ഒരിക്കൽ ഉമർ ബിൻ ഖത്താബിന്റെ (റ) വീട്ടിൽ, 'തന്റെ ഭാര്യ തന്നോട് ഉച്ചത്തിൽ സംസാരിക്കുന്നു' എന്ന പരാതിയുമായി ഒരാൾ വന്നു.
ഉമറിന്റെ (റ) വീട്ടിലെത്തി വാതിലിൽ മുട്ടാൻ ഒരുങ്ങുമ്പഴാണ്, ഉമറിന്റെ (റ) ഭാര്യ അദ്ദേഹത്തോട് കയർത്ത് സംസാരിക്കുന്നത് അദ്ദേഹം കേൾക്കുന്നത്, ഇദ്ദേഹത്തോടാണല്ലോ ഞാൻ പരാതി പറയാൻ വന്നത് എന്ന ചിന്തയുമായി വന്നയാൾ തിരിച്ചു നടന്നു,
ഈ സമയം വാതിൽ തുറന്ന ഉമർ (റ) മടങ്ങിപ്പോവുന്ന ആളെ തിരിച്ചു വിളിച്ചു.
ഉമർ: എന്നെ കാണാൻ വന്നതാണോ ?
ആഗതൻ: അതെ, ഞാനെന്റെ ഭാര്യ എന്നോട് കയർത്തു സംസാരിക്കുന്നതിൽ പരാതി പറയാൻ വന്നതാണ് എന്റെ അതേ അവസ്ഥയാണ് താങ്കളുടെയും എന്നറിഞ്ഞപ്പോ ഞാൻ തിരിച്ചു പോവുകയായിരുന്നു.
ഉമർ: അവളാണെന്റെ വസ്ത്രങ്ങൾ അലക്കുന്നത്
അവളാണെന്റെ മക്കളെ പോറ്റുന്നത്
അവളാണെനിക്ക് കിടക്ക വിരിക്കുന്നതും ഉറക്കുന്നതും
അവളാണെന്റെ വീട് വൃത്തിയാക്കുന്നത്
അവളാണെനിക്ക് ഭക്ഷണമുണ്ടാക്കി തരുന്നത്,
ഇതെല്ലാം പടച്ച തമ്പുരാൻ കല്പിച്ചതുകൊണ്ടോ ഞാൻ ആവശ്യപ്പെട്ടതുകൊണ്ടോ അല്ല
അവൾ സ്വന്തമായി കണ്ടറിഞ്ഞു ചെയ്യുന്നതാണ്, ഇതൊന്നും ശ്രദ്ദിക്കാത്ത ഞാനെന്തിനു അവളുടെ ശബ്ദം ഉയരുന്നത് മാത്രം ശ്രദ്ദിക്കണം,?
ഇതുകേട്ട ആഗതൻ പറഞ്ഞു:
എന്റെ നേതാവായ ഫാറൂഖ്, വെറുതെയല്ല ജിന്നുകൾ പോലും താങ്കൾ നടക്കുന്ന വഴിയിൽ നിന്ന് ഓടി രക്ഷപ്പെടുമെന്ന് പറയുന്നത്. ഒരാൾ ധീരനാവുന്നത് ശാന്തമാവാനും അറിയുമ്പഴാണെന്നും, സ്ത്രീകളുടെ ക്ഷമയെ വെല്ലുവിളിയിലൂടെയല്ല നേരിടേണ്ടതെന്നും താങ്കളെന്നെ പഠിപ്പിച്ചു. ഗർഭം ധരിക്കാനും, പ്രസവ വേദന സഹിക്കാനുമാവുമെങ്കിൽ, അതേ സഹനം കൊണ്ട് പുരുഷനെ ഹൃദയത്തിൽ നിന്നും എടുത്തെറിയാനും അതുമൂലമുണ്ടാവുന്ന നഷ്ടം സഹിക്കാനും അവൾക്ക് കഴിയുമെന്ന് താങ്കളെന്നെ തെര്യപ്പെടുത്തി. തീർച്ചയായും ഇങ്ങനെയാണ് സ്ത്രീകളെ മാനിക്കേണ്ടത് .
ഒരു പുരുഷൻ പൂർത്തിയാക്കാൻ മാത്രം അപൂർണമായോ പുരുഷൻ മറച്ചു പിടിക്കാൻ മാത്രം ന്യൂനതയുള്ളവളായോ അല്ല അല്ലാഹു അവളെ സൃഷ്ടിച്ചത്..!!!
എല്ലാ വനിതാ രത്നങ്ങൾക്കും എന്റെ ഹൃദയം നിറഞ്ഞ വിമൺസ് ഡേയ് ആശംസകൾ..
💐💐💐💐💐💐💐💐