അമ്പലം കഴുകുന്ന മുസ്ലിമിന്റെയുംപള്ളി കഴുകുന്ന ഹിന്ദുവിന്റെയും ഫോട്ടോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി നമ്മൾ ഷെയർ ചെയ്യപ്പെടാനുള്ള ഒരു സ്ഥിതി വിശേഷത്തിലേക്ക് വന്നെത്തി നിൽക്കുന്നതിലേക്ക് നിങ്ങളുടെ ചിന്തയെ ക്ഷണിക്കുകയാണ്..!
എന്തുകൊണ്ടാണിത് ആഘോഷിക്കപ്പെടുന്നത് എന്നതിനെകുറിച്ചായിരുന്നു ഞാൻ ചിന്തിച്ചത്?
നമ്മുടെ അധ:പതനമല്ലെ അതു കാണിക്കുന്നത്. നമുക്ക് ഇതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളായിമാറുന്നു.
അത്ഭുതങ്ങളായിത്തീരുകയും ചെയ്യുന്നു.
അപ്പോൾ സ്വാഭാവികമായും നമ്മളതിനു പ്രചാരം നൽകുന്നു..
നല്ല കാര്യങ്ങൾ പ്രചരിപ്പിക്കേണ്ട എന്നല്ല ഞാൻ അർത്ഥമാക്കുന്നത് ..
പണ്ട് ഇതൊക്കെ സർവ്വസാധാരണമായി കണ്ടുവന്നിരുന്ന കാഴ്ചകളായിരുന്നു.. അന്നതിൽ അത്ഭുതങ്ങളില്ലായിരുന്നു ..
മനുഷ്യത്വം നഷ്ടപ്പെട്ടിട്ടില്ലാത്ത ജൈസൽമാരും,നൗഷാദുമാരും,ലിനുമാരും നമുക്കു ഇപ്പോൾ അത്ഭുതങ്ങളും അപൂർവ്വവുമായി .. അല്ലെ ?
നമ്മൾ നമുക്ക് നഷ്ടപ്പെട്ടിട്ടില്ലാത്ത മാനവികതയും,മനുഷ്യത്വവും, മതസൗഹാർദ്ധവും തിരിച്ചു ഈ ദൈവത്തിന്റെ നാട്ടിൽ കൊണ്ടുവരും എന്ന് പ്രത്യാശിക്കുന്നു..
ഒരുപാടൊരുപാട് ജൈസൽമാരും നൗഷാദുമാരും ഇനിയും പിറക്കട്ടെ..
നമുക്ക് ഇതൊന്നും അത്ഭുതങ്ങളാവാതിരിക്കട്ടെ..
ഒറ്റപ്പെട്ട സംഭവങ്ങളാവാതിരിക്കട്ടെ..
ശരിക്കും ദൈവത്തിന്റെ സ്വന്തം നാടാവട്ടെ നമ്മുടെ കേരളം.