2021, ഓഗസ്റ്റ് 30, തിങ്കളാഴ്‌ച

വാരിയംകുന്നന്‍ കുഞ്ഞഹമ്മദ് ഹാജി

 #തീ 💥💥💥

*"കൊന്നിട്ടുണ്ടെടാ ഞാന്‍ ഹിന്ദുക്കളെ...*

*ഹിന്ദുക്കളെ മാത്രമല്ലെടാ ഒറ്റുകാരായ പലരേയും കൊന്നിട്ടുണ്ട് ഞാന്‍*

*ചോദിക്കാന്‍ നീ ആരാടാ....."*


ചരിത്രം അപനിര്‍മ്മിക്കുന്ന സംഘി ആപ്പീസിലേക്ക് ചക്കിപ്പറമ്പന്‍ മൊയ്തീന്‍ മകന്‍ സുല്‍ത്താന്‍ വാരിയംകുന്നന്‍ കുഞ്ഞഹമ്മദ് ഹാജിയുടെ അവസാനത്തെ അറിയിപ്പാണിത്..


നിങ്ങള്‍ സംഘികള്‍ ഞാന്‍ ഹിന്ദുക്കളെ കൊന്നവന്‍ എന്നാണല്ലോ അവിടെ പ്രചരിപ്പിക്കുന്നത്.

എന്നാല്‍ കേട്ടോ, ഹിന്ദുക്കളെ മാത്രമല്ലെടാ,

ഞാന്‍ മാപ്പിളാരെയും കൊന്നിട്ടുണ്ട്‌..

കൂട്ടത്തില്‍ കുറേയേറെ ബ്രിട്ടന്‍ പട്ടികളെയും ഞാന്‍ അറുത്തു മാറ്റിയിട്ടുണ്ട്...

വെട്ടിയെടുത്ത ചേക്കുട്ടിത്തല കുത്തി നിര്‍ത്തിയ കുന്തത്തിന്‍റെ ചരിത്രത്തില്‍ എന്നെ ഒതുക്കാന്‍ ഒരുത്തനും ശ്രമിക്കണ്ട..


മുടിക്കോട് വെച്ച് കോണ്‍സ്റ്റബിൾ ഹൈദ്രോസിനെ കൊന്നതും

ശൈഖ് മുഹ്യുദ്ദീന്‍ എന്ന ഇന്‍സ്പെക്ടറെ വെടിവെച്ച് കൊന്നതും ഞാനാണ്ടാ,

ഈ സുല്‍ത്താന്‍ വാരിയംകുന്നന്‍...


ബ്രിട്ടീഷ് അനുകൂലിയും ഒറ്റുകാരനും മുസ്ലിം പ്രമാണിയുമായ മണ്ണാടന്‍ മൊയ്തീനെയും

കൊണ്ടോട്ടി തങ്ങന്‍മാരെയും ഞാന്‍ തന്നെയാണെടാ കൈകാര്യം ചെയ്തത്.

ഇവന്‍മാരുടെ വീട് കയറി ചവിട്ടി പൊളിച്ചിട്ടുണ്ട് ഞാന്‍...

സ്വാതന്ത്ര്യ പോരാളികളെ ഇന്ത്യയുടെ ശത്രുവിന് ഒറ്റു കൊടുത്തവന്‍മാരുടെ വീട്ടിലെ നിലവിളികള്‍ കേട്ട് ദഫ് മുട്ടും കോള്‍ക്കളിയും നടത്തിയിട്ടുണ്ട് ഞാന്‍...


ചോദിക്കാന്‍ നീയാരാടാ..


കളളിമുണ്ടും തൊപ്പിയും വെളളക്കോട്ടും ഉറുമാലും തോളില്‍ ഒരു ഉറുക്കും വിരലില്‍ കല്ല് മോതിരവും കാലില്‍ ചെരുപ്പും കയ്യില്‍ ഊരിയെടുത്ത വാളും പിടിച്ച് പാണ്ടിക്കാട്ടെ പോലീസ് സ്റ്റേഷനിലേക്ക് കയറിയ എന്നെ കണ്ട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അഹമ്മദ്കുട്ടി പിറക് വശം വഴി ഓടിയില്ലായിരുന്നെങ്കില്‍ അവന്‍റെ മയ്യിത്ത് ഞാന്‍ മണ്ണാത്തിപ്പുഴയ്ക്ക് ദാനം നല്‍കുമായിരുന്നെടാ.


ഇംഗ്ലീഷ് പട്ടികളുടെ ശമ്പളം നക്കിയിട്ട് ഇന്ത്യയെ ഒറ്റു കൊടുത്ത ചോലക്കൽ ഉണ്ണീന്‍ എന്ന നിലമ്പൂര്‍ ഇന്‍സ്പെക്ടറുടെ കയ്യില്‍ ദേശീയ പതാക പിടിപ്പിച്ചിട്ട് ഖിലാഫത്ത് കോണ്‍ഗ്രസ്സ് സിന്ദാബാദ്,

മഹാത്മാഗാന്ധി കീ ജെയ് എന്ന് വിളിപ്പിച്ചിട്ട് തെരുവിലൂടെ നടത്തുമ്പോള്‍ അവന്‍റെ ചന്തിയും പുറവും ഞാന്‍ ചാട്ട കൊണ്ടടിച്ച് പൊളിച്ചിട്ടുണ്ടെടാ ഹിന്ദുക്കളുടെ കൂടി രാജാവായ ഈ സുല്‍ത്താന്‍ വാരിയംകുന്നന്‍.


കൂട്ടത്തില്‍ തുവ്വൂര്‍ കിണറ്റിലും കിടക്കുന്നുണ്ട് രണ്ട് മാപ്പിളത്തലകള്‍,,

അതും ഈ മുസ്ലിംകളുടെ അമീറായ സുല്‍ത്താന്‍ വാരിയംകുന്നനെന്ന ഞാന്‍ വെട്ടിയെറിഞ്ഞത് തന്നെയാണ്ടാ.


പോടാ പോയി പണി നോക്കടാാ.....


എണ്ണിയാലൊടുങ്ങാത്ത ഇത്തരം മാപ്പിള ചെറ്റകളെ കൊന്ന എന്‍റെ ചരിത്രം എഴുതാന്‍ ഈ താളുകള്‍ക്കൊന്നും ബലം പോരെടാ സംഘികളെ..


മാത്രമല്ലടാ,

ഞാന്‍ ഹിന്ദുക്കളെയും കൊന്നിട്ടുണ്ട്..


ബ്രിട്ടന്‍ പട്ടികളെ സത്കരിച്ചിരുത്തി ആ വേട്ടപ്പട്ടികള്‍ക്ക് സ്വന്തം വേളികള്‍ മതിയാവാതെ വന്നപ്പോള്‍ അടിയാത്തി പെണ്ണുങ്ങളെയും കളപ്പുരയില്‍ എത്തിച്ച് കൂട്ടിക്കൊടുക്കുന്ന,

സ്വാതന്ത്ര്യസമര പോരാളികള്‍ക്ക് നിത്യ തലവേദനയായി മാറിയ ബ്രീട്ടീഷ് ഏജന്‍റുമാരായ പൂക്കോട്ടൂര്‍ കോവിലകം ഉള്‍പ്പെടെയുളള പല ജന്മി കോവിലികങ്ങളും ഞാന്‍ ആക്രമിച്ചിട്ടുണ്ട്, പലരേയും ഞാന്‍ കൊന്നിട്ടുമുണ്ട്..


അന്ന് എന്നെ പിടിക്കാന്‍ നടന്ന കൊല്ലുന്ന രാജാവിന്‍റെ തിന്നുന്ന മന്ത്രിയായ ആമു സൂപ്രണ്ടെന്ന ചെറ്റയോട് ചോദിക്കടാ,

ഒരു ദിനം എത്ര സ്വാതന്ത്ര്യ പോരാളികളെയാണ് ആമുവും കോവിലക ജന്മിമാരും ബ്രിട്ടീഷ് പട്ടികളും കൂടി കൊല്ലുന്നതെന്ന്...


 അവന്‍റെ കണക്ക് പ്രകാരം ഒരു ദിവസം മുന്നൂറെണ്ണമാണെങ്കില്‍ ആയിരത്തിന് പുറത്ത് വരും ഒരു ദിവസത്തെ യഥാര്‍ത്ഥ കണക്ക്..


1921 ആഗസ്ത് 24ന് തുവ്വൂര്‍ കിണറ്റില്‍ വെട്ടിയെറിഞ്ഞ 32 ഹിന്ദു പേരുളള തലകളോടൊപ്പം ഞാന്‍ രണ്ട് മാപ്പിള തലയും വെട്ടിയിട്ടിട്ടുണ്ട്.. കാരണമറിയണ്ടേ നിങ്ങള്‍ക്ക്? ആഗസ്ത് 24ന് ശേഷം 26നാണ് ഞാന്‍ പൂക്കോട്ടൂര്‍ കോവിലകത്ത് കയറിയതെങ്കില്‍, 24-ന് മുമ്പ് ആഗസ്ത് 21നും 22-നും 23-നും ഒക്കെ ഈ ജന്മിമാര്‍ കളളും പെണ്ണും കൊടുത്ത് കോവിലകങ്ങളില്‍ കയറ്റിയിരുത്തി ബ്രിട്ടീഷുകാര്‍ക്ക് സൈന്യത്തിന് ഒറ്റു കൊടുത്തതിന്‍റെ ഫലമായി ആയിരങ്ങളായ സ്വാതന്ത്ര്യ പോരാളികളാണ്ടാ മയ്യത്തായി പോയത്..

എനിക്ക് നോക്കിയിരിക്കാന്‍ കഴിയില്ലടാ..


കാരണം ഞാന്‍ ബ്രിട്ടീഷ് വിരുദ്ധ സൈന്യത്തിന്‍റെ കേണല്‍ സുല്‍ത്താന്‍ വാരിയംകുന്നന്‍ കുഞ്ഞഹമ്മദാണ്ടാ കൂട്ടിക്കൊടുപ്പുകാരെ.....


ഞാന്‍ ഹിന്ദുവിനേയും മുസ്ലിമിനെയും ബ്രിട്ടീഷുകാരെയും അരിഞ്ഞ് തളളുമ്പോള്‍ തന്നെ കേശവമേനോനും മാധവന്‍ നായരും ബ്രഹ്മദത്തന്‍ നമ്പൂതിരിയും എന്നെ വിളിച്ചത് ഹിന്ദുക്കളുടെ രാജാവെന്നാണ്ടാാ,


ആലി മുസ്ലിയാര്‍ എന്നെ വിളിച്ചത് മുസ്ലിംകളുടെ അമീറെന്നാണ്ടാാ,


ബ്രീഷുകാര്‍ എന്നെ വിളിച്ചത് ബ്രിട്ടീഷ് വിരുദ്ധ സൈന്യത്തിന്‍റെ കേണല്‍ എന്നാണ്ടാാ,,


ജനങ്ങള്‍ എന്നെ വിളിച്ചത് സുല്‍ത്താന്‍ എന്നാണെടാ,


പക്ഷെ നിങ്ങളെന്നെ വര്‍ഗ്ഗീയ വാദി എന്ന് വിളിക്കുന്നത് നിങ്ങള്‍ക്ക് എന്‍റെ ചരിത്രം തിരുത്തേണ്ടത് നിങ്ങളുടെ നിലനില്‍പ്പിന് ആവശ്യമായത് കൊണ്ടാണെടാ നായ്ക്കളെ ...


ഞാന്‍ പലരേയും കൊന്ന് തളളിയത് ഹിന്ദുവായത് കൊണ്ടോ മുസ്ലിമായത് കൊണ്ടോ അല്ല,,

ഹിന്ദുവിനേയും മുസ്ലിമിനേയും തമ്മിലടിപ്പിക്കുന്ന ഈ രാജ്യത്തെ ജനങ്ങളെ അടിമകളാക്കിയ ബ്രീട്ടീഷുകാരെയും അവരുടെ സില്‍ബന്ധികളായ കൂട്ടിക്കൊടുപ്പുകാരായ തങ്ങന്‍മാരെയും മുസ്ലിയാന്‍മാരെയും കോവിലക ജന്മികളേയും തമ്പ്രാന്‍മാരെയും ആണ്..

അവര്‍ ഹിന്ദുവായതും മുസ്ലിമായതും എന്‍റെ തെറ്റല്ല,,

എന്‍റെ ദേശത്തിന്‍റെ ദുര്യോഗമായിരുന്നു..


എനിക്ക് പാരമ്പര്യമായി പൈതൃക സ്വത്തായി പതിച്ച് കിട്ടിയത് ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന്‍റെ ചോരച്ചുവപ്പാര്‍ന്ന ഏടുകളാണെങ്കില്‍,,

ഞാന്‍ കൊന്നവരുടെ പാരമ്പര്യവും പൈതൃകവും സ്വന്തം പെണ്ണിനെ സായ്പ്പിന്‍റെ ചായ്പ്പില്‍ എത്തിച്ച് നല്‍കിയതിന്‍റെ കൂലിയായി കിട്ടുന്ന എച്ചിലായിരുന്നു..

ഞാന്‍ ശിക്ഷിച്ചത് മുഴുവന്‍ എന്‍റെ നാടിനെ ബ്രിട്ടീഷുകാരന് ഒറ്റു കൊടുത്ത ഒറ്റുകാരെയാണ്,,

അവരുടെ ജാതിയും മതവും തിരിക്കാന്‍ എനിക്ക് കഴിയില്ലെടാ,,

കാരണം ഞാന്‍ മുഹമ്മദീയനായ മുസ്ലിം രാജാവാണെടാാ..


അന്നെനിക്ക് പിന്നില്‍ എഴുപത്തയ്യായിരം പേരുടെ സൈനിക ശക്തിയുണ്ട്,,

അവര്‍ ആരെന്നറിയണ്ടേ സംഘി ആപ്പീസിലെ ഏമാന്‍മാര്‍ക്ക്....

അവരെല്ലാം ജന്മി തമ്പ്രാക്കളുടെ അടിയാളരും കീഴാളരും ആയിരുന്നു..

വയലേലകളില്‍ പകലന്തി പണി ചെയ്യുന്നവര്‍,,

തൂമ്പയും കത്തിയും താഴെ വെച്ചിട്ട് ബ്രിട്ടീഷുകാരെ ഓടിക്കാന്‍ വാളും തോക്കും കയ്യിലേന്തിയപ്പോള്‍,

കുടവയറന്‍ തമ്പ്രാന്‍മാരുടെ നെല്‍പ്പാടങ്ങളിലും തെങ്ങിന്‍തോപ്പിലും കാട്ടുകളകള്‍ കയറാന്‍ തുടങ്ങിയപ്പോഴാണ്ടാ,

ആ ജന്മി കുടവയന്‍ തമ്പ്രാക്കള്‍ ബ്രിട്ടീഷുകാരെ വീട്ടില്‍ വിളിച്ച് വരുത്തി സൽക്കാരം തുടങ്ങിയത്..


എന്ത് ചെയ്യണമെടാ ഞാന്‍,

എന്‍റെ രാജ്യത്തെ നശിപ്പിക്കാന്‍ ജന്മി വീടുകള്‍ ഗൂഡാലോചന കേന്ദ്രമാവുമ്പോള്‍ ഞാനത് അടിച്ച് തകര്‍ത്തു കാണും,,

പലരും മരിച്ചും കാണും,,

അതിന് എന്നെ കുറ്റം പറയണ്ട,,

കാരണം അതിന് മുമ്പ് രാജ്യത്തിന്‍റെ സമരപോരാളികള്‍ കൊല്ലപ്പെടാന്‍ കാരണം ഈ കുടവയറന്‍ ഏഭ്യന്‍ തമ്പ്രാന്‍മാരാണ് എന്നത് കൊണ്ട് തന്നെ...

മാത്രമല്ല,,

ഞാന്‍ മലയാള രാജ്യം പ്രഖ്യാപിച്ചപ്പോള്‍ എന്‍റെ രാജ്യത്ത് കുമ്പിളില്‍ കൊടുക്കുന്ന കഞ്ഞിയും കാണഭൂമിയും നിരോധിച്ചത് ആത്തോലമ്മക്കും കുടവയറന്‍ തമ്പ്രാക്കള്‍ക്കും പിടിച്ചി മട്ടില്ല..

ഒക്കെ കൂടി മടുത്ത തമ്പ്രാക്കള്‍ ബ്രിട്ടീഷുകാരുടെ കാല് നക്കാന്‍ തുടങ്ങിയപ്പോള്‍ പിന്നെ ഞാന്‍ അവരെ അരിയിട്ട് വാഴിക്കണമായിരുന്നോ,

കൊന്നു പലതിനേയും ഞാന്‍,,

എന്‍റെ ജന്മ രാജ്യത്തിന് വേണ്ടി..


മലയാള രാജ്യത്ത് മാത്രമല്ലടാ ഞാന്‍ ബ്രിട്ടീഷുകാര്‍ക്ക് സര്‍വ്വ നാശം വിതച്ചത്,,

എന്‍റെ ചുറ്റുമുളള സാമൂതിരി രാജ്യവും കൊച്ചി രാജ്യവും തിരുവിതാംകൂര്‍ രാജ്യവും ബ്രിട്ടീഷുകാരുടെ റാന്‍മൂളികളായി മാറിയപ്പോഴും

ഞാന്‍ വയനാട്ടിലും ഗൂഡല്ലൂരും കയറി ബ്രിട്ടീഷ് സൈന്യത്തിന്‍റെ സര്‍വ്വ നാശം ഉറപ്പ് വരുത്തിരുന്നു..


എന്നെ പിടിക്കാന്‍ ഭൂമിയുടെ നാല് ദിക്കിലും അധികാരമുളള ബ്രിട്ടീഷുകാര്‍ ചിലവഴിച്ച സമയവും സമ്പത്തും സൈന്യവും ആയുധവും കണക്ക് കൂട്ടിയാലറിയാം,,

ഞാന്‍ ആരാണെന്നും ബ്രിട്ടീഷ് ദാസ്യ വേലക്കാര്‍ ആരാണെന്നും..


ഒടുവില്‍ ഒരു നാള്‍ എന്‍റെ ആത്മാര്‍ത്ഥ സുഹൃത്തുക്കളായ ഉണ്ണ്യാന്‍ മുസ്ലിയാരും രാമനാഥ അയ്യരും കൂടി എന്നെ ചതിച്ച് ഒറ്റു കൊടുക്കുമ്പോള്‍ അതിലും ഉണ്ടായിരുന്നെടാ ഒരു ഹിന്ദുവും ഒരു മുസ്ലിമും...


ഒരു വേള ആ ചതിക്കുഴിയില്‍ നിന്ന് ഞാന്‍ രക്ഷപ്പെട്ടിരുന്നെങ്കില്‍ പിന്നീട് ഞാന്‍ വെട്ടിമാറ്റിയ തലകളുടെ കൂട്ടത്തില്‍ നിങ്ങള്‍ക്ക് കാണാമായിരുന്നു ഒരു ഹിന്ദുവിന്‍റെയും ഒരു മുസ്ലിമിന്‍റെയും തലകള്‍ കൂടി...


നിങ്ങള്‍ക്കവര്‍ ഹിന്ദുവും മുസ്ലിമും ആയിരിക്കും,,

എനിക്കവര്‍ ഹിന്ദുവും മുസ്ലിമും അല്ല,

രാജ്യത്തെ പോരാളികളെ ഒറ്റുന്ന നായ്ക്കള്‍ മാത്രമാണെടാാ..


ഒന്നാം ലോകമഹായുദ്ധത്തില്‍ നാശം വിതച്ച ഗൂര്‍ഖ റെജിമെന്‍റിനേയും കൊണ്ട് വന്നപ്പോള്‍ ജന്മിമാരും ഒറ്റുകാരും ബ്രിട്ടീഷുകാരും കരുതിയത് ഞാന്‍ പേടിച്ച് വിറച്ച് ബ്രിട്ടീഷുകാരുടെ കാല്‍ നക്കും എന്നാണ്..

എനിക്ക് ശേഷം സവര്‍ക്കര്‍ എന്ന ഹിന്ദുത്വവാദി ഭീകരന്‍ ഷൂ നക്കിയത് പോലെ.


ഇല്ലാാ, എനിക്കതിന് കഴിയില്ല,,

എന്‍റെ നാട്ടിലേക്ക് എന്‍റെ അനുവാദമില്ലാതെ എന്‍റെ രാജ്യത്തെ ചുട്ടെരിക്കാന്‍ വന്നവരെ ഞാന്‍ സൽക്കരിച്ചത് അന്ന് രാത്രി തന്നെ ഗൂര്‍ഖ ക്യാമ്പില്‍ കയറി സകലതിനേയും വെട്ടി വീഴ്ത്തിയിട്ടായിരുന്നെടാാ,,


ഒടുവില്‍ ഒരു നാള്‍ വൈകിട്ടത്തെ പ്രാര്‍ത്ഥനക്ക് പളളിയിലെത്തി ആയുധങ്ങള്‍ താഴെ വെച്ച് അംഗശുദ്ധി വരുത്താന്‍ തുനിഞ്ഞ എന്നെയും എന്നോടൊപ്പമുളളവരെയും ഉണ്ണ്യാന്‍ മുസ്ലിയാരും രാമനാഥനും എന്ന രണ്ട് രാഷ്ട്രദ്രോഹികള്‍ ഒളിച്ചിരുന്ന ഗൂര്‍ഖകള്‍ക്ക് ഒറ്റിക്കൊടുത്തപ്പോള്‍ പോലും ആയുധമില്ലാത്ത ഞങ്ങള്‍ സന്ധ്യാപ്രാര്‍ത്ഥന സമയം വരെ ആ ചെകുത്താന്‍ കൂട്ടത്തോട് പോരാടിയാണ് അവര്‍ക്ക് എന്നെ കീഴടക്കാന്‍ കഴിഞ്ഞത്,,

അവര്‍ ഞങ്ങളെ കീഴ്പ്പെടുത്തും മുമ്പ് തന്നെ അവരിലെ രണ്ടെണ്ണത്തിനെ ഞങ്ങള്‍ പരലോകത്തേക്ക് വിചാരണക്ക് അയച്ചിട്ടുണ്ടെങ്കില്‍,

എന്‍റെ വാള് എന്നോടൊപ്പം ആ സമയം ഉണ്ടായിരുന്നെങ്കില്‍, കഥ മറ്റൊന്നാവുമായിരുന്നു...


ചൈനയും സോവിയറ്റ് റഷ്യയും അടക്കമുളള ലോക രാജ്യങ്ങള്‍ എന്‍റെ പോരാട്ടത്തിന്‍റെ വീരേതിഹാസങ്ങള്‍ പാടിപ്പറയുമ്പോള്‍ ഞാന്‍ അന്ന് കോട്ടക്കുന്നിലെ മലഞ്ചെരുവില്‍ നിര്‍ഭയത്വത്തോടെ ബ്രിട്ടീഷ് പട്ടികളുടെ മുന്നില്‍ നെഞ്ച് വിരിച്ച് നില്‍ക്കുകയായിരുന്നു

പകലില്‍ ബ്രിട്ടീഷ് സൈന്യത്തിന് പരക്കെ നാശം വിതക്കുന്ന ഞാനും എന്‍റെ സൈന്യവും,,

രാത്രിയില്‍ അവരുടെ വിരിപ്പില്‍ നിന്നെന്ന പോലെ ചാടി വീണ് വെട്ടിത്തീർത്ത ഓര്‍മ്മയുളളത് കൊണ്ട്...


എന്‍റെ മരണം പോലും എന്‍റെ രാജ്യത്തിന്‍റെ ശത്രുക്കളുടെ ഉറക്കം കെടുത്തിയിരുന്നു..

എന്‍റെ നെഞ്ചിലേക്ക് നീട്ടുന്ന തോക്കും ഇടനെഞ്ച് തകര്‍ക്കാന്‍ വരുന്ന ഉണ്ടയും കാണുമ്പോഴും ഞാന്‍ ഉറക്കെ വിളിച്ചു,,

അളളാഹു അക്ബര്‍,

മഹാത്മാഗാന്ധി കീ ജയ്....


അല്ലാതെ സാമൂതിരിയെപ്പോലെ ഞാന്‍ അടിയറവ് പറഞ്ഞിട്ടില്ല,,

പഴശ്ശിയെപ്പോലെ ഞാന്‍ ആത്മഹത്യ ചെയ്തിട്ടുമില്ല...

എന്‍റെ മയ്യിത്തില്‍ നിന്ന് പോലും ഒരായിരം പേര്‍ ശത്രുവിന്‍റെ പതനം ഉറപ്പാക്കാന്‍ ജന്മമെടുക്കും എന്ന് ഭയപ്പെട്ട ഭീരുക്കള്‍ വിറകും മണ്ണെണ്ണയും കൂട്ടി എന്നെ കത്തിച്ച് ചാരമാക്കിയെങ്കിലും

ഞാനെന്ന പോരാളിയെ അവര്‍ ഭയന്ന് വിറച്ചിട്ടുണ്ടെങ്കില്‍,

എന്‍റെ പോരാട്ടത്തിലും മരണത്തിലും ആര്‍ജ്ജവമുള്‍ക്കൊണ്ട ഇന്നിന്‍റെ പോരാളികള്‍ നിങ്ങളുടെ അന്തിമയക്കം പോലും അസ്വസ്ഥമാക്കും എന്ന് എനിക്കുറപ്പുണ്ട്...


എന്‍റെ പോരാട്ടത്തിന്‍റെ ചരിത്രത്തെ വികലമാക്കി എന്‍റെ രാജ്യത്ത് വീണ്ടും കബന്ധങ്ങള്‍ കൊണ്ട് കലാപരിപാടികള്‍ അവതരിപ്പിക്കുന്നവരേ,

എനിക്കും എന്‍റെ കൂട്ടുകാര്‍ക്കും ഭക്ഷണം നല്‍കിയിരുന്ന വെട്ടിക്കാട്ട് ഭട്ടതിരിപ്പാടിനോടും പാണ്ടിക്കാട് നാരായണന്‍ നമ്പീശനോടും നിങ്ങള്‍ ചോദിക്ക്, എന്‍റെ പോരാട്ടം എന്തിന് വേണ്ടിയായിരുന്നു എന്ന്...


കുലംകുത്തികളെയും കഴുകന്‍മാരെയും ഒറ്റുകാരെയും യുദ്ധവെറിയന്‍മാരെയും അക്രമകാരികളെയും പാഠം പഠിപ്പിക്കാന്‍ പോരാട്ടത്തിന്‍റെ ബാലപാഠങ്ങള്‍ പകര്‍ന്ന് നല്‍കിയ എന്‍റെ ഒരു തലമുറയെ തന്നെ ഞാന്‍ അവിടെ ഒരുക്കി നിര്‍ത്തിയിട്ടാണ്ടാാ വെടിയുണ്ടയെ വിരിമാറില്‍ സന്തോഷത്തോടെ ഏറ്റുവാങ്ങിയത്..


ഞാന്‍ ബ്രിട്ടീഷുകാരുടെയും ഒറ്റുകാരായ ജന്മികളുടെയും സ്വസ്ഥത നശിപ്പിച്ചത് പോലെ,

 ചരിത്രം അപനിര്‍മ്മിക്കുന്ന നിങ്ങളുടെ പര്യവസാനത്തിന് അവർ കാരണമായി ഭവിക്കുക തന്നെ ചെയ്യും..


ഇത് സത്യം, സത്യം, സത്യം.......



2021, ഓഗസ്റ്റ് 15, ഞായറാഴ്‌ച

നല്ലൊരു കുടുംബ ജീവിതത്തിന് ഭർത്താവിന് ചെയ്യാവുന്ന കാര്യങ്ങൾ

 ഇന്ന് നമുക്ക് നല്ലൊരു കുടുംബ ജീവിതത്തിന് ഭർത്താവിന് ചെയ്യാവുന്ന കാര്യങ്ങൾ നോക്കാം.


1.തന്‍റെ അടുക്കല്‍ അവള്‍ എപ്പോളും സുരക്ഷിത ആണെന്നുള്ള തോന്നല്‍ അവള്‍ക്ക് ഉണ്ടാക്കികൊടുക്കുക.  .


2. അസ്സലാമു അലൈകും എന്ന് പറഞ്ഞുകൊണ്ട് തന്നെ എല്ലായ്പ്പോഴും അവളെ അഭിവാദ്യം ചെയ്യുക. നിങ്ങളുടെ ഇടയില്‍ പിശാചു കടന്നു വരുന്നതിനെ ഇത് തടയും.


3. അവള്‍ എളുപ്പം തകര്‍ന്നു പോകുന്ന ഒരു പളുങ്ക് പാത്രം പോലെ ആണെന്നു അറിയുക. അതിനെ എപ്പോഴും സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുക


4. നിങ്ങള്ക്ക് അവളെ ഉപദേശിക്കണം എന്നുണ്ടെങ്കില്‍ വളരെ റൊമാന്റിക് ആയ സ്നേഹം നിറഞ്ഞു കവിഞ്ഞിരിക്കുന്ന വേളയില്‍ സംയമനത്തോടെ മാത്രം ചെയ്യുക.


5. അവളോട്‌ എപ്പോഴും ഔദാര്യത്തോടെ കാരുണ്യത്തോടെ പെരുമാറുക.


6. അവള്‍ക്കു നിങ്ങളുടെ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റു കൊടുത്ത് അവളോടുള്ള സ്നേഹം പ്രകടിപ്പിക്കുക.


7. ദേഷ്യം പാടെ ഒഴിവാക്കുക-അതിനായി വുളു എടുക്കുകയോ ദേഷ്യം വരുന്ന സന്ദര്‍ഭങ്ങളില്‍ ശാന്തമായി എവിടെയെങ്കിലും ഇരിക്കുകയോ കിടക്കുകയോ ചെയ്യുക.


8. കാഴ്ചയിലും വൃത്തിയിലും നല്ല രീതിയില്‍ നടക്കുക. നല്ല വസ്ത്രവും സുഗന്ധവും പൂശുക.


9. കാര്‍ക്കശ്യ നിലപാടുകള്‍ ഒഴിവാക്കുക. അത് നിങ്ങളെത്തന്നെ തകര്‍ത്തേക്കാം.


10. നല്ലൊരു ശ്രോതാവാകുക. ഭാര്യ പറയുന്നതിനെ സ്നേഹത്തോടെ സമാധാനത്തോടെ കേള്‍ക്കുക.


11. കുറച്ചൊക്കെ പുകഴ്ത്തലും മുഖസ്തുതിയും ആവാം. വാദപ്രതിവാദം പരമാവതി ഒഴിവാക്കുക.


12. ഭാര്യയെ അവള്‍ ഇഷ്ടപ്പെടുന്ന ഓമനപ്പേരുകളില്‍ വിളിക്കുക.


13. മുന്‍കൂട്ടി പറയാതെ സമ്മാനങ്ങള്‍ നല്‍കി അവളെ ആശ്ച്ചര്യപ്പെടുത്തുക.


14. നാവിനെ സൂക്ഷിക്കുക. മോശം വാക്കുകള്‍ ഉപയോഗിക്കാതിരിക്കുക, ഭാര്യയെ അപമാനിക്കാതിരിക്കുക.


15. അവളുടെ കുറ്റങ്ങളെയും കുറവുകളെയും അംഗീകരിക്കുക. അവളുടെ കൂടെ നില്‍ക്കുക.


16. നിങ്ങള്‍ അവളെ അഭിനന്ദിക്കുന്നുണ്ടെന്നു അവള്‍ക്കു ബോധ്യപ്പെടുത്തികൊടുക്കുക.


17. ബന്ധങ്ങള്‍ നല്ല രീതിയില്‍ സൂക്ഷിക്കാന്‍ അവളെ പ്രോത്സാഹിപ്പിക്കുക. അവളുടെ ബന്ധുക്കളുമായി പ്രത്യേകിച്ചു.


18. സംസാരിക്കുമ്പോള്‍ അവള്‍ക്കു ഇഷ്ടമുള്ള വിഷയങ്ങള്‍ കൂടുതലായി എടുത്തിടാന്‍ ശ്രമിക്കുക.


19. മറ്റുള്ളവരുടെ മുന്‍പില്‍ അവള്‍ നല്ല ഒരു ഭാര്യയാണെന്നു നിങ്ങള്‍ പ്രഖ്യാപിക്കുക.


20. കഴിയുമ്പോഴൊക്കെ ചെറിയ ചെറിയ സമ്മാനങ്ങള്‍ വാങ്ങി നല്‍കുക.


21. അവളുടെ ദിനം ദിന ജീവിത ശലിയില്‍ നിന്ന് ഒരല്പം ഇടവേള ഇടയ്ക്കു അവള്‍ക്ക് നല്‍കുക.


22. ഭാര്യയെപ്പറ്റി നല്ലത് മാത്രം ചിന്തിക്കുക.


23. അവളുടെ സംസാരത്തില്‍ നിങ്ങള്‍ക്കിഷ്ടപ്പെടാത്ത കാര്യങ്ങള്‍ മനസ്സില്‍ നിന്നും ഒഴിവാക്കിക്കളയുക.


24. നിങ്ങളുടെ ക്ഷമയുടെ അളവ് ഓരോ ദിവസവും വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുക. അവളുടെ ഗര്‍ഭകാലത്തും ആര്‍ത്തവ സമയത്തും പ്രത്യേകിച്ച്.


25. അവളുടെ അസൂയയെ മനസ്സിലാക്കുകയും അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുക.


26. എപ്പോളും വിനയം കാണിക്കുക.


27. സുഹൃത്തുക്കളുടെ സന്തോഷത്തേക്കാള്‍ ഭാര്യയുടെ സന്തോഷത്തിനു വില നല്‍കുക.


28. വീട്ടു ജോലികളില്‍ അവളെ സഹായിക്കുക.


29. നിങ്ങളുടെ ഉമ്മയെയോ ബാപ്പയെയോ സ്നേഹിക്കാന്‍ അവളെ ബലം പ്രയോഗിച്ചു നിര്‍ബന്ധിക്കാതിരിക്കുക. അവരെ ബഹുമാനിക്കാന്‍ അവളെ സഹായിക്കുക മാത്രം ചെയ്യുക.


30. അവളൊരു മാതൃക ഭാര്യ ആണെന്ന് അവള്‍ക്കു തന്നെ ഒരു തോന്നല്‍ ഉണ്ടാക്കികൊടുക്കുക.


31. പ്രാര്‍ഥനയില്‍ നിങ്ങളുടെ ഭാര്യയെ ഉള്‍പ്പെടുത്തുക. എപ്പോഴും.


32. കഴിഞ്ഞു പോയ കാര്യങ്ങളെല്ലാം അല്ലാഹുവിനു വിട്ടു കൊടുക്കുക. ഭൂതകാലം കുഴിച്ചു നോക്കാന്‍ തുനിഞ്ഞിറങ്ങാതിരിക്കുക.


33. നിങ്ങള്‍ എന്തെങ്കിലും സഹായം ചെയ്യുമ്പോള്‍ അത് ഔദാര്യം അല്ല മറിച്ചു കടമയാണെന്ന് അവളെ അറിയിക്കുക.


34. പിശാചിനെയാണ് ശത്രുവായി കാണേണ്ടത്, നിങ്ങളുടെ ഭാര്യയെ അല്ല. അവളിലുള്ള പിശാചിനെ അകറ്റുവാന്‍ ശ്രമിക്കുക.


35. സ്വന്തം കൈകൊണ്ടു അവളെ ഊട്ടുക.


36. നിങ്ങള്ക്ക് കിട്ടിയ അമൂല്യമായൊരു മുത്ത്‌ എന്ന പോലെ അവളെ കരുതുക


37. എല്ലായ്പ്പോഴും അവള്‍ക്കു നല്ല ഒരു പുഞ്ചിരി സമ്മാനിക്കുക


38. ചെറിയ പ്രശ്നങ്ങള്‍ വളര്‍ന്നു വലുതാകും മുന്‍പേ സൂക്ഷ്മതയോടെ ഊതി കെടുത്തുക.


39. പരുക്കന്‍ പെരുമാറ്റം അരുത്. പരുഷമായി പെരുമാറാതിരിക്കുക.


40. അവളുടെ ചിന്തകളെയും നിലപാടുകളെയും ബഹുമാനിക്കുക.


41. അവളെ സ്വയം പഠിക്കാനും അവളിലുള്ള കുറവുകളും നന്മയും തിരിച്ചറിഞ്ഞു സ്വയം വിജയത്തിലെത്താനും അവളെ സഹായിക്കുക.


42. ആഴത്തിലുള്ള ബന്ധങ്ങളുടെയും അതിരുകളെ ആദരിക്കുവാന്‍ ശ്രമിക്കുക.


43. കുഞ്ഞുങ്ങളെ പരിപാലിക്കാന്‍ അവളെ സഹായിക്കുക.


44. വാക്കുകള്‍ കൊണ്ട് അവള്‍ക്കു നല്ല സമ്മാനങ്ങള്‍ നല്‍കുക. കഴിവതും പുകഴ്ത്തുക.


45. ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുക.


46. നിങ്ങള്‍ യാത്രയിലാണെന്നും എപ്പോള്‍ തിരിച്ചു വരുമെന്നും അവളെ അറിയിക്കുക.


47. വാദ പ്രതിവാദം ഒഴിവാക്കാനായി വീട് വിട്ടു ഇറങ്ങിപ്പോകാതിരിക്കുക.


48. സ്വകാര്യതകള്‍ സ്വകാര്യതകളായി തന്നെ സൂക്ഷിക്കുക. അത് തന്റെതായാലും ഭാര്യയുടെതായാലും.


49. അല്ലാഹുവിനോട് കൂടുതല്‍ അടുക്കാന്‍ പ്രോത്സാഹിപ്പിക്കുക.


50. അവളുടെ അവകാശങ്ങളെ അംഗീകരിക്കുക. അവളെ തന്റെ ഹൃദയത്തിന്റെ ആഴങ്ങളില്‍ നട്ടു വളര്‍ത്തും പോലെ സ്നേഹിക്കുക.


51. അവള്‍ക്കു നല്ല ജീവിത സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുക്കാന്‍ ശ്രമിക്കുക.


52. ശാരീരിക ബന്ധത്തിന് മുന്പ് അവള്‍ക്കു മനോഹരമായ സൂചനകള്‍ കൊടുക്കുക(ചുംബനമോ മധുര വാക്കുകളോ)


53. കൃത്യമായ ഇസ്ലാമിക നിര്‍ദേശങ്ങള്‍ ആവശ്യമുള്ളപ്പോള്‍ അല്ലാതെ നിങ്ങളുടെ കുടുംബ രഹസ്യങ്ങളും പ്രശ്നങ്ങളും മറ്റുള്ളവരോട് പങ്കു വെക്കാതിരിക്കുക.


54. അവളുടെ ആരോഗ്യത്തില്‍ നിങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് അവള്‍ക്കു ഉറപ്പു കൊടുക്കുക.


55. നിങ്ങള്‍ക്കും കുറവുകള്‍ ഉണ്ടെന്നും എല്ലായ്പ്പോഴും ശരി അല്ലെന്നും മനസ്സിലാക്കുക.


56. സന്തോഷവും സന്താപങ്ങളും അവളോടൊപ്പം പങ്കു വെക്കുക.


57. അവളുടെ ദൌര്‍ബല്യങ്ങളില്‍ അവളുടെ മേല്‍ കരുണ കാണിക്കുക.


58. അവള്‍ക്കു ചായ്ഞ്ഞു കിടക്കാനുള്ള ഒരു തണലായി എപ്പോഴും നിലകൊള്ളുക. മാറോടടക്കി അവളെ സ്നേഹിക്കുക.


59. അവളുടെ പരിവേദനങ്ങളും പരാതികളും കേള്‍ക്കുക.


60. നല്ല നിയ്യത്തോട് മാത്രം കാര്യങ്ങള്‍ ചെയ്യുക.


*_📚നബി(സ)പറഞ്ഞു: ”നിങ്ങളില്‍ ഏറ്റവും ശ്രേഷ്ഠന്‍ ഭാര്യമാരോട് ഏറ്റവും നന്നായി പെരുമാറുന്നവനാണ്; ഞാന്‍എന്റെ ഭാര്യമാരോട് ഏറ്റവും നന്നായി വര്‍ത്തിക്കുന്നവനത്രെ” (തിര്‍മിദി)_*


_🤲🏻എപ്പോഴും പ്രാർത്ഥിക്കുക._


 رَبَّنَا هَبْ لَنَا مِنْ أَزْوَٰجِنَا وَذُرِّيَّٰتِنَا قُرَّةَ أَعْيُنٍ وَٱجْعَلْنَا لِلْمُتَّقِينَ إِمَامًا


  _*🤲🏻ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ ഭാര്യമാരില്‍ നിന്നും സന്തതികളില്‍ നിന്നും ഞങ്ങള്‍ക്ക് നീ കണ്‍കുളിര്‍മ നല്‍കുകയും ധര്‍മ്മനിഷ്ഠ പാലിക്കുന്നവര്‍ക്ക് ഞങ്ങളെ നീ മാതൃകയാക്കുകയും ചെയ്യേണമേ*._

Surah Al-Furqan (الفرقان), verses: 74


അറിയാനും, പഠിക്കാനും, അതിനനുസരിച്ചു പ്രവർത്തിക്കാനും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ... ആമീൻ