെപ്പറ്റി ഉണ്ടായിരുന്നു. നമുക്കും അതൊന്നു ചെയ്തു നോക്കാം?”അവള്‍ തുടര്‍ന്നു. “നമ്മള്‍ക്ക് രണ്ടു പേര്‍ക്കും പരസ്പരം പ്രയാസകരമായി തോന്നുന്ന പ്രവൃത്തികള്‍ ഒരു ലിസ്റ്റ് ആക്കാം. എന്നില്‍ നിന്നും നിങ്ങള്ക്ക് പ്രയാസം ഉണ്ടാക്കുന്ന കാര്യങ്ങള്‍, നിങ്ങളില്‍ നിന്നും എനിക്ക് പ്രയാസമായി തോന്നുന്ന കാര്യങ്ങള്‍… എന്നിട്ട് നമുക്ക് ഒരുമിച്ചിരുന്നു വായിച്ചിട്ട് അതിനെ വിശകലനം ചെയ്യാം. എന്നിട്ട് ആവശ്യമുള്ള തിരുത്താം. അങ്ങിഇനെ നമ്മുടെ ജീവിതം പഴയതിനേക്കാള്‍ നല്ലതാക്കി മാറ്റാം.”ആ ഭര്‍ത്താവ് സമ്മതിച്ചു. രണ്ടു പേരും രണ്ടിടങ്ങളിലായിരുന്നു , എഴുതാന്‍ തുടങ്ങി. അങ്ങനെ ആലോചിച്ചു ആലോചിച്ചു രണ്ടു ദിവസമെടുത്തു. രണ്ടു ദിവസത്തിനു ശേഷമാണ് അവര്‍ എഴുതിക്കഴിഞ്ഞത്.പിറ്റേന്ന് പ്രഭാതത്തില്‍ അവര്‍ രണ്ടു പേരും തങ്ങളുടെ ലിസ്റ്റുമായി ഹാജറായി. വായിക്കാന്‍ ധാരണയായി.“ഞാന്‍ ആദ്യം”, ഭാര്യ പറഞ്ഞു. അവള്‍ തന്റെ ലിസ്റ്റ് പുറത്തെടുത്തു. ഒരു നീണ്ട പട്ടിക, പരാതിപ്പട്ടിക.മൂന്നു പേജോളം നിറഞ്ഞു നില്ക്കുന്നവ ആയിരുന്നു അവ. അവള്‍ വായിച്ചു കുറച്ചെത്തിയപ്പോഴേക്കും ഭര്‍ത്താവിന്റെ കണ്ണുകളില്‍ നിന്ന് ഒരല്പം കണ്ണീര്‍ പൊടിയുന്നത് അവള്‍ ശ്രദ്ധിച്ചു.എന്ത് പറ്റി, അവള്‍ ചോദിച്ചു. ഒന്നുമില്ലെന്നവന്‍ മറുപടി പറഞ്ഞു.സമയമെടുത്ത് അവളാ മൂന്നു പേജും വായിച്ചു നിര്‍ത്തി, വൃത്തിയായി മടക്കി മേശമേല്‍ വച്ചു.ഇനി നിങ്ങള് വായിക്കു, എന്നിട്ട് നമ്മള്‍ക്കത്‌ മുഴുവന്‍ ചര്‍ച്ച ചെയ്യാം.ശാന്തനായി ഭര്‍ത്താവ് പറഞ്ഞു. എന്റെ പേപ്പറില്‍ ഒന്നുമില്ല. നിന്നില്‍ ഒരു കുറവും ഇല്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം എല്ലാ തികഞ്ഞവള്‍ മാത്രമാണ് നീ. എനിക്ക് വേണ്ടി നീ എന്തെങ്കിലും തരത്തില്‍ മാറാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. സ്നേഹമയിയാണ് നീ, എന്നെ സംബന്ധിച്ചു എന്റെ എല്ലാം. നിന്നില്‍ എനിക്കൊരു ദൂഷ്യവും കാണാന്‍ കഴിഞ്ഞില്ല…ഭര്‍ത്താവിനെ ഹൃദയം തൊട്ടുള്ള വാക്കുകള്‍ അവളെ തളര്‍ത്തി, സത്യ സന്ധമായ അയാളുടെ പറച്ചില്‍ കേട്ട് അവള്‍ മുഖം പൊത്തി കരയാന്‍ തുടങ്ങി……….***ചിലര്‍ അങ്ങിനെയാണ്. സ്നേഹം കൊണ്ട് പോതിഞ്ഞാലും കുറവുകള്‍ മാത്രം കണ്ടെത്തും. എത്ര മാത്രം ശ്രദ്ധ കാണിച്ചാലും ഇണയിലെ ദൂഷ്യങ്ങള്‍ മാത്രമേ കണ്ടെത്താന്‍ ശ്രമിക്കൂ. എന്നാല്‍ ഗുരുതരമായ ദൂശ്യങ്ങളെ കണ്ടില്ലെന്നു നടിക്കണം എന്നല്ല പറഞ്ഞതിന് അര്‍ത്ഥം. മദ്യപാനം, മറ്റു ലഹരികള്‍, ആരാധനാ കാര്യങ്ങളിലെ വീഴ്ചകള്‍ , ദുര്നടത്തം, ഇതൊക്കെ കണ്ടില്ലെന്നു നടിക്കാന്‍ പാടില്ല. ഇവ മാറ്റപ്പെടേണ്ടതുമാണ്.എന്നാല്‍ വളരെ ചെറിയ പോരായ്മകളുടെ കാര്യം എടുക്കുകയാണെങ്കില്‍ പലപ്പോഴും മൌനം പാലിക്കുന്നതാവാം ദാമ്പത്യത്തിനു നല്ലത്.നമ്മളാരും പരിപൂര്‍ണ്ണരല്ല, എല്ലാം തികഞ്ഞവര്‍ അല്ല എന്ന തിരിച്ചറിവാണ് എപ്പോഴും ഉണ്ടാകേണ്ടത്. അല്ലാഹുവിനെ ഏറ്റവും നന്നായി ആരാധിക്കാനും അവനു വഴിപ്പെട്ടു ജീവിക്കാനും കഷ്ടപ്പെടുന്ന , സ്വപ്‌നങ്ങള്‍ തേടിപ്പിടിക്കാന്‍ പണിയെടുക്കുന്ന, കുടുംബത്തിനു വേണ്ടി അധ്വാനിക്കുന്ന, സാധാരണക്കാരായ അടിമകളാണ് നമ്മള്‍. പിഴവുകള്‍ സംഭവിക്കുന്ന, വീഴ്ചകള്‍ വരുത്തുന്ന, സാധാരണ മനുഷ്യര്‍. അതുകൊണ്ട് തന്നെ തങ്ങളുടെ ഇണയും അതുപോലെ ആണെന്നും അവരും മനുഷ്യരാണെന്നും തെറ്റുകള്‍ സ്വാഭാവികം ആണെന്നുമുള്ള തിരിച്ചറിവ് വേണം.ഇനി ഭാര്യയിലെ/ഭര്‍ത്താവിലെ തെറ്റുകള്‍ കണ്ടു പിടിക്കാന്‍ നിയ്യത്ത് വച്ചു ഇറങ്ങിത്തിരിച്ചാല്‍ ഒരുപാട് ന്യൂനതകള്‍ കണ്ടെത്താന്‍ കഴിയും നിങ്ങള്‍ക്ക്. ആ കണ്ണുകളോടെ മാത്രം സ്വന്തം ഇണയെ അളക്കാന്‍ തുടങ്ങിയാല്‍ ജീവിതം നരകതുല്യം ആയിത്തീരും എന്നതില്‍ സംശയമില്ല.എന്നാല്‍ ആത്മാര്‍ഥമായി ആത്മ വിശകലനമെന്ന കണ്ണാടിയില്‍ നോക്കുകയാണെങ്കില്‍ നിങ്ങള്ക്ക് മനസ്സിലാകും…നിങ്ങള്‍ നിങ്ങളുടെ പങ്കാളിയില്‍ കണ്ടെത്തിയ അതെ കുറവുകള്‍, ഒരുപക്ഷെ അതിലേറെ അപാകതകള്‍ നിങ്ങളെന്ന വ്യക്തിയില്‍ ഉണ്ടാകും.സന്തോഷകരമായ ഒരു ജീവിതമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ പങ്കാളിയുടെ നിസാരമായ തെറ്റുകളില്‍ നിങ്ങള്‍ ശ്രദ്ധ കൊടുക്കാതിരിക്കണം. സംതൃപ്തി എന്നത് നിങ്ങള്‍ക്കൊരിക്കലും പ്രാപ്തമാക്കാന്‍ കഴിയുകയില്ല. ഒരുപാട് ആഗ്രഹങ്ങള്‍ ഉണ്ടാകുമ്പോള്‍ ഒരുപാട് നിരാശകള്‍ സംഭവിക്കും, അവസാനം വലിയ മാനസിക പിരിമുറുക്കത്തില്‍ എത്തിപ്പെടുകയും ചെയ്യും. നിങ്ങള്‍ നിങ്ങളുടെ അവസ്ഥ മാത്രമല്ല മോശമാക്കുക, അറിഞ്ഞുകൊണ്ട് തെറ്റൊന്നും ചെയ്യാത്ത തന്റെ പങ്കാളിയുടെ ജീവിതവും ദുസ്സഹമാക്കി മാറ്റും. വിവാഹ ജീവിതം നരകമായി മാറും.പകരം, പങ്കാളിയില്‍ നല്ലതായി എന്തുണ്ടെന്ന് നോക്കുക. ഒന്നും ഇല്ലെന്നു പറയാന്‍ ആര്‍ക്കും കഴിയില്ല. അവരിലുള്ള നന്മയെ കണ്ടെത്തുക, നല്ല ഗുണങ്ങളെ കണ്ടെത്തുക, അവയെ തേച്ചു മിനുക്കി എടുക്കാന്‍ നിങ്ങളും കൂടെ ശ്രമിക്കുക. പങ്കാളിയുടെ സൌന്ദര്യത്തെ നല്ല പെരുമാറ്റങ്ങളെ, ആരാധനാ നടപടികളെ, മറഞ്ഞു കിടക്കുന്ന കഴിവുകളെ, സ്വപ്നങ്ങളെ, പ്രതീക്ഷകളെ, ഒക്കെ തിരഞ്ഞു കണ്ടു പിടിക്കുക. അവയ്ക്ക് വെള്ളവും വളവും നല്‍കി അവരെ ഉയര്‍ത്തിക്കൊണ്ടു വരിക. സൌന്ദര്യാസ്വാദനം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത് പങ്കാളിയുടെ ബാഹ്യ സൌന്ദര്യത്തെ ആസ്വദിക്കളും കണ്ടെത്തലും അല്ല, മറിച്ച് ഹൃദയത്തിന്റെ ഉള്ളറകളില്‍ ഒളിഞ്ഞു കിടക്കുന്നു നൈര്‍മ്മല്യത്തെ ഉണര്‍ത്തി എടുക്കലാണ്, അവരെ ഉപാധികളില്ലാതെ സ്നേഹിക്കലാണ്. അങ്ങനെ ആ സ്നേഹം ഒരു വന്മരം കണക്കെ വളരും, ഹൃദയത്തിലേക്ക് ആഴത്തില്‍ വേരോടിക്കും.. അങ്ങനെ ആഴ്ന്നിറങ്ങി വളര്‍ന്നു പന്തലിച്ചു കഴിയുമ്പോള്‍ മുന്‍പേ നിങ്ങള്‍ കണ്ടെത്തിയ കുറ്റവും കുറവുകളും എന്തായിരുന്നു എന്ന് പോലും നിങ്ങള്ക്ക് ഓര്‍ത്തെടുക്കാന്‍ കഴിയില്ല.. ദാമ്പത്യം അത്രമേല്‍ സുഖകരമായി മാറും…....Zac കിഴക്കേതില്‍

പ്രവാസിയും ഷോപ്പിങ്ങ് ജിഹാദും; തിരുത്തപ്പെടേണ്ട ശീലങ്ങൾ


പ്രവാസിയും ഷോപ്പിങ്ങ് ജിഹാദും;
 തിരുത്തപ്പെടേണ്ട ശീലങ്ങൾ
...Zacകിഴക്കേതില്‍

ഗുജറാത്തിലോ ഡൽഹിയിലോ
കോളേജ് അധ്യാപകനായി ജോലി
ചെയ്യുന്ന ഒരാൾ വർഷത്തിൽ 2
മാസത്തെ അവധിക്കു നാട്ടിൽ
വരുന്നു എന്ന് വിചാരിക്കുക.

അദേഹത്തിന്റെ മാസ ശമ്പളം
ഏകദേശം 40000 രൂപ ഉണ്ടായിരിക്കും.
പക്ഷെ അദേഹം നാട്ടിലേക്ക്
വരുമ്പോൾ ഒരിക്കലും 40000
രൂപയുടെ പോയിട്ട് 20000 രൂപയുടെ
സമ്മാനങ്ങൾ വാങ്ങി കുടുംബത്തിനു
കൊണ്ട് കൊടുക്കുമെന്ന്
എനിക്ക് തോന്നുന്നില്ല.

ഇനി തിരുവനതപുരത്ത് ജോലി
ചെയ്യുന്ന 28000 ശമ്പളമുള്ള +2
അധ്യാപകൻ 3 മാസം കൂടുമ്പോ
നാട്ടിലേക്ക് വരുന്നു.

അവൻ 4500 രൂപയുടെ സാധനങ്ങൾ
കുടുംബത്തിനു സമ്മാനമായി
കൊടുക്കാറുണ്ടോ..?

അവന്റെ
അടുത്ത ആരെങ്കിലും പിരിവിനു
 പോകാറുണ്ടോ..?.

എന്നാൽ 1500 ഉം 2000 വും
ശമ്പളമുള്ള ഗൾഫുകാരൻ
നാട്ടിലേക്ക് പോകുമ്പോ
ഇവിടുന്നു മിനിമം 2500 നു
മുകളിൽ സാധനങ്ങൾ വാങ്ങുന്നു.

"ഒരുതരം പർച്ചേസ് ജിഹാദ്."

ഏകദേശം 45000 രൂപ വരും ഇത്.
പോരാത്തതിന് ബാക്കി കാർഗോയും
അയക്കും.

എന്നിട്ട് പോകുന്നതിനു മുൻപ്
ഇനി വാങ്ങാൻ ബാക്കിയുള്ള
സാധനങ്ങളുടെ ലിസ്റ്റും
കയ്യിലുള്ള കാശും നോക്കി
ഒരു നെടുവീർപ്പിടലും.

എന്താണ് ഇതിനു കാരണം ..?
ആരാണ് ഇങ്ങനെ ഒരു
 ശീലമുണ്ടാക്കിയത് ..?
ഇങ്ങനെയല്ലാതെയും നാട്ടിൽ
പോയ്ക്കൂടെ..?
കുടുംബത്തിന്റെ മുഖം കറുക്കുമോ..?
എനിക്കൊരു ഉറപ്പുണ്ട് .

നമ്മളെ കാത്തു നിൽക്കുന്ന
ഉമ്മ ഒരിക്കലും
കൊണ്ടുവരാത്തതിനു കുറ്റം
പറയുകില്ല.

പണ്ട് ആളുകള്‍ വാരി വലിച്ച്
സാധനം കൊണ്ട് പോകുന്നതിനു
അര്‍ഥം ഉണ്ടായിരുന്നു .

ആലോചിച്ച് നോക്കിയേ ..
രണ്ടു പെരുന്നാളിന് മാത്രം
ആളുകള്‍ വസ്ത്രം വാങ്ങുന്ന കാലം .

നല്ലൊരു മിടായി പോലും നാട്ടില്‍
കിട്ടാറില്ല , അത് പോലെ തന്നെ
പലതും .
ഇപ്പോള്‍ നാട്ടില്‍ കിട്ടാത്ത ഒരു
സാധനവും ഇല്ല എന്ന് മാത്രമല്ല .

ഗള്‍ഫിന്നു കൊണ്ട് പോയില്ലെങ്കിലും
ആളുകള്‍ എല്ലാം വാങ്ങുകയും
 ഉപയോഗിക്കുകയും ചെയ്യുന്നുണ്ട് .

എന്നാല്‍ ഞാന്‍ അടക്കമുള്ള
ഗള്‍ഫുകാര്‍ക്ക് ആ പഴയ മാമൂല്‍
ഒഴിവാക്കാന്‍ മടി

ഇത് ഇവിടെ വന്നാൽ വന്നു
പെടുന്ന ഒരു മാനസിക അസുഖം
ആണെന്ന് തോന്നുന്നു.

എനിക്കറിയുന്ന ഒരു തിരൂരുകാരൻ
വാച്മാന് ഉണ്ട്.
അവന്റെ ഇഷ്ട വിനോദം പാടു പാടലും
കാർഗോ അയക്കലും ആണ്.
ശമ്പളവും മറ്റു ചില്ലറ പണികളുമായി
 മാസം കുറഞ്ഞത് 4000 ത്തിനു
മുകളിൽ ഉണ്ടാകും.

2 മാസം കൂടുമ്പോൾ അവന്റെ
ഭാര്യ ഒരു ഗംഭീര ലിസ്റ്റ് അയക്കും.
ലിസ്റ്റ് കിട്ടിയാൽ പിന്നെ അവന്റെ
മുഖത്ത് ഒരു സന്തോഷമാണ്.

പിന്നെ ഒരാഴ്ച പുള്ളി ഇത്
വാങ്ങുന്നതിന്റെ തിരക്കിലായിരിക്കും.
എന്നിട്ട് ഒരു അയക്കലാണ്.
ഭാര്യയും 3 പെണ്‍കുട്ടികളും
ഒരു കൊട്ടെഴ്സിൽ താമസിക്കുന്നു.

സ്വന്തമായി ഒരു തുണ്ട് ഭൂമിയില്ല.
അത് വാങ്ങണമെന്ന് ഒരു മോഹവുമില്ല.
 ഇതിനിടയിൽ നാട്ടിൽ നിന്നും
 മൊബൈൽ ഫോണ്‍ അപേക്ഷകൾ
അപ്പൊ തന്നെ തീർപ്പാക്കി വിടും.
എത്രയോ ഉപദേശിച്ചു നോക്കി.

ഒരു രക്ഷയുമില്ല. ഒരു തവണ
കൊടുത്തയച്ചതിൽ മകളുടെ
ക്ലാസ്സ്‌ ടീച്ചർക്ക്
സാരിയുമുണ്ടായിരുന്നു.

4 മാസം മുന്പ് കക്ഷി നാട്ടിലേക്ക്
പോയപ്പോൾ 4 ടാബും 7 മൊബൈലും
 കയ്യിലുണ്ടായിരുന്നു.

 പുറമേ 7000 ദിര്ഹത്തിന്റെ
സാധനങ്ങൾ കാർഗോ ആയും
 അയച്ചു.
NB : ഇതൊരു നുണയല്ല.

എന്റെ അഭിപ്രായത്തില്‍ ഈ
പര്‍ച്ചേസ് ജിഹാദ്
ഒഴിവാക്കിയാല്‍
മിക്ക ആളുകള്‍ക്കും
 വര്‍ഷത്തില്‍ രണ്ട്
പ്രാവശ്യമെങ്കിലും
 നാട്ടില്‍ പോകാന്‍ കഴിയും .
പ്രവാസികല്കിടയില്‍ ,
പ്രത്യേകിച്ചു കുറഞ്ഞ
 വരുമാനക്കര്കിടയില്‍
ഇതിനെതിരെയും ഒരു
ബോധവല്കരണം
അത്യാവശ്യമാ .....................Zac കിഴക്കേതില്‍

2014, സെപ്റ്റംബർ 2, ചൊവ്വാഴ്ച

നാട്ടിലേക്ക് ഒരു യാത്ര


സാധാരണ നമ്മള്‍ നാട്ടിലേക്ക് പോകുമ്പോള്‍ ലീവ് ആപ്ലിക്കേഷന്‍ കൊടുക്കുമ്പോള്‍ തന്നെ നമ്മള്‍ ഫേസ്ബുക്കില്‍ സ്റ്റാറ്റസ് ഇടും, ഞാന്‍ വരുന്നു “എന്‍റെ നാട്ടിലേക്ക്” എന്ന്. അത് കഴിഞ്ഞു പെട്ടികെട്ടലും കുട്ടുകാര്‍ക്ക് ചിലവ് ചെയ്യലും എല്ലാം കുടി ഒരു പുകിലാണ്. പിന്നെ എയര്‍ പോര്‍ട്ടില്‍ ചെന്ന് ബോര്‍ഡിംഗ് പാസ്സും കുടി കിട്ടുമ്പോള്‍ നമ്മുടെ ഒരു ഇരുത്തമുണ്ട്, എമിറെറ്റസ് നമ്മള്‍ കയറിയില്ലങ്കില്‍ പൊങ്ങില്ല എന്ന ഭാവത്തോടെ. ഇനി കയറി കഴിഞ്ഞാല്‍ പടച്ചോനെ പറയണോ മന്‍ക്കോട്ടച്ചിറ ഷാപ്പില്‍ പിന്നെയും അച്ചടക്കം ഉണ്ടാകും.
അങ്ങനെ നാട്ടില്‍ എത്തിയാല്‍, എയര്‍പോര്‍ട്ടില്‍ ഉണ്ടാകും ഒരു ഇന്നോവേ കാറില്‍ കൊള്ളവുന്നതില്‍ കൂടുതല്‍ ആളുകള്‍, മിക്കപോഴും നമുക്ക് ഇരിക്കാനുള്ള സ്ഥലം പോലും കാണില്ല എന്ന ഒരു തമശ ഉണ്ടാകാറുണ്ട് .
ഇനി നിങ്ങള്‍ക്ക് വേറെയൊരു നാട്ടില്‍ പോക്ക് അറിയമോ?
ലീവ് ആപ്ലിക്കേഷന്‍ കൊടുക്കാതെ, ഫേസ് ബുക്കില്‍ സ്റ്റാറ്റസ് ഇടാന്‍ സമയം കിട്ടാതെ, കൂട്ടുകാര്‍ക്ക് ചിലവ് ചെയ്യാന്‍ പറ്റാതെ, പെട്ടി കെട്ടാന്‍ പോലും സമയം കിട്ടാതെ പെട്ടന്നൊരു നാട്ടില്‍ പോക്കുണ്ട്. നമ്മള്‍ ഏതു രാജ്യത്താണോ അവിടെ പെട്ടന്ന് മരിച്ചുപോകുന്ന ഒരു അവസ്ഥ.
നമ്മള്‍ മരിച്ചാല്‍ ഉടന്‍ അവിടുള്ള ഏതങ്കിലും ഒരു ഹോസ്പിറ്റലില്‍ കൊണ്ട് പോയി മോര്‍ച്ചറിയില്‍ വെക്കും. അന്നാണ് നമ്മുടെ കമ്പനി നമ്മളെ സ്നേഹിച്ചിരുന്നു എന്ന് നമ്മള്‍ അറിയുന്നത്. അന്ന് എല്ലാവര്‍ക്കും അവധി കൊടുക്കും, ആ അവധി കൊണ്ട് നമുക്ക് ഒരു ഗുണവുമില്ല, കാരണം, ജീവിച്ചിരുന്നപ്പോള്‍ ഐ പി എല്‍ കാണാന്‍ മുറി അവധി പോലും തന്നിട്ടില്ല.
പറഞ്ഞിട്ടു കാര്യമില്ല നമ്മള്‍ അവിടെ ചലനമറ്റു ഐസില്‍ ഇരിക്കുകയാവും. നമ്മുടെ കുട്ടുകാരില്‍ കള്ളുകുടിക്കുന്നവന്‍ അന്ന് കുറച്ചു കുടുതല്‍ കള്ളുകുടിക്കും. ഫേസ്ബുക്ക്‌ പുലികള്‍ നമ്മുടെ പടം വെച്ച് ആദരാഞ്ജലി വാങ്ങി കുട്ടുന്നുണ്ടാകും. അന്നു നമ്മുടെ വാളിലും വരും കുറെ പോസ്റ്റ്‌, "നീ മരികുന്നില്ല ഞങ്ങളില്‍ ഉണ്ടാകും" എന്നൊക്കെ. ചുമ്മാതെയാ, ആറു മാസം കൊണ്ട് നമ്മള്‍ അവരുടെ മനസ്സില്‍ നിന്നും മരിച്ചിരിക്കും. ഓണ്‍ലൈനില്‍ "ഹായ്" പറഞ്ഞാല്‍ തിരിച്ചു "ഹായ്" പറയാത്തവരുടെ മുതല കണ്ണുനീര്‍ കണ്ടാല്‍ ഒരു ഒറ്റ പൊട്ടീര് കൊടുക്കാന്‍ തോന്നും. പക്ഷെ നടക്കില്ല, ശവമാരേം അടിച്ച ചരിത്രം ഇല്ലല്ലോ.
ഓരോ കമ്പനിയുടെയും കഴിവു പോലെയിരിക്കും നമ്മളുടെ യാത്ര. ചിലപ്പോള്‍ ഒരു ദിവസം, ചിലപ്പോള്‍ ഒരു ആഴ്ച്ച വരെ നീണ്ടു പോകും നമ്മുടെ മടക്കയാത്ര. ആ യാത്രയിലാണ് നിങ്ങള്‍ ഏറ്റവും കൂടുതല്‍ യാത്രാനിരക്കുള്ള ടിക്കറ്റില്‍ യാത്ര ചെയ്യുന്നത്, ഇരട്ടി നിരക്ക് കൊടുക്കണം. സാധാരണ രണ്ടു മണിക്കൂര്‍ മുന്‍പാണങ്കില്‍ ഈ യാത്രയില്‍ നാല്മണിക്കൂര്‍ മുന്‍പേ ചെല്ലണം.
സാധാരണ നമ്മള്‍ ചെന്നു മസ്സില്‍ പിടിച്ചു ഇറങ്ങുന്ന മെയിന്‍ ഗേറ്റില്‍ അല്ലേ, പക്ഷെ, ഇപ്രാവശ്യം ഒരു കോര്‍ണറില്‍ ലഗേജ് എടുക്കുന്ന ഒരു വിഭാഗമുണ്ട്, അവിടെയാണ് ചെല്ലേണ്ടത്. നമ്മള്‍ അവിടെ ചെന്നാല്‍ പിന്നെ അവരേറ്റു. ആദ്യംവരുന്നത് ഒരു ഫോര്‍ക്ക് ലിഫ്റ്റാണ്. നേരെ കൊണ്ടുപോയി നമ്മളേം നമ്മുടെ ശവപ്പെട്ടിയേയും കൂടെ തുക്കി നോക്കും. അവിടുന്ന് നേരെ സ്ക്രിനിംഗ് മെഷിനില്‍ ഇട്ടു പരിശോധിക്കും. അവിടുന്ന് നേരെ ബാഗേജു വിഭാഗത്തില്‍ കുടി നേരെ വിമാനത്തിനു അടിത്തടിലോട്ടു കൂടെ.
സുന്ദരികളായ ഐര്‍ഹോസ്റ്റേസ് ഇല്ല, ഭക്ഷവും വെള്ളവും ഇല്ല. പിന്നെ രണ്ടു മണിക്കൂര്‍ കഴിഞ്ഞു ജിവനുള്ള യാത്രക്കാര്‍ വന്നാല്‍ അവരുടെ കൂടെ നമ്മളും പറക്കും. അവര്‍ മുകളില്‍ ഒരായിരം ജീവനുള്ള സ്വപ്നങ്ങലുമായി, മരിച്ച കുറെ സ്വപ്നങ്ങളും പേറി നമ്മള്‍ താഴെയും.
എയര്‍പോര്‍ട്ടില്‍ ചെല്ലുമ്പോള്‍ അന്നു കണ്ടതു പോലെ, ഒരു ഇന്നോവ നിറയെ ആളുകളൊന്നും ഉണ്ടാകില്ല സ്വികരക്കാന്‍. ഏതങ്കിലും ഒരു പ്രൈവറ്റ് ഹോസ്പിറ്റലിലെ ആംബുലന്‍സും, ഏറവും അടുത്ത ഒന്നോ രണ്ടോ ആളുകളും, അത്ര തന്നെ. പക്ഷെ നമുക്ക് ഇരിക്കാന്‍ മാത്രമല്ല കിടക്കാന്‍ ഉള്ള സ്ഥലം കൂടിയുണ്ടാകും അതില്‍. അവിടുന്ന് നീല ലൈറ്റ് മാത്രം ഇട്ടൊരു പോക്കുണ്ട്, അതൊരു വല്ലാത്ത പോക്കാണ് മക്കളേ, വല്ലാത്തൊരു പോക്ക്. പിന്നെ വീട്ടില്‍ എത്തിയാല്‍ നല്ല തരക്കേടില്ലാത്ത നല്ലൊരു സ്വീകരണം കൂടിയാകുമ്പോള്‍ യാത്ര സമ്പൂര്‍ണ്ണം.
പക്ഷെ, ഒരേയൊരു സങ്കടം മാത്രം അപ്പോള്‍ ബാക്കി നില്‍ക്കും, എപ്പോഴും ചോദിക്കുന്ന പോലെ, "ഞാന്‍ തിരിച്ചു വന്നിട്ടും ഉമ്മച്ചി എന്തിനാ കരയുന്നെ" എന്ന്, ചോദിക്കാന്‍ പറ്റുന്നില്ലല്ലോ എന്ന ഒരേയൊരു സങ്കടം......... ....Zac കിഴക്കേതില്‍