2018, മാർച്ച് 25, ഞായറാഴ്‌ച

ജലദിനം

ജലദിനം
💧💦💧💦

വല്ലിപ്പ  കിണർ  കുഴിപ്പിച്ചപ്പോൾ  കിണറിന്റെ  ആഴം  12 അടി .
വാപ്പ  കുഴിപ്പിച്ച് കുഴിപ്പിച്ച്  ആഴം  24 അടിവരെയാക്കി .
പിന്നെ  എന്റെ  ഊഴമായിരുന്നു .
ഇന്നലെ  ഞാനത്  68 അടിയിലെത്തിച്ചു .
ഇന്ന്  രാവിലെ  കിണറിൽ  നോക്കിയപ്പോൾ  വെള്ളത്തിനുപകരം  ഒരു  വെളുത്ത  പേപ്പർ.
അതൊരു  കത്തായിരുന്നു .
കിണർ  ഞാനെന്ന  മനുഷ്യനെഴുതിയ  ഒരു  തുറന്ന  കത്ത്  !

എടാ  പൊട്ടാ ,
                        നിന്റെ  വല്ലിപ്പാടെ  കാലത്ത്  ഒരു  ഏക്കറുണ്ടായിരുന്ന  ഈ  പറമ്പിൽ  നൂറ്  തെങ്ങിൻതടങ്ങളുണ്ടായിരുന്നു . ഓരോ  മഴയിലും  ഏകദേശം  ഒരു  ലക്ഷം  ലിറ്റർ  വെള്ളമാണ്  തെങ്ങിൻതടത്തിൽ  തടഞ്ഞുനിർത്തി  ഭൂമിയെക്കൊണ്ട്  കുടിപ്പിച്ചത് . നിന്റെ  വാപ്പാടെ  കാലമായപ്പോൾ  പറമ്പ്  ചുരുങ്ങി  തെങ്ങിൻതടങ്ങൾ  മുപ്പതായി .
ഒടുവിൽ  നിന്നിലെത്തിയപ്പോൾ  നിനക്ക്  കൈവന്ന  എട്ടുസെന്റിൽ  വീടും  ഇന്റർലോക്കുമിട്ടു . മാത്രമല്ല  വീടിന്റെ  കൂരയിൽ  വീഴുന്ന  വെള്ളത്തെപ്പോലും  പുറത്താക്കി 

സീറോ  ബാലൻസുള്ള  അക്കൗണ്ടിൽ  പണമിടാതെ , ചെക്കെഴുതി  ബാങ്കിന്റെ  കൗണ്ടറിൽ  കൊടുത്തിട്ട്   കാശിനുവേണ്ടി  ക്യൂവിൽ  കാത്തുനിൽക്കുന്ന  പൊട്ടാ , ആദ്യം  നിന്റെ  അക്കൗണ്ടിൽ  പണം  നിക്ഷേപിക്കൂ .
             കാര്യങ്ങൾ  മനസ്സിലായിക്കാണും  എന്ന്  വിശ്വസിച്ചുകൊണ്ട് ,
   
               സ്നേഹപൂർവ്വം
              നിന്റെ  കിണർ

2018, മാർച്ച് 18, ഞായറാഴ്‌ച

ഖുർആനിൽ പ്രധാനമായും പ്രതിപാദിച്ചകാര്യങ്ങൾ !


1. ഖുർആൻ എന്ന പദത്തിന്റെ അർത്ഥം?
Ans:വായിക്കപ്പെടുന്നത്

2. ലോകത്ത് ഏറ്റവുമധികം വായിക്കപ്പെടുന്ന ഗ്രന്ഥം?
Ans: ഖുർആൻ

3. ഇസ്ലാമിൽ പാരായണം ആരാധനയായി നിശ്ചയിക്കപ്പെട്ട ഏക ഗ്രന്ഥം?
Ans:  ഖുർആൻ

4. ഖുർആൻ അവതരിച്ചത് എത്ര കാലം കൊണ്ട്?
Ans:  23 വർഷം

5. ഖുർആൻ അവതരിച്ച രാത്രിയുടെ പേര്?
Ans: ലൈലത്തുൽ ഖദ്ർ

6. ഖുർആൻ അല്ലാഹുവിൻറെ സൃഷ്ടിയാണോ?
 Ans: അല്ല, അല്ലാഹുവിന്റെ വചനമാണ്.

7. ഖുർആൻ അവതരിക്കുന്നതിനു മുമ്പ് തന്നെ അതിന്റെ പൂർണരൂപം രേഖപ്പെടുത്തിയിരുന്നത് എവിടെ?
Ans:  ലൗഹുൽ മഹ്ഫൂദിൽ

8. ഖുർആനിന്റെ മറ്റു പേരുകൾ?
Ans: അൽ-ഫുർഖാൻ, അദ്ദിക്ർ, അന്നൂർ, അൽ-ഹുദാ, അൽ-കിതാബ്

9. ആദ്യമായി അവതരിച്ച വചനങ്ങൾ ഏതു സൂറത്തിൽ?
Ans: സൂറത്ത് അൽ-അലഖ് (96)

10. ആദ്യമായി പൂർണമായി അവതരിച്ച സൂറത്ത്?
Ans: അൽ-ഫാതിഹ

11. സൂറത്തുൽ ഫാതിഹയുടെ മറ്റു പേരുകൾ?
 Ans: ഉമ്മുൽ ഖുർആൻ, അസാസുൽ ഖുർആൻ, അദ്ദുആ, അൽ-ഹംദ്, അൽ-കൻസ്.

12. ഖുർആനിൽ ആകെ എത്ര സൂറത്തുകൾ ഉണ്ട്?
Ans:  114

13. ഖുർആനിൽ ആകെ എത്ര ആയത്തുകൾ ഉണ്ട്?
Ans:  6236

14. ഖുർആനിലെ സൂറത്തുകളുടെയും ആയത്തുകളുടെയും ക്രമം നിശ്ചയിച്ചത് ആര്?
Ans:  അല്ലാഹു

15. ഒന്നാമതായി ഖുർആൻ മനപ്പാഠമാക്കിയ വ്യക്തി? Ans: മുഹമ്മദ് നബി(സ)

16. ഖുർആൻ ഗ്രന്ഥരൂപത്തിൽ ക്രോഡീകരിച്ചത് ഏതു ഖലീഫയുടെ കാലത്ത്?
Ans: ഒന്നാം ഖലീഫ അബൂബക്ർ(റ) വിന്റെ കാലത്ത്

17. ഹിജ്റക്ക് മുമ്പ് അവതരിച്ച സൂറത്തുകൾക്ക് മൊത്തത്തിൽ പറയുന്ന പേര്?
Ans:  മക്കീ സൂറത്തുകൾ

18. ഹിജ്റക്ക് ശേഷം അവതരിച്ച സൂറത്തുകൾക്ക് മൊത്തത്തിൽ പറയുന്ന പേര്?
Ans: മദനീ സൂറത്തുകൾ

19. മക്കീ സൂറത്തുകളുടെ എണ്ണം?
Ans: 86

20. മദനീ സൂറത്തുകളുടെ എണ്ണം?
Ans:  28

21. ഏറ്റവും കുറവ് സൂറത്തുകൾ ഉള്ളത് ഏത് ജുസുഇൽ?
Ans: രണ്ടാം ജുസുഇൽ (അൽ-ബഖറ സൂറത്തിന്റെ ഒരു ഭാഗം മാത്രം)

22. ഏറ്റവും കൂടുതൽ സൂറത്തുകൾ ഉള്ളത് ഏത് ജുസുഇൽ? എത്ര സൂറത്തുകൾ?
Ans: മുപ്പതാം ജുസുഇൽ, 37 സൂറത്തുകൾ

23. ഖുർആനിലെ ഏറ്റവും വലിയ സൂറത്ത്?
Ans:  സൂറത്ത് അൽ-ബഖറ

24. ഖുർആനിലെ ഏറ്റവും ചെറിയ സൂറത്ത്?
 Ans: സൂറത്ത് അൽ-കൌസർ

25. ബിസ്മി കൊണ്ട് ആരംഭിക്കാത്ത സൂറത്ത്?
 Ans: സൂറത്ത് അത്തൗബ

26. രണ്ട് ബിസ്മിയുള്ള സൂറത്ത്?
Ans:  സൂറത്ത് അന്നംല്

27. ഖുർആനിൽ എത്ര ബിസ്മി എഴുതപ്പെട്ടിട്ടുണ്ട്? Ans: 114

28: ആയത്തോ ആയത്തിന്റെ ഭാഗമോ ആയ ബിസ്മികൾ ഏതെല്ലാം?
Ans: സൂറത്ത് അൽ-ഫാതിഹയുടെ ആദ്യ ത്തിലും, സൂറത്ത് അന്നംലിലെ ആയത്ത് 30ലും ഉള്ളത്

29. ഖുർആനിലെ ഏറ്റവും മഹത്വമുള്ള ആയത്ത്? Ans: ആയത്തുൽ കുർസിയ്യ്

30: ഉറങ്ങുന്നതിനു മുമ്പ് ഓതിയാൽ അടുത്ത പ്രഭാതം വരെ അല്ലാഹുവിൻറെ സംരക്ഷണം ലഭിക്കാൻ കാരണമാകുന്ന ആയത്ത്?
Ans:  ആയത്തുൽ കുർസിയ്യ്

31: ആയത്തുൽ കുർസിയ്യ് ഏതു സൂറത്തിൽ എത്രാമത്തെ ആയത്ത്?
Ans:സൂറത്ത് 2 അൽ-ബഖറ, ആയത്ത് 255

32. ഖുർആനിലെ ഏറ്റവും ദീർഘമായ ആയത്തിന്റെ പേര്?
Ans:  ആയത്തുദ്ദൈൻ

33. ആയത്തുദ്ദൈൻ ഏതു സൂറത്തിൽ എത്രാമത്തെ ആയത്ത്?
Ans: സൂറത്ത് 2 അൽ-ബഖറ, ആയത്ത് 282

34. ഖുർആനിലെ ഏറ്റവും ദീർഘമായ ആയത്തിലെ പ്രതിപാദ്യ വിഷയം?
Ans:  കടമിടപാടുകളുടെ നിയമങ്ങൾ

35. ഏറ്റവും കൂടുതൽ ആയത്തുകളുള്ളത് ഏതു സൂറത്തിൽ? എത്ര ആയത്ത്?
Ans: സൂറത്ത് 2 അൽ-ബഖറ, 286 ആയത്ത്

36. സൂറത്ത് അൽ-ബഖറ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആയത്തുകളുള്ളത് ഏതു സൂറത്തിൽ? എത്ര ആയത്ത്?
Ans: സൂറത്ത് 26 അശ്ശുഅറാ, 227 ആയത്ത്

37. അല്ലാഹുവിന്റെ പേരുകൾ നല്കപ്പെട്ട സൂറത്തുകൾ?
Ans: ഫാത്വിർ (35), ഗാഫിർ (40), അർറഹ് മാൻ (55), അൽ-അഅ് ലാ (87)

38. പ്രവാചകന്മാരുടെ പേരിലുള്ള സൂറത്തുകൾ? Ans:യൂനുസ് (10), ഹൂദ്(11), യൂസുഫ്(12), ഇബ്റാഹീം (14), മുഹമ്മദ് (47), നൂഹ് (71)

39. പ്രവാചകന്മാരുടെതല്ലാത്ത വ്യക്തികളുടെ പേരുകളിലുള്ള സൂറത്തുകൾ?
Ans: മർയം (19), ലുഖ്മാൻ (31)

40. രാജ്യങ്ങളുടെ പേര് നല്കപ്പെട്ട സൂറത്തുകൾ?
Ans: റൂം (30), സബഅ് (34)

41. എല്ലാ ആയത്തിലും അല്ലാഹു എന്ന പദമുള്ള സൂറത്ത്?
Ans: സൂറത്ത് മുജാദല

42. ﻑ ഇല്ലാത്ത സൂറത്ത്?
Ans: അൽ-ഫാതിഹ

43.  ﻡ ഇല്ലാത്ത സൂറത്ത്?
Ans: അൽ-കൌസർ

44.  ﺕഇല്ലാത്ത സൂറത്ത് ?
Ans: അൽ-ഇഖ്ലാസ്

45. ഖുർആനിന്റെ മൂന്നിലൊന്ന് എന്ന് വിശേഷിപ്പിക്കപ്പെട്ട സൂറത്ത്?
Ans: അൽ-ഇഖ്ലാസ് (112)

46.  അല്ലാഹുവിൽ ശരണം തേടാൻ ഉപയോഗിക്കുന്നതിനാൽ അൽ-മുഅവ്വിദതൈനി എന്ന് അറിയപ്പെടുന്ന സൂറത്തുകൾ?
Ans: അൽ-ഫലഖ് (113) , അന്നാസ് (114)

47.  അൽ-ഇഖ്ലാസ്, അൽ-ഫലഖ്, അന്നാസ് എന്നീ മൂന്നു സൂറത്തുകൾക്കും കൂടി പറയുന്ന പേര്?
 Ans: അൽ-മുഅവ്വിദാത്ത്

48.  ഇഹലോകത്തുള്ള എല്ലാത്തിനേക്കാളും എനിക്ക് പ്രിയങ്കരമായത്' എന്ന് നബി (സ) പറഞ്ഞത് ഏതു സൂറത്തിനെക്കുറിച്ചാണ്?
Ans:  സൂറത്ത് അൽ-ഫത്ഹ് (48)

49.  ആരാധനാകർമങ്ങളുടെ പേരുള്ള സൂറത്തുകൾ? Ans: ഹജ്ജ് (22), സജദ (32), ജുമുഅ (62)

50. ഏതു സൂറത്തിനെക്കുറിച്ചാണ് അതു പാരായണം ചെയ്യപ്പെടുന്ന വീടുകളിൽനിന്ന് പിശാച് ഓടിപ്പോകും എന്ന് നബി(സ) പറഞ്ഞത്?
Ans: സൂറത്ത് അൽ-ബഖറ

52. ഖബർ ശിക്ഷയെ തടുക്കുന്നത് എന്ന് നബി(സ) വിശേഷിപ്പിച്ച സൂറത്ത്?
Ans:  സൂറത്ത് അൽ-മുൽക് (67)

52.  പാപങ്ങൾ പൊറുക്കപ്പെടുന്
നതുവരെ അതിന്റെ ആൾക്കുവേണ്ടി ശുപാർശ ചെയ്യുന്നത് എന്ന് നബി(സ) വിശേഷിപ്പിച്ച സൂറത്ത്? Ans: സൂറത്ത് അൽ-മുൽക് (67)

53.  വെള്ളിയാഴ്ച ഫജ്ർ നമസ്കാരത്തിന് ഓതൽ സുന്നത്തുള്ള സൂറത്തുകൾ?
Ans: സൂറത്ത് സജദ (32), സൂറത്ത് അൽ ഇൻസാൻ (76)

54. വിത്ർ നമസ്കാരത്തിൽ ഓതൽ സുന്നത്തായ സൂറത്തുകൾ?
Ans: സൂറത്ത് അഅ് ലാ , കാഫിറൂൻ, ഇഖ് ലാസ്

55. സ്ത്രീകളെ പ്രത്യേകം പഠിപ്പിക്കാൻ നബി(സ) പ്രോത്സാഹിപ്പിച്ച സൂറത്ത്?
Ans: സൂറത്ത് അന്നൂർ (24)

56.  ഏതു സൂറത്തിൽ നിന്നുള്ള വചനങ്ങൾ കേട്ടതാണ് ഉമർ(റ)വിനെ ഇസ്ലാമിലേക്ക് ആകർഷിച്ചത്?
Ans:  സൂറത്ത് ത്വാഹാ (20)

57.  ഖുർആനിലെ അവസാനത്തെ സൂറത്ത്?
Ans: സൂറത്ത് അൽ-നാസ്

58. ഏതു സൂറത്ത് അവതരിച്ചപ്പോഴാണ് നബി(സ)യുടെ വിയോഗത്തിന്റെ സൂചന മനസ്സിലാക്കി അബൂബക്ർ(റ) കരഞ്ഞത്?
Ans:  സൂറത്ത് അന്നസ്വ്ർ

59.  എഴുപതിനായിരം മലക്കുകളുടെ അകമ്പടിയോടെ അവതരിപ്പിക്കപ്പെട്ട സൂറത്ത്?
Ans: സൂറത്ത് അൽ-അൻആം

61.  സൂറത്ത് ഗാഫിറിന്റെ മറ്റൊരു പേര്?
Ans:  സൂറത്ത് മുഅ്മിൻ

62. സൂറത്ത് ഫുസ്സിലതിന്റെ മറ്റൊരു പേര്?
 Ans: സൂറത്ത് ഹാമീം സജദ

62.  സൂറത്തുൽ ഇൻസാനിന്റെ മറ്റൊരു പേര്?
 Ans: സൂറത്ത് അദ്ദഹ്ർ

63.  സൂറത്തുൽ ഇസ്റാഇന്റെ മറ്റൊരു പേര്?
 Ans: സൂറത്ത് ബനൂ ഇസ്രാഈൽ

64.  സൂറത്തുൽ ഇഖ് ലാസിന്റെ മറ്റൊരു പേര്?
Ans: സൂറത്ത് അത്തൌഹീദ്

65.  ശിർകിൽ നിന്ന് അകറ്റുന്നത് (ﺑﺮﺍﺋﺔ ﻣﻦ ﺍﻟﺸﺮﻙ ) എന്ന് നബി(സ) വിശേഷിപ്പിച്ച സൂറത്ത്?
Ans: സൂറത്ത് അൽ-കാഫിറൂൻ

66.  നബി(സ)യോടൊപ്പം ശത്രുക്കൾ സുജൂദ് ചെയ്തത് ഏതു സൂറത്ത് കേട്ടപ്പോൾ?
Ans:  സൂറത്ത് അന്നജ്മ് (53)

67.  തസ്ബീഹ് കൊണ്ട് (സബ്ബഹ, യുസബ്ബിഹു പോലെ) തുടങ്ങുന്ന സൂറത്തുകൾക്ക് പൊതുവായി പറയുന്ന പേര്?
Ans:  മുസബ്ബിഹാത്ത്

68. മുസബ്ബിഹാത്തുകൾ എന്നറിയപ്പെടുന്ന സൂറത്തുകൾ എത്ര? ഏതെല്ലാം?
Ans:  7 സൂറത്തുകൾ - ഇസ്റാഅ് (17), ഹദീദ് (57), ഹശ്ർ (59), സ്വഫ്ഫ് (61), ജുമുഅ (62), തഗാബുൻ (64), അഅ് ലാ (87)

69.  ആയിരം ആയത്തുകളെക്കൾ ഉത്തമമായ ഒരു ആയത്ത് ഇവയിലുണ്ട്' എന്ന് നബി(സ) പറഞ്ഞത് എന്തിനെപ്പറ്റി?
Ans:  മുസബ്ബിഹാത്തുകളെപ്പറ്റി

70.  ഖുർആൻ പാരായണം ചെയ്യുമ്പോൾ പിശാചിൽനിന്ന് അല്ലാഹുവിൽ ശരണം തേടാൻ കല്പിക്കുന്നത് ഏതു സൂറത്തിൽ എത്രാമത്തെ ആയത്തിൽ?
Ans: സൂറത്ത് അന്നഹ്ൽ, ആയത്ത് 98.

71.  ഇസ്ലാം മതത്തിന്റെ പൂർത്തീകരണം കുറിക്കുന്ന വചനം (അൽ യൗമ അക്മൽതു ലകും ദീനകും) ഏതു സൂറത്തിൽ എത്രാമത്തെ ആയത്തിൽ?
Ans:  സൂറത്ത് മാഇദ, ആയത്ത് 3

72.  ഖുർആൻ പാരായണനിയമങ്ങൾക്ക് മൊത്തത്തിൽ പറയുന്ന പേര്?
Ans:  തജ്.വീദ്

73. ഖുർആൻ സാവധാനത്തിൽ വേണ്ടിടത്ത് നിർത്തി ഓതുന്നതിന് പറയുന്ന പേര്?
Ans:  തർതീൽ
74.  ചില ആയത്തുകൾ പാരായണം ചെയ്താൽ  സുജൂദ് ചെയ്യൽ സുന്നത്താണ്. ഈ സുജൂദിന് പറയുന്ന പേര്?
Ans:  സുജൂദുത്തിലാവത്ത്

75. സുജൂദുത്തിലാവത്തിന്റെ ആയത്തുകൾ എത്ര?
Ans:  15

76.  സുജൂദുത്തിലാവത്ത്തിന്റെ ആയത്ത് ആദ്യം അവതരിച്ചത് ഏതു സൂറത്തിൽ?
Ans:  സൂറത്ത് അന്നജ്മ് (53)

77.  സുജൂദുത്തിലാവത്തിന്റെ ആയത്തുകൾ രണ്ടെണ്ണമുള്ള സൂറത്ത്?
Ans:  അൽ-ഹജ്ജ്

78.  ചില സൂറത്തുകളുടെ തുടക്കത്തിൽ കാണുന്ന (അലിഫ് ലാം മീം പോലുള്ള) കേവലാക്ഷരങ്ങൾക്ക് പറയുന്ന പേര്?
Ans: ഹുറൂഫുൽ മുഖത്തആത്ത്

79. ഹുറൂഫുൽ മുഖത്തആത്ത് കൊണ്ട് തുടങ്ങുന്ന സൂറത്തുകൾ എത്ര?
Ans:  29

80.  ആകെ എത്ര അക്ഷരങ്ങൾ മുഖത്തആത്ത് ആയി വന്നിട്ടുണ്ട്?
Ans: 14

81.  ഹുറൂഫുൽ മുഖത്തആത്തിൽ ഒറ്റ അക്ഷരമായി വന്നിട്ടുള്ളത് ഏതെല്ലാം?
Ans:  സ്വാദ് ഖാഫ്, നൂൻ

82.  ഹുറൂഫുൽ മുഖത്തആത്തിൽ സൂറത്തിന്റെ പേരായി വന്നിട്ടുള്ളവ ഏതെല്ലാം?
Ans:  സ്വാദ് (38), ഖാഫ് (50)

83.  ഹുറൂഫുൽ മുഖത്തആത്ത് ആയി കൂടിയത് എത്ര അക്ഷരങ്ങളാണ് ഒന്നിച്ചു വന്നിട്ടുള്ളത്? ഏവ? ഏതു സൂറത്തിൽ?
Ans:  5 അക്ഷരങ്ങൾ - കാഫ്, ഹാ, യാ,ഐൻ, സ്വാദ് (ﻛﻬﻴﻌﺺ) - സൂറത്ത് മർയം

84.  ഹുറൂഫുൽ മുഖത്തആത്തിൽ കൂടുതൽ തവണ ആവർത്തിച്ചു വന്നത് ഏത്? എത്ര തവണ?
Ans:  (ﺣﻢ ) ഹാമീം, 7 തവണ (സൂറത്ത് 40 മുതൽ 46 വരെ)

85. ഹുറൂഫുൽ മുഖത്തആത്ത് രണ്ടു കൂട്ടങ്ങളായി വന്നത് ഏതു സൂറത്തിൽ? അക്ഷരങ്ങൾ ഏവ?
 Ans: സൂറത്ത് അശ് ശൂറാ (42) - ഹാമീം, ഐൻ സീൻ ഖാഫ് (ﺣﻢ ﻋﺴﻖ )

86.  അറബിയിലെ എല്ലാ അക്ഷരങ്ങളും ഉൾകൊള്ളുന്ന ഖുർആനിലെ രണ്ട് ആയത്തുകൾ? Ans: ആലു ഇംറാൻ 154, ഫത്ഹ് 29

87. ഖുർആനിൽ ഏറ്റവുമധികം ആവർത്തിച്ചു പറഞ്ഞ മൂന്നു വിഷയങ്ങൾ?
 Ans: തൗഹീദ് (ഏകദൈവാരാധന), ആഖിറത്ത് (പരലോകം), രിസാലത്ത് (പ്രവാചകനിയോഗം)

88.  ലാ ഇലാഹ ഇല്ലല്ലാഹു എന്ന വാചകം ഖുർആനിൽ എത്ര തവണ വന്നിട്ടുണ്ട്?
Ans: 2 തവണ (സ്വാഫ്ഫാത്ത് 35, മുഹമ്മദ് 19)

89. ഖുർആനിൽ എത്ര നബിമാരുടെ പേര് പരാമർശിച്ചിട്ടുണ്ട്?
Ans:  25

90.  ഖുർആനിൽ നബി(സ)യുടെ പേര് എത്ര തവണ വന്നിട്ടുണ്ട്?
Ans: 5 തവണ (മുഹമ്മദ് 4 , അഹ് മദ് 1)

91.ഖുർആനിൽ ഏറ്റവുമധികം തവണ പേര് പറയപ്പെട്ട നബി? എത്ര തവണ?
Ans:  മൂസാ നബി(അ) - 136 തവണ.

92. ഖുർആനിൽ പേര് പറയപ്പെട്ട ഏക വനിത?
Ans: മർയം (മർയം ഇബ്നത ഇംറാൻ)

93. സത്യവിശ്വാസികളുടെ ഉദാഹരണമായി അല്ലാഹു ഖുർആനിൽ എടുത്തുപറഞ്ഞ രണ്ടുപേർ ആരെല്ലാം?
Ans:മർയം (അ), ഫിർഔന്റെ ഭാര്യ (പേര് പറഞ്ഞിട്ടില്ല)

94. സത്യനിഷേധികളുടെ ഉദാഹരണമായി അല്ലാഹു ഖുർആനിൽ എടുത്തുപറഞ്ഞ രണ്ടുപേർ ആരെല്ലാം? Ans: നൂഹ് നബി(അ)യുടെ ഭാര്യ, ലൂത്വ് നബി(അ)യുടെ ഭാര്യ

95. ഖുർആനിൽ പേര് പറയപ്പെട്ട സ്വഹാബി?
Ans: സൈദ് (സൈദ്ബ്നു ഹാരിസ) (റ)

96.  ഖുർആൻ പേരെടുത്തു പറഞ്ഞ് ശപിച്ച വ്യക്തി? Ans: അബൂലഹബ്

97.  ഖുർആനിൽ പറഞ്ഞ മക്കയുടെ മറ്റു പേരുകൾ? Ans: ബക്ക, ഉമ്മുൽ ഖുറാ, ബലദുൽ അമീൻ

98. ഖുർആനിൽ പരാമർശിക്കപ്പെടുന്ന കത്ത് ആര് ആർക്ക് അയച്ചതാണ്?
Ans:  സുലൈമാൻ നബി (അ) സബഇലെ രാജ്ഞിക്ക് അയച്ചത്

99.  രണ്ടെണ്ണത്തിൽ ശിഫാ അഥവാ രോഗശമനം ഉണ്ടെന്നു ഖുർആൻ പ്രസ്താവിച്ചിട്ടുണ്ട്. അവ ഏതെല്ലാം?
Ans:  ഖുർആൻ, തേൻ

100.  രോഗം മാറാനും കണ്ണേറ്, സിഹ്ർ തുടങ്ങിയ പൈശാചിക ഉപദ്രവങ്ങൾ തടുക്കാനും ഖുർആൻ ആയത്തുകളും നബി(സ) പഠിപ്പിച്ച ദിക്റുകളും ദുആകളും ഉപയോഗിച്ച് മന്ത്രിക്കുന്നതിന് പറയുന്ന പേര്?
Ans:  റുഖ്യ ശറഇയ്യ


മനുഷ്യരുടെയെല്ലാം രൂപഘടന ഒരേ രീതിയിൽതന്നെയാണ്

ഇന്ന് ഭൂമിയിൽ ഏതാണ്ട് 750  കോടി മനുഷ്യർ അതിവസിക്കുന്നുണ്ട്.
ഈ മനുഷ്യരുടെയെല്ലാം
രൂപഘടന ഒരേ രീതിയിൽതന്നെയാണ്.

രണ്ടു കാലുകളും രണ്ടു കൈകളും ഏറ്റവും മുകളിൽ മുഖവുമാണ് മനുഷ്യ രൂപ ഘടനയിലുള്ളത്.

മനുഷ്യ  മുഖത്തിൻറ്റെ ഏകദേശ വലിപ്പം ഏതാണ്ട് മുക്കാൽ സ്ക്വയർ ഫീറ്റ് മാത്രമാണുള്ളത്.

ആ മുക്കാൽ സ്ക്വയർ ഫീറ്റിനുളളിൽ കൃത്യമായ സ്ഥലത്ത്  രണ്ട് കണ്ണുകളും
ഒരു മൂക്കും രണ്ട് ചുണ്ടുകളും ഇരുഭാഗത്തായി രണ്ട് ശ്രവണ പുടങളുമാണുള്ളത് .

എന്നാൽ , വെറും മുക്കാൽ സ്ക്വയർ ഫീറ്റിനുളളിൽ , ഓരോ സ്ഥലങ്ങളിലും കൃത്യമായ രീതിയിൽ ഓരോരോ അവയവങളെ ഉൾക്കൊള്ളിച്ചു കൊണ്ട് , ഇന്ന് ഭൂമിയിൽ ജീവിക്കുന്ന 750 കോടി മനുഷ്യരുടേയും മുഖങളെ വ്യത്യസ്തമായ രീതിയിൽ പടച്ച സൃഷ്ടാവിൻറ്റെ സൃഷ്ടി വൈഭവത്തെ നമുക്ക് എങിനെയാണ് വിലയിരുത്താനാവുക.

അപ്പോൾ , നമുക്ക് മുമ്പേ കഴിഞ്ഞു പോയ കോടാനു കോടി മനുഷ്യരുടേയും നമുക്ക് ശേഷം വരാനിരിക്കുന്ന കോടാനുകോടി മനുഷ്യരുടേയും വെറും മുക്കാൽ സ്ക്വയർ ഫീറ്റിനുളളിൽ സൃഷ്ടിച്ച മുഖങളെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമാണ് എന്ന യാഥാർഥ്യം കൂടി മനസ്സിലാക്കുമ്പോൾ ആ സൃഷ്ടാവിൻറ്റെ സൃഷ്ടി വൈഭവത്തെ എങിനെയാണ് നമുക്ക് നിഷേധിക്കാൻ കഴിയുന്നത്.

അതോടൊപ്പം ഒരേ മാതാപിതാക്കൾക്കൾക്ക് ജനിക്കുന്ന , ഒരേ മാതാവിൻറ്റെ ഗർഭപാത്രത്തിൽ നിന്നും ഓരോ വട്ടവും പുറത്തു വരുന്ന അവരുടെ സന്താനങൾ രൂപത്തിലും ഭാവത്തിലുമെല്ലാം വളരെയധികം വ്യത്യസ്തത പുലർത്തുന്നതിൽ നിന്നും മനുഷ്യ ബുദ്ധിയുടെ ഏതളവുകോലുകൾ  വെച്ചു കൊണ്ടു പോലും നിർവ്വചിക്കാൻ മനുഷ്യർ അശക്തനാണ് എന്ന് തിരിച്ചറിവിലേക്ക് നിസ്സഹായനായി നാം എത്തിച്ചേരുക തന്നെ ചെയ്യും.

മാത്രമല്ല , ആ മനുഷ്യൻറ്റെ മുഖത്തെ രണ്ട് ചുണ്ടുകൾക്കിടയിൽ നിന്നും വരുന്ന രൂപമില്ലാത്ത ശബ്ദം എന്ന പ്രതിഭാസത്തെ പോലും ഓരോരുത്തരിലും വ്യത്യസ്തമായ രീതിയിൽ സംവിധാനിച്ചപ്പോൾ ആ സൃഷ്ടി വൈഭവത്തെ നമിക്കുകയല്ലാതെ മറ്റൊന്നും നമുക്ക് പറയാനില്ല.

വെറും ശബ്ദത്തിൽ കൂടി മാത്രം നമുക്ക് ആ ശബ്ദത്തിനുടമയെ മനസ്സിലാക്കാൻ സാധിക്കുന്നത് അതുകൊണ്ടാണ്. ഫോണെടുത്ത് ഹലോ എന്ന പദം കേൾക്കുന്ന മാത്രയിൽ തന്നെ നാം അതാരാണ് എന്ന് മനസ്സിലാക്കുന്നതും സിനിമയിലും ടിവി യിലുമെല്ലാം നോക്കാതെ തന്നെ നടീ നടന്മാരേയും വാർത്താ വായനക്കാരേയുമെല്ലാം നാം തിരിച്ചറിയുന്നത് അരുപിയായ ശബ്ദത്തെ പോലും ഓരോരുത്തരിലും വ്യത്യസ്തമായ രീതിയിൽ സംവിധാനിച്ച സൃഷ്ടാവിൻറ്റെ സമാനതകളില്ലാത്ത സൃഷ്ടി വൈഭവം കൊണ്ട് മാത്രമാണ്.

ഇനി നമുക്ക് മനുഷ്യൻറ്റെ കാൽപാദങളെയെടുക്കാം.

ഇന്ന് നാം ധരിക്കുന്ന പാദരക്ഷകളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒരു ബ്രാൻഡ് എടുക്കുക .

അത് ധരിച്ച് എത്ര നാൾ നമുക്ക് സഞ്ചരിക്കാൻ സാധിക്കും. ഏറ്റവും കൂടിയാൽ ഒരു രണ്ടോ മൂന്നോ വർഷം. അപ്പോഴേക്കും അതിന്റെ അടി ഭാഗം തേഞു തീരാറായിട്ടുണ്ടാകും. സൈഡുഭാഗങൾ കീറി തുടങ്ങിയിട്ടുണ്ടാകും.

എന്നാൽ സൃഷ്ടാവ് നമുക്ക് നൽകിയ കാൽ പാദങൾ എത്രയോ വർഷങളാണ് നാം ഉപയോഗിക്കുന്നത്.
നൂറു വർഷം ജീവിച്ചിരിക്കുന്ന ഒരു മനുഷ്യൻ ആ കാൽപാദങൾ തന്നെയാണ് ഉപയോഗിക്കുന്നത്.
നമ്മുടെ പൂർവ്വികന്മാർ നഗ്നപാദരായാണ് പുരാതന കാലഘട്ടങളിൽ കുന്നുകളും മലകളും പാറക്കൂട്ടങ്ങളുമെല്ലാം താണ്ടി അതേ കാൽപാദങൾ കൊണ്ട് തന്നെയാണ് സംവത്സരങൾ നടന്നു കയറിയത് .

അതേപോലെ നാം ഭക്ഷണം പാകം ചെയ്യാനുപയോഗിക്കുന്ന ഏറ്റവും ദൃഢമായ സ്റ്റീൽ ലോഹത്തിൽ പണിതിട്ടുളള തവികൾ. 

എത്ര വട്ടം നാമത് മാറ്റി പുതുതായി വാങ്ങിയിരിക്കുന്നു.

എന്നാൽ സൃഷ്ടാവ് നമുക്ക് നൽകിയ കൈകൾ നൂറു വർഷം ജീവിക്കുന്ന വ്യക്തി ജീവിതത്തിൽ ഒരിക്കൽ പോലും മാറ്റുന്നില്ല. മാറ്റേണ്ടതായി വരുന്നില്ല. എത്രയോ കഠിനമായ വേലകൾ വരെ ഒരു മനുഷ്യായുസ്സിൽ നാം നമ്മുടെ കരങൾ കൊണ്ട് ചെയ്തു തീർക്കുന്നു.

അതേപോലെ , നാം ഷോപ്പിംഗ് മോളുകളിലും വലിയ റെസ്റ്റോറന്റുകളിലും പോകുമ്പോൾ കാണുന്ന രണ്ട് കാഴ്ചകളാണ് ഒന്ന് നാം നടന്ന് ചെല്ലുമ്പോൾ താനേ തുറക്കുന്ന ഗ്ളാസ് ഡോറുകൾ. അതേപോലെ  കൈനീട്ടുമ്പോൾ താനേ ടാപ്പിൽ നിന്നും വെള്ളം വരുന്ന സെൻസർ ടാപ്പുകൾ.

ആധുനിക ടെക്നോളജിയുടെ കണ്ടു പിടുത്തമായ അത്തരം കാഴ്ചകൾ നാം അത്ഭുതത്തോടെ നോക്കി കാണുകയും അതിന്റെ പിന്നിൽ പ്രവർത്തിച്ച ശാസ്ത്രത്തിൻറ്റെ കഴിവിൻറ്റെ മാഹാത്മ്യത്തെ വാനോളം പുകഴ്ത്തുകയും ചെയ്യുന്നു.

എന്നാൽ ഇതിനേക്കാൾ വലിയ സെൻസറിങ് സംവിധാനം നമ്മുടെ ശരീരത്തിൽ തന്നെ വ്യവസ്ഥാപിതമായി നമ്മുടെ സൃഷ്ടാവ് സംവിധാനിച്ചിട്ടുണ്ട്. പക്ഷേ അത് കാണാനോ അതേക്കുറിച്ച് ചിന്തിക്കാനോ നമുക്ക് കഴിയുന്നില്ല.

നമ്മുടെ കണ്ണുകളെടുക്കുക.
എത്ര വേഗതയിൽ ശരം കണക്കെ നമ്മുടെ കണ്ണിനു നേരെ ഏതൊരു വസ്തു പാഞ്ഞടുത്താലും
നിമിഷാർദ്ധം കൊണ്ട് ലോകത്തെ ഒരു സെൻസറിങിനും സാധിക്കാത്ത വേഗത്തിൽ കൺപോളകൾ അടച്ച് നമ്മുടെ കണ്ണുകളെ സംരക്ഷിക്കുന്നു.

അതേപോലെ , നാം മലമൂത്ര വിസർജ്ജനം ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കുക. 

നാം ബാത്ത് റൂമിൽ കയറി മൂത്രം ഒഴിവാക്കാൻ ഉദ്യേശിച്ചാൽ ആ സെക്കന്റിൽ മൂത്ര നാളം തുറക്കുന്നു. അത് കഴിഞ്ഞാൽ മൂത്ര നാളി അടയുന്നു.

അതേപോലെ മലവിസർജ്ജനവും.
ആരും അതിനു വേണ്ടി മലമൂത്ര ദ്വാരങളിൽ ഒരു അടപ്പും സ്ഥാപിച്ചിട്ടില്ല. ആവശ്യം വരുമ്പോൾ തുറക്കാനും ആവശ്യം കഴിയുമ്പോൾ അടക്കാനും.

യാതൊരു തരത്തിലുള്ള യന്ത്ര സഹായത്തോടെയോ വൈദ്യുതി സെൻസറിങ് സഹായദത്തോടെയോ അല്ല അത്തരം പ്രവർത്തനങൾ നമ്മുടെ ശരീരത്തിൽ നടക്കുന്നത്.

ഇന്ന് ശാസ്ത്രം കണ്ടു പിടിച്ച ഈ സെൻസറിങ് ടെക്നോളജി യുഗയുഗാന്തരങൾക്ക് മുമ്പ് ആദിമ മനുഷ്യ സൃഷ്ടിയിൽ  മുതൽ യാതൊരു മാറ്റത്തിരുത്തലുകൾക്കും വിധേയമാക്കാതെ ഇന്നും ജനിച്ചു വീഴുന്ന ഓരോ കുഞ്ഞുങളിലും അനുസ്യൂതം തുടർന്നു കൊണ്ടിരിക്കുന്നു.
എന്നാൽ അതേക്കുറിച്ച് ചിന്തിക്കാൻ നമുക്ക് കഴിയുന്നില്ല.  മനുഷ്യരുടെ കണ്ടുപിടുത്തങളെ  കുറിച്ച് ഊറ്റംകൊള്ളുന്ന നാം മനുഷ്യനെന്ന അത്ഭുത സൃഷ്ടിയെ സൃഷ്ടിച്ച സൃഷ്ടാവിൻറ്റെ കരവിരുതുകളെ കുറിച്ച് ചിന്തിക്കുന്നില്ല എന്നത് വിരോധാഭാസം എന്നല്ലാതെ മറ്റെന്താണ് പറയുക.

മനുഷ്യ സൃഷ്ടിയുടെ ബാഹ്യമായ , നമുക്ക് നമ്മുടെ കണ്ണുകൾ കൊണ്ട് കാണാനും ചെവികൾ കൊണ്ട് കേൾക്കാനും സാധിക്കുന്ന കാര്യങ്ങൾ മാത്രമാണ് ഞാനിവിടെ പ്രതിപാദിച്ചത്.

ഇതിനേക്കാൾ ആയിരക്കണക്കിന് മടങ്ങ് അത്ഭുതങ്ങളുടെ കലവറയാണ് മനുഷ്യ ശരീരത്തിലെ ആന്തരീക പ്രവർത്തനങൾ .

ഇതേക്കുറിച്ചെല്ലാം യാഥാർഥ്യ ബോധത്തോടെ
 ചിന്തിക്കുമ്പോൾ , സൃഷ്ടാവിൻറ്റെ സൃഷ്ടി വൈഭവത്തിന് മുന്നിൽ സൃഷ്ടികളായ നാം തല കുനിക്കുക  തന്നെ ചെയ്യും.  അതാണ് അർത്ഥ പൂർണ്ണമായ യഥാർത്ഥ സുജൂദ്.

സത്യം മനസ്സിലാക്കാനുo പരസ്പരം സ്നേഹിക്കാനും ദൈവം നമുക്ക് ക്ഷമയും അനുഗ്രഹവും ചൊരിഞ്ഞു തരട്ടെ...