2016, മാർച്ച് 28, തിങ്കളാഴ്‌ച

വാട്സപ്പിലും ഫേസ്ബുക്കിലും പോസ്റ്റിട്ട് നമ്മള്‍ ഈമാനുറപ്പിക്കുന്നു...

വീട്ടിലെ അകത്തളത്തിൽ വിദൂരമായ
മംഗലൃ സ്വപ്നം കണ്ട് കഴിയുന്ന
നമ്മുടെ സഹോദരിമാര്‍,
ഏതെങ്കിലും അന്യ
മതസ്ഥന്‍റെ കൂടെ പോയാലാണ് നാം
യഥാര്‍ത്ഥ മുസ്ലീം ആകുന്നത്.....

വാട്സപ്പിലും ഫേസ്ബുക്കിലും പോസ്റ്റിട്ട് നമ്മള്‍
ഈമാനുറപ്പിക്കുന്നു...

ഹദീസും ആയത്തുമോതി അവളെ നരകത്തിലേക്കയക്കുന്നു....'''''''''''''''''''                                                                              

ജുമുഅ നമസ്കാരത്തിനു ശേഷം ഖത്തീബ്
മൈക്കിലൂടെ വിളിച്ചു പറഞ്ഞു:
"പുറത്ത് ഒരു
സഹോദരി നിൽക്കുന്നുണ്ട് കല്ല്യാണ
പ്രായമായ മൂന്നു പെണ്‍കുട്ടികളാണ്
എല്ലാവരും കഴിയുന്ന
സഹായം നൽകണം."

ജുമുഅ കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ
പൊരിവെയിലത്ത്
ഏതോ മഹല്ലിലെ സെക്രട്ടറിയുടെ ഒപ്പ്
പതിഞ്ഞ വെളള
കടലാസും നീട്ടി മക്കളെ കെട്ടിക്കാൻ
യാചിക്കുന്ന ആ
പാവം ഉമ്മയെ കണ്ടപ്പോള്‍
കണ്ണു നിറഞ്ഞു പോയി.,

നാട്ടിലെ സകല
പ്രമാണിമാരും പോക്കറ്റിൽ കയ്യിട്ട്
നോട്ടിൽ മുഷിഞ്ഞവനെ തിരഞ്ഞെടുത്ത്
സഹതാപത്തിൽ മുക്കി
നീട്ടി പിടിച്ച
തട്ടത്തിനുളളിലേക്ക് ഇട്ടുകൊടുത്തു.

നോട്ട്കെട്ടുകളേക്കാള്‍ കൂടുതല്‍ സഹതാപമാണ്
അന്നാ ഉമ്മാക്ക് കിട്ടിയത്.

ഞാനും എന്നിലെ സഹതാപം പളളിമൂലയിൽ
ഇറക്കി വച്ചു.
അടുത്ത
ആഴ്ചയും ആരെങ്കിലും കാണും അപ്പോള്‍
വാരി വിതറേണ്ടതാണ്.,

പുറത്തിറങ്ങിയ മഹല്ല് നിവാസികളിൽ
എത്ര പേരുടെ മനസ്സില്‍
ആ ഉമ്മയുടെ മുഖം വീടുവരെയെങ്കിലും കൊണ്ടു പോകാന്‍
കഴിഞ്ഞു കാണും.,

എല്ലാവരും അവരുടെ ലോകത്തില്‍
ലയിച്ചു എന്റെ വീട്ടുമുറ്റത്ത് എത്താത്ത
ഒരു പ്രശ്നവും എന്റെ പ്രശ്നമല്ല
അതാണിന്നത്തെ ഉത്തമ സമുദായം .

ചില
ഒറ്റപ്പെട്ട ശ്രമങ്ങൾ ഇല്ലാതില്ല..
നിങ്ങളൊന്ന് ചിന്തിച്ചു നോക്കൂ
സഹോദരൻമാരെ
പൊരിവെയിലത്ത്
തന്നെ കെട്ടിക്കാൻ
വേണ്ടി പളളി മുറ്റത്ത് യാചിച്ച്
വീട്ടിലേക്ക് കയറി വരുന്ന
ഉമ്മയെ കാണുമ്പോള്‍ആ പെണ്‍കുട്ടികളു
ടെ മനസ്സ് എത്ര മാത്രം തേങ്ങികാണും......

പണക്കാരൻ സമൂഹത്തില്‍ കാട്ടിക്കൂട്ടിയ
മാമൂലുകൾ
കാരണം സ്വപ്നങ്ങളും പ്രതീക്ഷകളും അടകിപ്പിടിച്ച്
വീട്ടിലെ അകത്തളത്തിൽ വിദൂരമായ
മംഗലൃ സ്വപ്നം കണ്ട് കഴിയുന്ന
നമ്മുടെ സഹോദരിമാര്‍,
ഏതെങ്കിലും അന്യ
മതസ്ഥന്‍റെ കൂടെ പോയാലാണ് നാം
യഥാര്‍ത്ഥ മുസ്ലീം ആകുന്നത്.....

വാട്സപ്പിലും ഫേസ്ബുക്കിലും പോസ്റ്റിട്ട് നമ്മള്‍
ഈമാനുറപ്പിക്കുന്നു...

ഹദീസും ആയത്തുമോതി അവളെ നരകത്തിലേക്കയക്കുന്നു....

ഇന്നാലില്ലയും മാശാഅല്ലായും കമന്‍റിട്ട് സ്വർഗത്തിൽ
നമ്മള്‍ ടിക്കറ്റും ഉറപ്പിച്ചു....

അങ്ങനെ ആവീട്ടിലേക്ക്
ആദ്യമായി കാര്യങ്ങള്‍ അന്വേഷിച്ചു
ചെല്ലാൻ മഹല്ല് നിവാസികൾക്ക് ഒരു
അമുസ്ലിം സുഹൃത്ത്
വഴി കാണിക്കേണ്ടിവന്നു...

സ്ത്രീധനരഹിത വിവാഹം നടക്കുന്നുണ്ട്
സമുദായത്തിൽ..

പക്ഷേ... പെണ്ണിന്റെ തറവാടിന്‍റെ അടിത്തറ
മാന്തിനോക്കി ഫലമുളള മണ്ണാണെന്ന്
കണ്ടാല്‍ മാത്രമേ നടക്കുന്നുളളൂ..

ഇന്നത്തെ യുവാക്കളാകട്ടെ സ്വന്തമായ
തീരുമാനങ്ങള്‍എടുക്കാന്‍
കഴിയാതെ ഉപ്പയിലും ഉമ്മയിലും കുടുംബക്കാരിലും പഴിചാരി എല്ലാം അവരുടെ തീരുമാനമാണ്
എന്റെ പെങ്ങളെ കെട്ടിച്ചത്
സ്ത്രീധനം കൊടുത്താണ്
പിന്നെ എന്തുകൊണ്ട് എനിക്ക്
വാങ്ങിച്ച് കൂടാ
തുടങ്ങിയ നൃായങ്ങൾ നിരത്തിയാണ്....

നിന്റെ വീട്ടില്‍ കളളൻ കയറിയാൽ
അടുത്ത വീട്ടില്‍ നീ കക്കാൻ കയറണം...

സമുദായത്തിന്റെ നേർക്ക് ഒരു
ചോദ്യചിഹ്നമായി നമ്മുടെ സഹോദരിമാർ
നിൽക്കുമ്പോൾ അടുത്ത മഹല്ലിലേക്ക്
യാചനക്ക് കത്ത് കൊടുത്തയക്കുന്ന
സെക്രട്ടറിമാർ സ്വന്തം മഹല്ലിൽ
എന്തുചെയ്യാൻ കഴിയുമെന്ന്
ചിന്തിക്കട്ടെ....

വിവാഹ മാർക്കറ്റിൽ വച്ച് വിലപേശുന്ന
യുവാക്കളും ഒരു
നിമിഷമെങ്കിലും പാവപ്പെട്ടവന്‍റെ കൂരയിലെ പെണ്ണിന് ഒരു
ജീവിതം നൽകാൻ തനിക്ക്
കഴിയുമെന്നും ചിന്തിക്കട്ടെ....

പരസ്പരം തെറിപറയുന്നതിനു
മുമ്പായി നമ്മുടെ പണ്ഠിതൻമാർ ഈ
വിഷയത്തില്‍
ജനങ്ങളെ ബോധവൽകരിക്കട്ടെ....

ഈ പോസ്റ്റില്‍ നിങ്ങള്‍ക്ക് ഒരു നന്മ
കാണുന്നുവെങ്കിൽ ഷെയര്‍ ചെയ്യൂ
ഒരാളെങ്കിലും മാറി ചിന്തിച്ചാൽ
അത് സമൂഹത്തില്‍ വലിയ
മാറ്റം തന്നെയാണ്....

2016, മാർച്ച് 21, തിങ്കളാഴ്‌ച

അല്ലാഹുവിന്‍റെ 99 നാമങ്ങളുംഅര്‍ത്ഥവും

Zac കിഴക്കേതിൽ

അല്ലാഹുവിന്‍റെ 99 നാമങ്ങളും
               അര്‍ത്ഥവും

1) الله
2) الرحمن  പരമകാരുണികന്‍
3) الرحيم  കരുണാനിധി
4) الملك  രാജാധിരാജന്‍
5) القدوس  പരിശുദ്ധന്‍
6) السلام  രക്ഷയായവന്‍
7) المؤمن അഭയം നല്‍കുന്നവന്‍
8) المهيمن  കാത്തുസൂക്ഷിക്കുന്നവന്‍
9) العزيز  യോഗ്യതയുള്ളവന്‍
10) لجبار  പരമാധികാരമുള്ളവന്‍
11) المتكبر  മഹത്വമുള്ളവന്‍
12) الخالق  സ്രഷ്ടാവ്
13) البارئ  സൃഷ്ടിക്കുന്നവന്‍
14) المصور  രൂപം നല്‍കുന്നവന്‍
15) الغفار  വളരെയധികം പൊറുക്കുന്നവന്‍
16) القهار  അടക്കിഭരിക്കുന്നവന്‍
17) الوهاب  ഔദാര്യവാന്‍
18) الرزاق  പ്രദാനം ചെയ്യുന്നവന്‍
19) الفتاح  (റഹ്മത്തിന്റെ വാതില്‍) തുറക്കുന്നവന്‍
20) العليم  എല്ലാം അറിയുന്നവന്‍
21) القابض  (ആഹാരത്തെയും റൂഹുകളെയും) പിടിക്കുന്നവന്‍
22) الباسط  വിശാലമാക്കുന്നവന്‍
23) الخافض  തരം താഴ്ത്തുന്നവന്‍
24) الرافع  സ്ഥാനം ഉയര്‍ത്തുന്നവന്‍
25) المعز  പ്രതാപം നല്‍കുന്നവന്‍
26) المذل  നിന്ദ്യനാക്കുന്നവന്‍
27) السميع  കേള്‍ക്കുന്നവന്‍
28) البصير  കാണുന്നവന്‍
29) الحكم  വിധി നടത്തുന്നവന്‍
30) العدل  നീതി കാണിക്കുന്നവന്‍
31) اللطيف  ദയ കാണിക്കുന്നവന്‍
32) الخبير  സര്‍വരഹസ്യവും അറിയുന്നവന്‍
33) الحليم  സഹനമുള്ളവന്‍
34) العظيم  മഹത്വമുള്ളവന്‍
35)الغفور  പാപം പൊറുക്കുന്നവന്‍
36) الشكور  നന്ദിക്കര്‍ഹന്‍
37) العلي ഉന്നതന്‍
38) الكبير  മഹാനായവന്‍
39) الحفيظ  എല്ലാം സംരക്ഷിക്കുന്നവന്‍
40) المقيت  ഭക്ഷണം നല്‍കുന്നവന്‍
41) الحسيب  വിചാരണ ചെയ്യുന്നവന്‍
42) الجليل  ഔന്നിത്യമുള്ളവന്‍
43) الكريم  ഉദാരനായവന്‍
44) الرقيب  എല്ലാം നിരീക്ഷിക്കുന്നവന്‍
45) المجيب  ഉത്തരം നല്‍കുന്നവന്‍
46) الواسع  വിശാലതയുള്ളവന്‍
47) الحكيم  യുക്തിദീക്ഷയുള്ളവന്‍
48) الودود  സ്നേഹമുള്ളവന്‍
49) المجيد  മഹത്വമുള്ളവന്‍
50) الباعث  പുനരുജ്ജീവിപ്പിക്കുന്നവന്‍
51) الشهيد  എല്ലാറ്റിനും സാക്ഷിയാവുന്നവന്‍
52) الحق  സത്യമായവന്‍
53) الوكيل  ഏറ്റെടുക്കുന്നവന്‍
54) القوى  ശക്തമായവന്‍
55) المتين  ശക്തിയുള്ളവന്‍
56) الولي  സംരക്ഷകന്‍
57) الحميد  സ്തുതിക്കപ്പെട്ടവന്‍
58) المحصى  ക്ലിപ്തപ്പെടുത്തുന്നവന്‍
59) المبدئ  ഇല്ലായ്മയില്‍ നിന്ന് സൃഷടിക്കുന്നവന്‍
60) المعيد  മടക്കി വിളിക്കുന്നവന്‍
61) المحيي  ജീവിപ്പിക്കുന്നവന്‍
62) المميت  മരിപ്പിക്കുന്നവന്‍
63) الحي  എന്നെന്നും ജീവിച്ചിരിക്കുന്നവന്‍
64) القيوم  സ്വയം നിലനില്‍ക്കുന്നവന്‍
65) الواجد  കണ്ടെത്തുന്നവന്‍
66) الماجد  മഹത്വമുള്ളവന്‍
67) الواحد  ഏകനായവന്‍
68) الصمد  സര്‍വ്വര്‍ക്കും ആശ്രയമായവന്‍
69) القادر  എന്തിനും കഴിവുള്ളവന്‍
70) المقتدر  എല്ലാകഴിവുകളുടെയും ഉടമസ്ഥന്‍
71) المقدم  മുന്തിക്കുന്നവന്‍
72) المؤخر  പിന്തിക്കുന്നവന്‍
73) الأول  ആദ്യമായവന്‍
74) الآخر  ശാശ്വതന്‍
75) الظاهر പ്രത്യക്ഷനായവന്‍
76) الباطن  പരോക്ഷനായവന്‍
77) الوالي  എല്ലാത്തിന്‍റെയും ഉടമസ്ഥന്‍
78) المتعال  അത്യുന്നതന്‍
79) البر  ഗുണം ചെയ്യുന്നവന്‍
80) التواب  തൌബ സ്വീകരിക്കുന്നവന്‍
81) المنتقم  ശിക്ഷിക്കുന്നവന്‍
82) العفو  മാപ്പു നല്കുന്നവന്‍
83) الرؤوف  കൃപ ചെയ്യുന്നവന്‍
84) مالك الملك  പരമാധികാരി
85) ذو الجلال و الإكرام  മഹത്വവും ആധരവുമുള്ളവന്‍
86) المقسط  നീതി നടത്തുന്നവന്‍
87) الجامع  എല്ലാം ഒരുമിച്ച് കൂട്ടുന്നവന്‍
88) الغني  ധനികന്‍
89) المغني  ആവശ്യം തീര്‍ക്കുന്നവന്‍
90) المانع  തടയുന്നവന്‍
91) الضار  വിഷമമുണ്ടാക്കുന്നവന്‍
92) النافع  ഉപകാരം ചെയ്യുന്നവന്‍
93) النور   വെളിച്ചം നല്‍കുന്നവന്‍
94) الهادي  സന്മാര്‍ഗം കാണിക്കുന്നവന്‍
95) البديع  മാതൃകയില്ലാതെ സൃഷ്ടിച്ചവന്‍
96) الباقي  എന്നെന്നും ശേഷിക്കുന്നവന്‍
97) الوارث  എല്ലാം അനന്തരമെടുക്കുന്നവന്‍
98) الرشيد  സന്മാര്‍ഗം കാണിക്കുന്നവന്‍
99) الصبور  നല്ല ക്ഷമയുള്ളവന്‍

☆☆☆☆☆☆☆☆☆☆☆☆

صلى الله علي محمد صلى الله عليه وسلم

ഇത് മാക്സിമം ഷെയർ ചെയ്യുക, കാരണം ഇതൊരു ജാരിയായ സ്വദഖയാകുന്നു, ജാരിയായ സ്വദഖ എന്നാൽ ലോകാവസാനം വരെ അതിൻ്റെ പ്രതിഫലം വർദ്ധിച്ചുകൊണ്ടിരിക്കും എന്നർത്ഥം. നിങ്ങൾ ഷെയർ ചെയ്തത് ഇനി ആരൊക്കെ ചെയർ ചെയ്യുന്നുവോ അതിൻ്റെയൊക്കെ കൂലി നിങ്ങളുടെ ഖബറിലേക്കും വന്ന് ചേരും..
റബ്ബ് നമ്മെ അനുഗ്രഹിക്കട്ടെ.....

2016, മാർച്ച് 3, വ്യാഴാഴ്‌ച

മക്കളെ വളർത്തുന്നവർ❣


 സഹപ്രവർത്തകന്റെ വീട്ടിൽ പോകാനിടയായി. അവർ എട്ടു മക്കളാണ്. എന്റെ സുഹൃത്താണ് മൂത്തമകൻ. ഞങ്ങൾ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ അദ്ദേഹത്തിന്റെ പിതാവും വീടിന്റെ മുൻവശത്തുണ്ടായിരുന്നു. പക്ഷേ, പണി കഴിഞ്ഞെത്തിയ ജോലിക്കാർക്ക് കൂലി കൊടുക്കുന്നതും അടുത്ത ദിവസത്തെ പണികളുടെ നിർദേശങ്ങൾ കൊടുക്കുന്നതും പത്തുപതിനഞ്ചുവയസുമാത്രമുള്ള ഇളയമകനായിരുന്നു. ഞാനത് ശ്രദ്ധിച്ചപ്പോൾ സുഹൃത്തു പറഞ്ഞു: ‘അവനാണ് ഈ വർഷത്തെ കുടുംബത്തിന്റെ ചുമതല.’

⭕എനിക്ക് കൗതുകം തോന്നി. ആരോഗ്യവാനായ പിതാവും പ്രാപ്തരായ ജ്യേഷ്ഠന്മാരുമെല്ലാം വീട്ടിലുണ്ടായിട്ടും എന്തുകൊണ്ടാണ് അവരൊന്നും കുടുംബഭരണം നടത്താതെ ഈ കൗമാരക്കാരനെ ചുമതലയേൽപ്പിച്ചിരിക്കുന്നത്? അന്വേഷിച്ചപ്പോൾ ആ കുടുംബത്തിലെ അനുകരണാർഹമായ ഒരു രീതി മനസ്സിലാക്കാൻ കഴിഞ്ഞു. ഓരോ മകനും 10-ാം ക്ലാസ് കഴിഞ്ഞാൽ അടുത്തവർഷം കുടുംബകാര്യങ്ങൾ നോക്കിനടത്താനുള്ള പ്രായോഗിക പരിശീലനമാണ് ആ പിതാവ് നൽകുന്നത്.

🔘☝🏼ആ വർഷം വീട്ടിലെ സാമ്പത്തിക കാര്യങ്ങളുടെ കണക്കെഴുതുന്നതും പണം കൈകാര്യം ചെയ്യുന്നതും കൃഷിപ്പണികളുടെ മേൽനോട്ടവുമെല്ലാം ഈ മക൯െറ കടമയാണ്. പിതാവും ജ്യേഷ്ഠന്മാരും സഹായങ്ങൾ ചെയ്തുകൊടുക്കും. പക്ഷേ, എല്ലാം നോക്കി ചെയ്യിക്കേണ്ടത് ഈ മകനാണ്. ഇങ്ങനെ ത൯െറ ആൺമക്കളെയെല്ലാം ആ പിതാവ് പരിശീലിപ്പിച്ചു. അതിനാൽ പത്തുപതിനെട്ടു വയസാകുമ്പോഴേക്കും ഉത്തരവാദിത്വബോധവും കാര്യപ്രാപ്തിയും നിറഞ്ഞവരായി അവർ മാറി. തന്മൂലം ആ മക്കളെല്ലാം ഇന്ന് നല്ല നിലയിൽതന്നെ ജീവിക്കുകയും ചെയ്യുന്നു.

⏺☝🏼എന്നാൽ, ഒട്ടുമിക്ക കുടുംബങ്ങളിലും മക്കൾക്ക് ഉത്തരവാദിത്വമേൽപ്പിച്ചു കൊടുക്കാൻ മടിക്കുന്ന മാതാപിതാക്കളാണുള്ളത്. കോളജിൽ അയച്ച് പഠിപ്പിക്കും. പക്ഷേ, ജീവിക്കാൻ പഠിപ്പിക്കുന്നില്ല. ഇതിനു പല കാരണങ്ങളുമുണ്ട്. പറയുന്നതെല്ലാം അനുസരിക്കാൻ മാത്രമാണ് ചില മാതാപിതാക്കൾ മക്കളെ പരിശീലിപ്പിക്കുന്നത്. പറയുന്നതൊക്കെ അനുസരിച്ചാൽ മക്കൾ മിടുക്കരായി, തങ്ങൾ വിജയിച്ചു എന്നാണവരുടെ ചിന്ത. മറ്റുചിലർക്ക് മക്കളോടുള്ള അമിത സ്‌നേഹംമൂലം അവരെ ഒരുകാര്യങ്ങളിലും ഇടപെടുത്താതെ, അല്ലലറിയിക്കാതെ വളർത്തുന്നു. അവർക്കുവേണ്ടതെല്ലാം മുറതെറ്റാതെ ചെയ്തുകൊടുക്കുകയും ചെയ്യുന്നു.



⏹ഇത്തരത്തിലുള്ള കുടുംബങ്ങളിൽ പലപ്പോഴും അധ്വാനിക്കാനും കുടുംബത്തിനുവേണ്ടി കഷ്ടപ്പെടാനും അംഗങ്ങൾക്കുള്ള താൽപ്പര്യം കുറവായിരിക്കും. കാരണം, കുടുംബവും കുടുംബസ്വത്തും തങ്ങളുടേതാണെന്ന തോന്നൽ അവർക്കില്ല. സ്വത്തും വീടും അപ്പന്റെ അല്ലെങ്കിൽ അമ്മയുടെ. അവർ വെറും പണിക്കാരും അടിമകളും. കൂലിക്കാരെപ്പോലെയല്ല മറിച്ച്, അവകാശികളെപ്പോലെയാണ് മക്കളെ കാണേണ്ടത്. അപ്പോൾ അവരുടെ സ്വത്ത് സംരക്ഷിക്കാനും വികസിപ്പിക്കാനും അധ്വാനിക്കാനും അവർക്ക് താൽപ്പര്യമുണ്ടാകും.

⚪മറ്റൊരു വിഭാഗം മാതാപിതാക്കളുമുണ്ട്. അവർക്ക് മക്കളുടെ കഴിവിൽ വിശ്വാസം പോരാ. മക്കളെ ഏൽപ്പിച്ചാൽ അവർ നശിപ്പിച്ചു കളയുമോ എന്ന പേടി; അവർ ചെയ്താൽ ശരിയാകുമോ എന്ന ശങ്ക. തന്മൂലം എല്ലാ ഭാരങ്ങളും അവർതന്നെ ചുമന്നുചുമന്ന് തളർന്നു വീഴുന്നു. ഫലമോ മക്കൾ ജീവിതത്തിൽ പ്രായോഗിക ജ്ഞാനവും ആത്മവിശ്വാസവും കുറഞ്ഞവരായിത്തീരുന്നു.

⏯ഇന്ന് പല പെൺകുട്ടികളും വിവാഹം ഉറപ്പിച്ചു കഴിയുമ്പോൾ പരിഭ്രാന്തരാവുന്നു. കാരണമെന്താണെന്നോ? ഒരു കപ്പ് കാപ്പിയുണ്ടാക്കാൻപോലും അറിയില്ല. അപ്പോൾപ്പിന്നെ പലഹാരങ്ങളും ചോറും കറിയും ഉണ്ടാക്കുന്ന കാര്യം പറയേണ്ടല്ലോ? പല പെൺകുട്ടികളും പറഞ്ഞിട്ടുള്ള ഒരു വാചകമിതാണ്: ‘ഞാൻ അധികം കാലവും ഹോസ്റ്റലിലായിരുന്നു. അതുകൊണ്ട് പാചകമൊന്നും പഠിച്ചിട്ടില്ല.’

🔘മക്കൾ ആണായാലും പെണ്ണായാലും വീട്ടിലെ എല്ലാ ജോലികളും ചെയ്യാൻ പരിശീലിപ്പിക്കണം. അധ്വാനത്തി൯െറ മഹിമ അവർ തിരിച്ചറിയണം. അതവരുടെ ഭാവിജീവിതത്തിന് ലഭിക്കുന്ന വലിയൊരു മുതൽകൂട്ടായിരിക്കും. മക്കൾക്ക് അധ്വാനിക്കാനും ഉത്തരവാദിത്വങ്ങൾ നിർവഹിക്കാനും അതുവഴി സ്വന്തം ജീവിതത്തി൯െറ മൂല്യം കണ്ടെത്താനും അവസരം കൊടുക്കാതെ എല്ലാം തനിയെ ചെയ്ത് കഷ്ടപ്പെടുന്ന മതാപിതാക്കൾ തങ്ങളോടും തങ്ങളുടെ മക്കളോടും വലിയ ദ്രോഹമാണ് ചെയ്യുന്നത്.

⏹മറ്റുള്ളവരിലെ നന്മകൾ കാണാനും അവരെ വിശ്വസിക്കാനും കഴിഞ്ഞാലേ അവർക്കു വളരാനുള്ള അവസരങ്ങൾ ഒരുക്കാൻ കഴിയൂ. ചിലപ്പോൾ നാം ചെയ്യുന്നതുപോലെ ഭംഗിയായി ചെയ്യാൻ അവർക്കു സാധിച്ചെന്നു വരില്ല. ആദ്യമായി ചെയ്യുമ്പോൾ വീഴ്ചകളും സ്വാഭാവികം. ഇക്കാരണത്താൽ അവരെ നാം ഒഴിവാക്കരുത്. വീണ്ടും വീണ്ടും അവസരങ്ങൾ കൊടുക്കണം. നാം വളർന്നതും ഈ നിലയിൽ എത്തിയതും ഒറ്റദിവസംകൊണ്ടല്ലല്ലോ.


⏰മറ്റുള്ളവർക്ക് ചുമതലകൾ ഏൽപ്പിച്ചുകൊടുക്കുമ്പോൾ ഉണ്ടാകുന്ന കുറവുകളെ നാം ക്ഷമയോടെ സ്വീകരിക്കണം. എല്ലാവരും പ്രവർത്തിച്ചു പരിചയിക്കട്ടെ. സകലർക്കും ദൈവം നൽകിയ കഴിവുകൾ ഉപയോഗിക്കാൻ അവസരം ലഭിക്കട്ടെ. നമ്മുടെ പിന്നാലെ വരുന്നവർ നമ്മേക്കാൾ ശ്രേഷ്ഠരായി വളരട്ടെ. അപ്പോൾ നമ്മളും അവരോടൊപ്പം  ശ്രേഷ്ഠരായിത്തീരും. നമ്മുടെ പ്രവർത്തനങ്ങളും പ്രവർത്തനമേഖലകളും വികസിക്കുകയും ചെയ്യും.