2012, ഒക്‌ടോബർ 1, തിങ്കളാഴ്‌ച

ഒരു മനുഷ്യന്റെ വിജയ പരാജയo



ഒരു മനുഷ്യന്റെ വിജയ പരാജയo

അസ്സലാമു അലൈകും... 

റസൂല്‍ (സ) തങ്ങള്‍ നമുക്ക് ഒരു മനുഷ്യന്റെ വിജയ പരാജയത്തിന്റെ അടയാളങ്ങള്‍ നമുക്ക് പഠിപ്പിച്ചു തരുന്നുണ്ട്. ഒരു ഹദീസ് ഇപ്രകാരം വായിക്കാം " നബി(സ) തങ്ങള്‍ പറയുന്നു: പരാജയത്തിന്റെ അടയാളങ്ങള്‍ നാലാണ്. കഴിഞ്ഞു പോയ ദോഷങ്ങള്‍ മറക്കുക ( അത് അല്ലാഹുവിന്റെ അടുക്കല്‍ സൂക്ഷിക്കപ്പെട്ടതാണ് ), മുന്‍പ് ചെയ്ത നന്മകള്‍ ഓര്‍ക്കുക (അത് സ്വീകരിക്കപ്പെട്ടുവോ തള്ളപ്പെട്ടോ എന്നവന്‍ അറിയുകയുമില്ല), ദു

നിയാവിന്റെ കാര്യത്തില്‍ തന്നെക്കാള്‍ മേലെ ഉള്ളവരിലേക്ക് നോക്കുക ആഖിറതിന്റെ കാര്യത്തില്‍ തന്നെക്കാള്‍ താഴെയുള്ളവരിലേക്ക് നോക്കുക. നബി (സ) തങ്ങള്‍ പറഞ്ഞ ഈ നാലു കാര്യങ്ങള്‍ നമ്മില്‍ ഉണ്ടോ എന്ന് നാം സ്വയം നമ്മെ പരിശോധിക്കുക. ഇതിനെ കുറിച്ച് ഗൌരവമായി ചിന്തിക്കുക. മുന്‍ കഴിഞ്ഞു പോയ പാപങ്ങള്‍ മറക്കുകയും, അഹങ്കാരിയായി ജീവിക്കുകയും ചെയ്യുമ്പോള്‍ നാം പരാജയതിലെക്കാണ് പോകുന്നത് എന്ന യഥാര്‍ത്ഥ്യം നാം മനസ്സിലാക്കാതെ പോകരുത്.
നബി(സ) തങ്ങള്‍ പറഞ്ഞ ചില വിജയത്തിന്റെ അടയാളങ്ങള്‍ താഴെ കൊടുക്കുന്നു.
" ദുനിയാവിനെ വിട്ടു ആഖിരത്തില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നവനാകുക, ഖുര്‍ആന്‍ പാരായണത്തിലും ഇബാദത് കളിലും ശ്രദ്ധിക്കുന്നവനാകുക, അനാവശ്യ കാര്യത്തില്‍ അധികം സംസാരിക്കാത്തവനാകുക, അഞ്ചു വക്ത് നിസ്കാരം സൂക്ഷിക്കുന്നവനാകുക, ഹറാമില്‍ നിന്നും ശുബ് ഹത്തില്‍ നിന്നും നേരിയതു പോലും സൂക്ഷിക്കുന്നവനാകുക, സ്വലിഹീങ്ങള്‍ഒടൊപ്പം സഹാവസിക്കുന്നവനാകുക, അഹങ്കരിക്കാതെ വിനയമുള്ളവനാകുക, ഗുണവാനായ ഔദാര്യ വാനാകുക, അല്ലാഹുവിന്റെ സൃഷ്ടികള്‍ക്ക് കരുണ ചെയ്യുന്നവനാകുക, സൃഷ്ടികള്‍ക്ക് ഉപകാരം ചെയ്യുന്നവനാകുക, മരണത്തെ ഇപ്പോഴും ഓര്‍ക്കുന്നവനാകുക...... ..തുടങ്ങിയവയാണ് ".

സുഹ്രത്തുക്കളെ..എനിക്ക് പറയാനുള്ളത് മുകളില്‍ പറഞ്ഞിരിക്കുന്ന പരാജിതന്റെയും വിജയിയുടെയും അടയാളങ്ങള്‍ നമ്മെ ചിന്തിപ്പിക്കുന്ന വിഷയങ്ങള്‍ ആണ്. കാരണം ശെരിയായ രീതിയില്‍ ഇത് വായിച്ചാല്‍ പരാജിതന്റെ അടയാളങ്ങള്‍ പറഞ്ഞിരിക്കുന്നതു നമ്മെ നോക്കിയാണെന്നു തോന്നും. നമ്മില്‍ പലരും വല്ല നന്മയും ചെയ്‌താല്‍ അത് നാല് പേരോട് വിളിച്ചു പറയാതെ നമുക്ക് ഉറക്കം വരില്ല. മാത്രമല്ല അത് ജീവിതത്തില്‍ ഒരിക്കലും മറക്കുകയും ഇല്ല. അത് സ്വീകരിക്കപ്പെട്ടുവോ തള്ളപ്പെട്ടോ നമുക്ക് അറിയുകയുമില്ല. അത് പോലെ തന്നെ കഴിഞ്ഞ കാലങ്ങളില്‍ നാം ചെയ്തു പോയ പാപങ്ങള്‍ നാം പലരും മറന്നിരിക്കുന്നു. പടച്ചവന്‍ ഞാന്‍ എല്ലാം നിനക്ക് പൊറുത്തു തന്നിരിക്കുന്നു എന്ന് നേരിട്ട് പറഞ്ഞ പോലെയാണ് നമ്മുടെ നടത്തം. പിന്നീടു പറഞ്ഞത് നോക്കൂ..ദുനിയാവിന്റെ കാര്യത്തില്‍ നാം നമ്മുടെ മുകളിലുള്ളവരിലെക്കല്ലേ നോക്കാറുള്ളത്...? ഇങ്ങിനെ നാം ചെയ്താല്‍ എന്നെങ്കിലും നമുക്ക് മനശാന്തി ലഭിക്കുമോ...? നേരെ മറിച്ച് നാം നമ്മുടെ താഴെയുള്ളവരിലേക്ക് നോക്കിയാലോ നമുക്ക് അള്ളാഹു ചെയ്യ്തു തന്ന പല നിഅമത്തുകളും നമുക്ക് തിരിച്ചറിയാനും അതനുസരിച്ച് അവനു നന്ദി കാണിക്കാനും കഴിയും.

നാലാമത് പറഞ്ഞ കാര്യം ആഖിറതിന്റെ കാര്യത്തില്‍ തന്നെക്കാള്‍ താഴെയുള്ളവരിലേക്ക് നോക്കുക എന്നതാണ്. ഇത് കൊണ്ട് നമുക്കുണ്ടാവുന്ന ദോഷം നോക്കൂ.. ഒരു മനുഷ്യന്‍ ഏറ്റവും കൂടുതല്‍ സ്വന്തത്തെ കുറിച്ച് പരിതപിക്കുന്ന സമയം അവന്‍ സ്വര്‍ഗ്ഗത്തില്‍ ചെന്നലാണ് എന്നാണ് റസൂല്‍ (സ) നമുക്ക് പഠിപ്പിച്ചു തരുന്നത്. കാരണം സ്വര്‍ഗ്ഗത്തില്‍ എത്തിയാല്‍ മാത്രമേ അവന്‍ ജീവിതകാലത്ത് നഷ്ട്ടപ്പെടുത്തിയ സമയത്തെ കുറിച്ചുള്ള വില മനസ്സിലാകുകയുള്ളൂ......സ്വര്‍ഗ്ഗത്തില്‍ എല്ലാവരും ഒരു പോലെയുള്ള ദറജയിലായിരിക്കില്ല . ഓരോരുത്തരും ചെയ്ത നന്മകള്‍ അടിസ്ഥാനത്തില്‍ വ്യത്യാസം ഉണ്ടായിരിക്കും. ഓരോരുത്തര്‍ക്കും അവരവരുടെ കര്‍മ്മങ്ങള്‍ അനുസരിച്ചുള്ള സൌകര്യങ്ങള്‍ ആയിരിക്കും അവിടെ ഉണ്ടാവുക. നമ്മുടെ കൂടെ ഒരേ ബഞ്ചില്‍ പഠിച്ച ഒരുമിച്ചു നടന്നിരുന്ന നമ്മുടെ കൂട്ടുകാരന്‍ ഒരുപക്ഷെ വലിയ ദറജയില്‍ ആയിരിക്കും. അപ്പോള്‍ അവന്‍ നഷ്ടപ്പെടുത്തിയ സമയത്തെ ഓര്‍ത്ത്‌ അവന്‍ വിലപിക്കും. ദുനിയാവില്‍ വെച്ച് പത്തു ഇസ്തിഗ്ഫാര്‍ കൂടി ഞാന്‍ അദികമായി ചൊല്ലിയില്ലല്ലോ..! കുറച്ചു സുന്നത്ത് നിസ്കാരങ്ങള്‍ ഞാന്‍ അധികമായി ചെയ്തില്ലല്ലോ..! കുറച്ചു കൂടി സദഖ ചെയ്യാമായിരുന്നു... കുറച്ചു കൂടി നല്ല കാര്യങ്ങള്‍ ചെയ്യാമായിരുന്നു. എന്നെല്ലാം ഓരോ മനുഷ്യരും ഇങ്ങിനെ നഷ്ട്ടപ്പെടുത്തിയ സമയത്തെ ഓര്‍ത്ത്‌ വിലപിക്കുമെന്നു റസൂല്‍ (സ) നമ്മെ പഠിപ്പിക്കുന്നു. ആഖിറതിന്റെ കാര്യത്തില്‍ നാം താഴെയുല്ലവരിലേക്ക് നോക്കിയാല്‍ നമ്മള്‍ നന്മ അധികരിപ്പിക്കുകയില്ല. നമ്മള്‍ അവനെക്കളും ഭേദമാണ് എന്ന് ചിന്തിച്ചാല്‍ പിന്നെ എങ്ങിനെ നന്മകള്‍ അധികരിപ്പിക്കും. നേരെ മറിച്ച് ഇബാദത്തുകളുടെ കാര്യത്തില്‍ നാം നമ്മെക്കാള്‍ കൂടുതല്‍ ഇബാദത്തുകള്‍ ചെയ്യുന്നവരിലേക്ക്‌ നോക്കിയാല്‍ എന്തായിരിക്കും. നാം കൂടുത കൂടുതല്‍ ഇബാദത്തുകള്‍ ചെയ്യുവാന്‍ ശ്രമിക്കില്ലെ...? ശെരിയല്ലേ....അത് കൊണ്ട് എന്റെ സുഹ്രത്തുക്കളെ എനിക്ക് എന്നോടും നിങ്ങളോടും പറയാനുള്ളത് പരാചിതനുള്ള ഈ നാലു കാര്യങ്ങളും നമ്മില്‍ ഉണ്ടെങ്കില്‍ നാം തിരുത്തണം. റസൂല്‍ (സ) നമ്മോടു പറഞ്ഞ ഒരു വിജയിയുടെ ലക്ഷണങ്ങള്‍ നാം നമ്മുടെ ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുക. മാത്രമല്ല ഇത് മറ്റുള്ളവര്‍ക്ക് എത്തിച്ചു കൊടുക്കുകയും ചെയ്യുക.
നാഥന്‍ നമ്മെ വിജയികളുടെ കൂട്ടത്തില്‍ ഉള്‍പെടുത്തുമാറാകട്ടെ... നമ്മുടെ ചെറുതും വലുതും രഹസ്യവും പരസ്യവുമായ എല്ലാ ചെറു ദോഷങ്ങളും വന്‍ ദോഷങ്ങളും അവന്‍ അവന്റെ മഹത്തായ ഔദാര്യം കൊണ്ടും കാരുണ്യം കൊണ്ടും വിട്ടു പൊറുത്ത് മാപ്പാക്കി തരുമാറാകട്ടെ.... ആമീന്‍ .

Zac കിഴക്കേതില്‍ Zac
║▌│█║▌║│█║║▌█ ║▌

╚»+966508307860+919747709002«╝

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ